scorecardresearch

അർധ ശതകവുമായി സഞ്ജു; സിക്സടിച്ച് ബേസിലിന്റെ ഫിനിഷ്; സച്ചിന്റെ ടീമിന് തോൽവി

Sanju Samson Kerala Cricket League: സഞ്ജു സാംസൺ ആണ് കെസിഎ സെക്രട്ടറി ഇലവനെ നയിച്ചത്. എതിർ ടീമായ കെസിഎ പ്രസിഡന്റ് ഇലവന്റെ ക്യാപ്റ്റനായത് സച്ചിൻ ബേബിയും.

Sanju Samson Kerala Cricket League: സഞ്ജു സാംസൺ ആണ് കെസിഎ സെക്രട്ടറി ഇലവനെ നയിച്ചത്. എതിർ ടീമായ കെസിഎ പ്രസിഡന്റ് ഇലവന്റെ ക്യാപ്റ്റനായത് സച്ചിൻ ബേബിയും.

author-image
Sports Desk
New Update
Sanju Samson Kerala Cricket Association

Sanju Samson: (Source: Kerala Cricket Association)

Sanju Samson Kerala Cricket Association: രാജസ്ഥാൻ റോയൽസ് വിടുന്നതായുള്ള അഭ്യൂഹങ്ങൾ ശക്തമായി നിൽക്കെ തനത് ശൈലിയിൽ ബാറ്റ് വീശി മലയാളികളെ ത്രില്ലടിപ്പിച്ച് സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നതിന് മുൻപായി നടന്ന സന്നാഹ മത്സരത്തിലാണ് സഞ്ജുവിന്റെ ബാറ്റിങ് കരുത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരാധകർക്ക് കാണാനായത്. സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ ആണ് ടീം ചെയ്സ് ചെയ്ത് ജയിച്ചത്. 

Advertisment

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ളഡ് ലൈറ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് കെസിഎ പ്രസിഡന്റ് ഇലവനും കെസിഎ സെക്രട്ടറി ഇലവനും തമ്മിൽ മത്സരം സംഘടിപ്പിച്ചത്. സഞ്ജുവാണ് കെസിഎ സെക്രട്ടറി ഇലവനെ നയിച്ചത്. എതിർ ടീമിന്റെ ക്യാപ്റ്റനായത് സച്ചിൻ ബേബിയും.185 റൺസ് ആണ് സഞ്ജുവിന്റെ ടീമിന് ചെയ്സ് ചെയ്യേണ്ടി വന്നത്. 

Also Read: Sanju Samson IPL Trade: 'സഞ്ജു സാംസൺ-ചെന്നൈ ഡീൽ നടക്കില്ല'; കാരണം ചൂണ്ടി ആർ അശ്വിൻ

ഓപ്പണിങ് പൊസിഷനിൽ നിന്നും തന്റെ പ്രിയപ്പെട്ട വൺഡൗൺ പൊസിഷനിൽ നിന്നും മാറി നാലാമതായാണ് സഞ്ജു ക്രീസിലേക്ക് വന്നത്. പവർപ്ലേയ്ക്ക് ശേഷം ക്രീസിലേക്ക് എത്തിയ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും വന്നു. 36 പന്തിൽ നിന്ന് 54 റൺസ് എടുത്ത് സഞ്ജു പുറത്താവുമ്പോൾ ടീം വിജയ ലക്ഷ്യത്തിൽ നിന്ന് മൂന്ന് റൺസ് മാത്രം അകലെയായിരുന്നു. 

Advertisment

സച്ചിൻ ബേബിയുടെ ടീമിനെതിരെ സഞ്ജുവിന്റെ സംഘം ഒരു വിക്കറ്റിനാണ് ജയം പിടിച്ചത്. ബേസിൽ തമ്പി സിക്സ് പറത്തി ടീമിനെ ജയിപ്പിച്ചുകയറ്റി. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജുവിന് കളിക്കാൻ താത്പര്യം ഉണ്ടായിട്ടും കേരള ക്രിക്കറ്റ് അസോസിയേഷൻ അനുവദിച്ചിരുന്നില്ല എന്ന നിലയിൽ വലിയ വിവാദം ഉയർന്നിരുന്നു. അതിന് ശേഷം ഇത് ആദ്യമായാണ് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ കളിക്കുന്നത്. 

Also Read: Sanju Samson IPL Trade: സഞ്ജുവിന് പകരം ഋതുരാജിനേയും ജഡേജയേയും നൽകണം; നിലപാടിൽ ഉറച്ച് ചെന്നൈ

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമാണ് സഞ്ജു. സഞ്ജുവിന്റെ സഹോദരൻ സാലിയാണ് ടീമിന്റെ ക്യാപ്റ്റൻ. സഞ്ജു വൈസ് ക്യാപ്റ്റനും. സഞ്ജു കേരള ക്രിക്കറ്റ് ലീഗിൽ കളിക്കുന്നതോടെ കൂടുതൽ ശ്രദ്ധ ലീഗിന് ലഭിക്കും. ഇത് മറ്റ് കേരള ക്രിക്കറ്റ് താരങ്ങൾക്കും ഗുണം ചെയ്യും. 

Also Read: Arjun Tendulkar: അർജുൻ ടെണ്ടുൽക്കർ വിവാഹിതനാവുന്നു; ആരാണ് സാനിയ ചന്ദോക്ക്?

ഐപിഎല്ലിലേക്ക് വരുമ്പോൾ, രാജസ്ഥാൻ റോയൽസ് വിടാൻ സഞ്ജു സാംസൺ ഫ്രാഞ്ചൈസിയോട് താത്പര്യം അറിയിച്ചതായാണ് റിപ്പോർട്ടുകൾ വന്നത്. ചെന്നൈ സൂപ്പർ കിങ്സ് ട്രേഡ് വിൻഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കും എന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു എങ്കിലും രവീന്ദ്ര ജഡേജ, ഋതുരാജ് എന്നിവരെ രാജസ്ഥാൻ പകരം ആവശ്യപ്പെട്ടതോടെ ചർച്ചകൾ വഴിമുട്ടിയതായാണ് റിപ്പോർട്ടുകൾ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ആണ് സഞ്ജുവിനെ പ്രധാനമായും ലക്ഷ്യമിടുന്ന മറ്റൊരു ടീം. 

Read More: 'ഈ കാലുമായി എനിക്കു ചെയ്യാനാവുന്ന ഒരേയൊരു കാര്യം ഇതാണ്'; വീഡിയോയുമായി ഋഷഭ് പന്ത്

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: