/indian-express-malayalam/media/media_files/2025/08/13/rishabh-pant-baking-pizza-2025-08-13-18-06-37.jpg)
ചിത്രം: എക്സ്
മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിടെ കാലിനേറ്റ പരിക്കിൽ നിന്ന് സുഖം പ്രാപിച്ചു വരികയാണ് ഇന്ത്യൻ താരം ഋഷഭ് പന്ത്. വിശ്രമത്തിനിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. പിസ്സ ഉണ്ടാക്കുന്നതിന്റെ രസകരമായ ഒരു വീഡിയോയാണ് താരം എക്സിൽ പോസ്റ്റു ചെയ്തത്.
ഏറെ ഇഷ്ടമുള്ള വെജിറ്റേറിയൻ പിസ്സയാണ് താൻ ഉണ്ടാക്കാൻ പോകുന്നതെന്നും പരിക്കേറ്റ കാലുമായി തനിക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം പിസ്സ ഉണ്ടാക്കുക എന്നതാണെന്നും തമശയായി താരം പറയുന്നത് വീഡിയോയിൽ കാണാം.
Also Read: 'റിയാൻ പരാഗ് ആണ് കാരണം'; സഞ്ജുവിനെ പ്രകോപിപ്പിച്ച നീക്കം ചൂണ്ടി മുൻ താരം
Impasto, salsa, forno... and me. 🍕#RP17pic.twitter.com/u1mf1FyvYa
— Rishabh Pant (@RishabhPant17) August 13, 2025
അതേസമയം, ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റു ചെയ്യവെയാണ് റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുമ്പോൾ ക്രിസ് വോക്ക്സിന്റെ ഡെലിവറിയിൽ ഋഷഭ് പന്തിന്റെ വലതു കാൽവിരലിന് പരുക്കേറ്റത്. സ്കാനിങ്ങിൽ വിരലിന് പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ ഋഷഭ് പന്തിന് ആറ് ആഴ്ചത്തെ വിശ്രമം നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ വന്നത്.
Also Read: ഛത്തിസ്ഗഡിലെ 20കാരനും രജത്തിനും എങ്ങനെ ഒരേ ഫോൺ നമ്പർ? അബദ്ധവും തട്ടിപ്പും ഒന്നുമല്ല
എന്നാൽ വേദനസംഹാരികൾ കഴിച്ച് മാഞ്ചസ്റ്റർ ടെസ്റ്റിൽ രണ്ടാം ദിനം ഋഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങി. ഷാർദുൽ ഠാക്കൂർ പുറത്തായതോടെ ക്രീസിലേക്ക് വന്ന ഋഷഭ് പന്തിനെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് മാഞ്ചസ്റ്ററിലെ കാണികൾ സ്വീകരിച്ചത്. എന്നാൽ അവസാന മത്സരത്തിൽ പന്ത് കളിക്കില്ലെന്ന് പിന്നീട്, ബിസിസിഐ സ്ഥിരീകരിക്കുകയായിരുന്നു.
Read More: രോഹിത്തിന്റെ പുത്തൻ ലംബോർഗിനി; എന്തുകൊണ്ട് 3015? വില അറിയുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us