/indian-express-malayalam/media/media_files/2025/08/11/virat-kohli-and-rajat-patidar-2025-08-11-17-18-55.jpg)
Source: Rajat Patidar, Instagram/ Mufaddal_vohra, X
ഛത്തിസ്ഗഡിലെ ഗരിയാബൻഡിലെ ഒരു ഉൾഗ്രാമത്തിലെ 20കാരന്റെ മൊബൈൽ ഫോണിലേക്ക് വന്നത് വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്സ് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ കോളുകൾ. മഡഗാവോൺ സ്വദേശിയായ മനീഷ് ആണ് കോഹ്ലി ഉൾപ്പെടെയുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കളിക്കാരുടേയും മറ്റ് ക്രിക്കറ്റ് താരങ്ങളുടേയും കോളുകൾ തന്റെ ഫോണിലേക്ക് വരുന്നത് കണ്ട് ഞെട്ടിയത്.
സൂപ്പർ ക്രിക്കറ്റ് താരങ്ങളുടെ കോളുകൾ വരുന്നത് കണ്ട് ഭയന്ന മനീഷ് ഈ ഫോൺ സുഹൃത്തായ ഖേംരാജിന് നൽകി. മനീഷിന് പേടിയായതോടെ ഈ ഫോൺ നമ്പറിലേക്ക് വന്ന കോളുകൾ താനാണ് എടുത്തത് എന്ന് ഖേംരാജ് മാധ്യമങ്ങളോട് പറഞ്ഞു. "ആദ്യം എനിക്ക് വിരാട് കോഹ്ലി സാറിൽ നിന്ന് കോൾ വന്നു. പിന്നെ യഷ് ദയാൽ വിളിച്ചു. എന്തിനാണ് ഞാൻ രജത്തിന്റെ ഫോൺ ഉപയോഗിക്കുന്നത് എന്ന് യഷ് ദയാൽ ചോദിച്ചു," ഖേംരാജ് പറഞ്ഞു.
ഇത് രജത്തിന്റെ നമ്പർ അല്ല എന്നാണ് ഈ യുവാവ് ആർസിബി കളിക്കാരോട് പറഞ്ഞത്. "രണ്ട് മൂന്ന് മിനിറ്റിന് ശേഷം വീണ്ടും വിരാട് കോഹ്ലി വിളിച്ചു. രജത്തിന്റെ നമ്പറും വാട്സ് ആപ്പും ഉപയോഗിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചു. ഞങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞു. അര മണിക്കൂർ കഴിഞ്ഞപ്പോൾ എബി ഡി വില്ലിയേഴ്സിന്റെ കോൾ വന്നു. ഞങ്ങൾക്ക് ഇംഗ്ലീഷ് മനസിലായില്ല," യുവാക്കൾ പറയുന്നു.
Also Read: Sanju Samson IPL Trade: 23 കോടിയുടെ താരത്തെ വിൽക്കണം; സഞ്ജുവിനായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
"10 മിനിറ്റിനുള്ളിൽ പൊലീസ് ഞങ്ങളുടെ അടുത്തെത്തി. വിഐപി നമ്പർ ആണ് ഇത് എന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ വെച്ച് ഇൻസ്പെക്ടർ ഇത് ആർസിബി ക്യാപ്റ്റൻ രജത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന നമ്പർ ആണെന്നനും ഇതേ നമ്പറിലെ സിം കാർഡ് മനീഷിന് ലഭിക്കുകയായിരുന്നു എന്നും പറഞ്ഞു.
ഈ മൊബൈൽ ഫോൺ നമ്പർ രജത് 90 ദിവസത്തോളം ഉപയോഗിച്ചിരുന്നില്ല. ഇങ്ങനെ വന്നാൽ സർവീസ് പ്രൊവൈഡർ ഈ സിം കാർഡ് ഡീആക്ടിവേറ്റ് ചെയ്യുകയും പിന്നെ മറ്റൊരു ഉപയോക്താവിന് നൽകുകയും ചെയ്യും. അങ്ങനെയാണ് മനീഷ് എന്ന 20കാരന് ഈ നമ്പർ ലഭിച്ചത് എന്ന് ഗരിബൻഡിലെ ഡിഎസ്പി പറഞ്ഞു.
Also Read: Sanju Samson IPL Trade: 2024 ടി20 ലോകകപ്പിൽ തഴഞ്ഞു; സഞ്ജു-ദ്രാവിഡ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയത് ഇത്?
രജത്തിന്റെ ആവശ്യപ്രകാരം ആ സിംകാർഡ് ആർസിബി ക്യാപ്റ്റന് നൽകി. സംഭവത്തിൽ രണ്ട് കൂട്ടരുടേയും ഭാഗത്ത് തെറ്റില്ല എന്ന് പൊലീസ് വ്യക്തമാക്കി. ആദ്യം കുറച്ചൊന്ന് പേടിച്ചെങ്കിലും കോഹ്ലിയോടും ഡിവില്ലിയേഴ്സിനോടുമെല്ലാം സംസാരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ യുവാക്കൾ. ഒരു തരത്തിലും ഇവർ ഈ ഫോൺ നമ്പർ ദുരുപയോഗം ചെയ്യാനും ശ്രമിച്ചില്ല.
Read More: Sanju Samson IPL Trade: 'ക്യാപ്റ്റൻ ധ്രുവ് ജുറെലിന് അഭിനന്ദനങ്ങൾ'; രാജസ്ഥാൻ റോയൽസ് പോസ്റ്റ് സൂചനയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us