scorecardresearch

2024 ടി20 ലോകകപ്പിൽ തഴഞ്ഞു; സഞ്ജു-ദ്രാവിഡ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയത് ഇത്? Sanju Samson IPL Trade:

Sanju Samson's potential IPL Trade: സഞ്ജു സാംസൺ ഈ കിരീടം നേടിയ ഇന്ത്യൻ സ്ക്വാഡിലെ അംഗമായിരുന്നു. എന്നാൽ ഒരു മത്സരം പോലും ടൂർണമെന്റിൽ സഞ്ജുവിന് കളിക്കാനായില്ല. എല്ലാ മത്സരത്തിലും ഋഷഭ് പന്തിനെയാണ് ഇന്ത്യ ഇറക്കിയത്

Sanju Samson's potential IPL Trade: സഞ്ജു സാംസൺ ഈ കിരീടം നേടിയ ഇന്ത്യൻ സ്ക്വാഡിലെ അംഗമായിരുന്നു. എന്നാൽ ഒരു മത്സരം പോലും ടൂർണമെന്റിൽ സഞ്ജുവിന് കളിക്കാനായില്ല. എല്ലാ മത്സരത്തിലും ഋഷഭ് പന്തിനെയാണ് ഇന്ത്യ ഇറക്കിയത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sanju Samson, Rahul Dravid

Sanju Samson, Rahul Dravid: (എക്സ്പ്രസ് ഫോട്ടോ: പ്രവീൺ ഖന്ന)

RR Player Sanju Samson: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. സഞ്ജു എന്തുകൊണ്ട് രാജസ്ഥാൻ റോയൽസ് വിടാൻ ആഗ്രഹിക്കുന്നു എന്നതിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡും സഞ്ജുവും തമ്മിൽ അസ്വാരസ്യം ഉണ്ടെന്നുള്ളത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല എങ്കിലും ദ്രാവിഡും സഞ്ജുവും തമ്മിൽ ഭിന്നതയുണ്ടാവാനുള്ള കാരണം ഐപിഎൽ സീസണിനും മുൻപേ ഉണ്ടായിട്ടുണ്ടാവാം എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നത്. 

Advertisment

ഇന്ത്യയുടെ ഐസിസി കിരീടത്തിനായുള്ള നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിച്ചത് 2024ലെ ട്വന്റി20 ലോക കിരീടം ജയിച്ചാണ്. ഈ കിരീടം നേടിയ ഇന്ത്യൻ സ്ക്വാഡിലെ അംഗമായിരുന്നു സഞ്ജു സാംസൺ. എന്നാൽ ഒരു മത്സരം പോലും ടൂർണമെന്റിൽ സഞ്ജുവിന് കളിക്കാനായില്ല. എല്ലാ മത്സരത്തിലും ഋഷഭ് പന്തിനെയാണ് ഇന്ത്യ ഇറക്കിയത്...

Also Read: Sanju Samson IPL Trade: സഞ്ജു സാംസൺ രാജസ്ഥാൻ വിടാൻ കാരണം വൈഭവ് സൂര്യവൻഷി?

ടോപ് 6ൽ ഇടംകയ്യൻ ബാറ്ററുടെ സാന്നിധ്യം ഉറപ്പാക്കാനാണ് പന്തിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് എന്ന് ടീം മാനേജ്മെന്റ് പറഞ്ഞിരുന്നു. എന്നാൽ ഏകദിന ലോകകപ്പിൽ ഈ ഇടംകയ്യൻ ബാറ്ററെ ടോപ് 6ൽ കൊണ്ടുവരാൻ ടീം മാനേജ്മെന്റ് നിർബന്ധം പിടിച്ചിരുന്നില്ലല്ലോ എന്ന് ആരാധകർ ചോദിക്കുന്നു. അതുകൊണ്ട് തന്നെ 2024 ട്വന്റി20 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാൻ സാധിക്കാതിരുന്നത് സഞ്ജുവും ആ സമയത്തെ ഇന്ത്യൻ ടീം പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡും തമ്മിലുള്ള ബന്ധം മോശമാക്കിയിട്ടുണ്ടാവാം എന്നാണ് വിലയിരുത്തലുകൾ ഉയരുന്നത്. 

Advertisment

Also Read: ഗില്ലിന്റെ ജഴ്സിക്ക് ലേലത്തിൽ പൊന്നും വില; ഇന്ത്യൻ കളിക്കാരുടെ ജഴ്സിക്കൾക്ക് വമ്പൻ തുക

അതിനിടയിൽ ഹൈബ്രിഡ് മോഡൽ ക്യാപ്റ്റൻസി രാജസ്ഥാൻ റോയൽസ് പരിഗണിച്ചിരുന്നു എന്ന അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യശസ്വി ജയ്സ്വാളിനെ ക്ലബ് വിടുന്നതിൽ നിന്ന് തടയുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് ഈ അഭ്യൂഹം പ്രചരിപ്പിക്കുന്നവർ അവകാശപ്പെടുന്നത്.

Also Read: Sanju Samson IPL Trade: 'ക്യാപ്റ്റൻ ധ്രുവ് ജുറെലിന് അഭിനന്ദനങ്ങൾ'; രാജസ്ഥാൻ റോയൽസ് പോസ്റ്റ് സൂചനയോ?

ഹോം മത്സരങ്ങളിൽ ജയ്സ്വാൾ ക്യാപ്റ്റനും എവേ മത്സരങ്ങളിൽ സഞ്ജു ക്യാപ്റ്റനും എന്ന നിലയിൽ. എന്നാൽ ഇത്തരം ഹൈബ്രിഡ് ക്യാപ്റ്റൻസി സാധ്യതകൾ രാജസ്ഥാൻ ആലോചിച്ചിരുന്നു എന്നതൊന്നും ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് വരുന്ന സൂചനകൾ അല്ല. മറിച്ച് സമൂഹമാധ്യമങ്ങളിൽ പലരും അവകാശപ്പെടുന്നതാണ്. 

Sanju Samson Trade Rumors
Sanju Samson Trade Rumors Photograph: (Source: X)

Read More: Sanju Samson IPL Trade: 'ഞാൻ കേരളത്തിൽ തുടരാം; നീ ചെന്നൈയിലേക്ക് പോകൂ'; സഞ്ജുവിനോട് അശ്വിൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: