scorecardresearch

Sanju Samson IPL Trade: 'ഞാൻ കേരളത്തിൽ തുടരാം; നീ ചെന്നൈയിലേക്ക് പോകൂ'; സഞ്ജുവിനോട് അശ്വിൻ

Sanju Samson's potential IPL Trade: "എനിക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ട്. അതിന് മുൻപ്, എനിക്ക് തോന്നുന്നത് ഞാൻ മുൻപോട്ട് വന്ന് എന്നെ ഞാൻ തന്നെ ട്രേഡ് ചെയ്യാം എന്നാണ്"

Sanju Samson's potential IPL Trade: "എനിക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ട്. അതിന് മുൻപ്, എനിക്ക് തോന്നുന്നത് ഞാൻ മുൻപോട്ട് വന്ന് എന്നെ ഞാൻ തന്നെ ട്രേഡ് ചെയ്യാം എന്നാണ്"

author-image
Sports Desk
New Update
Rajasthan Royals Player Sanju Samson IPL Trade in Malayalam

R Ashwin's chat show with Sanju Samson: (Screengrab)

RR Player Sanju Samson: രാജസ്ഥാൻ റോയൽസ് വിടാൻ അനുവദിക്കണം എന്ന് സഞ്ജു സാംസൺ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായത്. ഇതോടെ ഐപിഎൽ ട്രേഡ് വിൻഡോ വാർത്തകൾ സജീവമായി. സഞ്ജുവിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് റിലീസ് ചെയ്യണം എന്ന് ആർ അശ്വിൻ ആവശ്യപ്പെട്ടതായി ക്രിക്ബസും റിപ്പോർട്ട് ചെയ്തു. എന്നാൽ ഇപ്പോൾ ഈ ഐപിഎൽ ട്രേഡ് അഭ്യൂഹങ്ങളിൽ സഞ്ജു സാംസണും ആർ അശ്വിനും ചിരിച്ച് പ്രതികരിക്കുന്ന വിഡിയോയാണ് പുറത്തുവരുന്നത്. 

Advertisment

'കുട്ടി സ്റ്റോറീസ് വിത് അഷ്' എന്ന ചാറ്റ് ഷോയുടെ പ്രൊമോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഈ അഭിമുഖം ശനിയാഴ്ച ഉച്ചയോടെ പുറത്തുവരും. ഇതിൽ സഞ്ജുവിൽ നിന്നും അശ്വിനിൽ നിന്നും ഐപിഎൽ ട്രേഡ് സംബന്ധിച്ച പ്രതികരണം വന്നേക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

Also Read: R Ashwin IPL: ചെന്നൈയിൽ നിന്ന് ഒഴിവാക്കണം; ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ട് അശ്വിൻ; റിപ്പോർട്ട്

"എനിക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ട്. അതിന് മുൻപ്, എനിക്ക് തോന്നുന്നത് ഞാൻ മുൻപോട്ട് വന്ന് എന്നെ ഞാൻ തന്നെ ട്രേഡ് ചെയ്യാം എന്നാണ്. ഞാൻ കേരളത്തിൽ തുടരാൻ ആഗ്രഹിക്കുന്നു. ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എനിക്കും ഒന്നും അറിയില്ല. അതുകൊണ്ട്, എനിക്ക് തോന്നി സഞ്ജുവിനോട് ചോദിക്കാം എന്ന്. ഞാൻ കേരളത്തിൽ തുടർന്നാൽ നിനക്ക് ചെന്നൈയിലേക്ക് തിരികെ പോകാം," സഞ്ജുവിന്റെ മുൻപിലിരുന്ന് അശ്വിൻ പറയുന്നു. 

Advertisment

പ്രെമോ വീഡിയോയിൽ അശ്വിൻ പറയുന്നത് സഞ്ജുവിന് ചെന്നൈയിലേക്ക് മടങ്ങി വരാൻ ഞാൻ എന്നെ തന്നെ ട്രേഡ് ചെയ്യാം എന്നാണ്. ഇത് കേട്ട് നിർത്താതെയുള്ള ചിരിയാണ് സഞ്ജു സാംസണിന്റെ മറുപടി. എന്നാൽ എന്താണ് ഇരുവരും സംസാരിക്കുന്നത് എന്നത് വിഡിയോയുടെ പൂർണരൂപം പുറത്തുവന്നതിന് ശേഷം മാത്രമാവും നമുക്ക് വ്യക്തമാകുക. 

Also Read: Sanju Samson IPL Trade: 23 കോടിയുടെ താരത്തെ വിൽക്കണം; സഞ്ജുവിനായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

താര ലേലത്തിന് മുൻപ് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ എത്തുമോ?

താര ലേലത്തിന് മുൻപ് സഞ്ജുവിനെ ട്രേഡ് ചെയ്യണമോ അതോ താര ലേലത്തിലേക്ക് സഞ്ജുവിന്റെ പേര് വിടണമോ എന്ന കാര്യമാണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ ആലോചിക്കുന്നത് എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണിലെ താര ലേലത്തിന് മുൻപായി സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തുകയായിരുന്നു. മൂന്ന് വർഷത്തെ കരാർ ആണ് സഞ്ജുവും രാജസ്ഥാൻ റോയൽസും തമ്മിൽ ഒപ്പുവെച്ചിരുന്നത്. അതിനാൽ സഞ്ജുവിനെ രണ്ട് സീസണുകളിൽ കൂടി സ്ക്വാഡിൽ നിലനിർത്താൻ രാജസ്ഥാൻ റോയൽസിനാവും. ഫ്രാഞ്ചൈസി റിലീസ് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ സഞ്ജുവിന് കരാർ പ്രകാരം രാജസ്ഥാൻ റോയൽസിനൊപ്പം തുടരേണ്ടി വരും. 

Also Read: Sanju Samson IPL Trade: സഞ്ജു പോയാൽ തമ്മിലടി; ക്യാപ്റ്റൻസി ഇല്ലെങ്കിൽ യശസ്വിയും രാജസ്ഥാൻ വിട്ടേക്കും; റിപ്പോർട്ട്

അശ്വിൻ ചെന്നൈ സൂപ്പർ കിങ്സ് വിടാൻ ഉറപ്പിച്ചതായാണ് റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിങ്സ് അക്കാദമിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്നും അശ്വിൻ ഒഴിവായതായാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. 9.75 കോടി രൂപയ്ക്കാണ് അശ്വിനെ ചെന്നൈ സൂപ്പർ കിങ്സ് തിരികെ ചെപ്പോക്കിലേക്ക് കൊണ്ടുവന്നത്. ഒൻപത് വർഷത്തിന് ശേഷമായിരുന്നു ആ തിരിച്ചുവരവ്. 

സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണോ അശ്വിന്റെ സിഎസ്കെ വിടാനുള്ള തീരുമാനം എന്ന ചോദ്യം ശക്തമാണ്. കഴിഞ്ഞ ദിവസം എം എസ് ധോണിയും ഋതുരാജ് ഗയ്ക്വാദും ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. സിഎസ്കെയുടെ ഭാവി സംബന്ധിച്ച തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉണ്ടായിട്ടുണ്ടാവാൻ സാധ്യതയുണ്ട്. അശ്വിൻ തന്നെ റിലീസ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണോ എന്നും അറിയണം.

Read More: Sanju Samson IPL Trade: 'രാജസ്ഥാൻ വിടാൻ അനുവദിക്കണം'; ഫ്രാഞ്ചൈസിയോട് സഞ്ജു; സിഎസ്കെയുമായി ചർച്ച നടത്തി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: