/indian-express-malayalam/media/media_files/2025/04/19/DypRnDvaHpTqOMAf8CLa.jpg)
Vaibhav Suryavanshi, Sanju Samson: (Rajasthan Royals, Instagram)
RR Player Sanju Samson: രാജസ്ഥാൻ റോയൽസ് വിടാൻ അനുവദിക്കണം എന്ന് സഞ്ജു സാംസൺ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ വലിയ അലയൊലികൾ ആണ് സൃഷ്ടിക്കുന്നത്. സഞ്ജു രാജസ്ഥാൻ വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയതിന് പിന്നിൽ വൈഭവ് സൂര്യവൻഷിയും കാരണമായിട്ടുണ്ടാവാം എന്നാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര പറയുന്നത്.
സഞ്ജുവിന്റെ തീരുമാനത്തെ വൈഭവ് സ്വാധീനിച്ചിട്ടുണ്ടാവാം എന്നാണ് ആകാശ് ചോപ്രയുടെ വാക്കുകൾ. "എന്തുകൊണ്ട് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ ആഗ്രഹിക്കുന്നു? ഇത് വളരെ കൗതുകകരമാണ്. കഴിഞ്ഞ താര ലേലത്തിന് മുൻപ് രാജസ്ഥാൻ ജോസ് ബട്ട്ലറെ റിലീസ് ചെയ്തു. കാരണം യശസ്വി ജയ്സ്വാളിൽ രാജസ്ഥാൻ വിശ്വാസം വെച്ചു. പിന്നെ സഞ്ജുവിന് ഓപ്പണറും ആവണമായിരുന്നു. സഞ്ജുവും രാജസ്ഥാനും തമ്മിൽ വളരെ വളരെ അടുത്ത ബന്ധമായിരുന്നു," ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
Also Read: Sanju Samson IPL Trade: 'ക്യാപ്റ്റൻ ധ്രുവ് ജുറെലിന് അഭിനന്ദനങ്ങൾ'; രാജസ്ഥാൻ റോയൽസ് പോസ്റ്റ് സൂചനയോ?
സഞ്ജുവിന്റെ അഭിപ്രായങ്ങൾക്ക് രാജസ്ഥാൻ പ്രാധാന്യം നൽകുന്നില്ലേ?
"രാജസ്ഥാൻ കളിക്കാരെ കഴിഞ്ഞ സീസണിൽ റിലീസ് ചെയ്തതതിലും നിലനിർത്തിയതിലും സഞ്ജുവിന്റെ അഭിപ്രായത്തിന് ഫ്രാഞ്ചൈസി വലിയ പ്രാധാന്യം നൽകി. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ എന്ന് തോന്നുന്നു. വൈഭവ് സൂര്യവൻഷി വന്നതോടെ രണ്ട് ഓപ്പണർമാരായി. പിന്നെ ധ്രുവ് ജുറെലിനേയും ടോപ് ഓർഡറിൽ ഇറക്കണം. അതുകൊണ്ട് സഞ്ജു രാജസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നു. അങ്ങനെയാണ് സഞ്ജു ചിന്തിക്കുന്നത് എങ്കിൽ അത് സാധ്യമാണ്," ആകാശ് ചോപ്ര പറഞ്ഞു.
Also Read: R Ashwin IPL: ചെന്നൈയിൽ നിന്ന് ഒഴിവാക്കണം; ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ട് അശ്വിൻ; റിപ്പോർട്ട്
സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമിക്കേണ്ടത് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ആണെന്നും ആകാശ് ചോപ്ര പറഞ്ഞിരുന്നു. "സഞ്ജുവിന്റെ കാര്യത്തിൽ എന്റെ മനസിലേക്ക് ആദ്യം വരുന്ന പേര് സിഎസ്കെ അല്ല. കൊൽക്കത്തയാണ് എന്ത് വില കൊടുത്തും സഞ്ജുവിനെ സ്വന്തമാക്കേണ്ടത്. കൊൽക്കത്തയ്ക്ക് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇല്ല. എന്തുകൊണ്ട് സഞ്ജുവിനെ കൊൽക്കത്തയ്ക്ക് ക്യാപ്റ്റനും ആക്കിക്കൂടാ?"
Also Read: Sanju Samson IPL Trade: 23 കോടിയുടെ താരത്തെ വിൽക്കണം; സഞ്ജുവിനായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
"കൊൽക്കത്തയ്ക്ക് ഇപ്പോൾ റിലീസ് ചെയ്യാൻ പാകത്തിൽ ഒരു താരവും ഉണ്ട്, വെങ്കടേഷ് അയ്യർ. വെങ്കടേഷിനെ റിലീസ് ചെയ്യുന്നതിലൂടെ 24 കോടി രൂപ കൊൽക്കത്തയുടെ പഴ്സിലേക്ക് വരും. അത് സഞ്ജുവിനെ സ്വന്തമാക്കാൻ കൊൽക്കത്തയെ സഹായിക്കും," ആകാശ് ചോപ്ര പറഞ്ഞു.
Read More: Sanju Samson IPL Trade: 'രാജസ്ഥാൻ വിടാൻ അനുവദിക്കണം'; ഫ്രാഞ്ചൈസിയോട് സഞ്ജു; സിഎസ്കെയുമായി ചർച്ച നടത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.