/indian-express-malayalam/media/media_files/2025/08/09/sanju-samson-ipl-trade-and-dhruv-jurel-2025-08-09-13-07-04.jpg)
Sanju Samson and Dhruv Jurel: (Source: Dhruv Jurel, Instagram)
RR Player Sanju Samson: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാനുള്ള താത്പര്യം അറിയിച്ചതായുള്ള റിപ്പോർട്ടുകൾ ശക്തമായതിന് പിന്നാലെ രാജസ്ഥാൻ റോയൽസിൽ നിന്ന് സമൂഹമാധ്യമങ്ങളിൽ വന്ന ഒരു പോസ്റ്റ് ചർച്ചയായി മാറി. ധ്രുവ് ജുറെലിന്റെ ഫോട്ടോയ്ക്ക് മുകളിലായി ക്യാപ്റ്റൻ ജുറെൽ എന്ന് രാജസ്ഥാൻ റോയൽസ് എഴുതി. രാജസ്ഥാന്റെ ഈ നീക്കം ടീമിലെ മാറ്റത്തിന്റെ സൂചനയാണോ ?
ദുലീപ് ട്രോഫിക്കായുള്ള സെൻട്രൽ സോണിന്റെ ക്യാപ്റ്റനായി ജുറെലിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്യാപ്റ്റൻ ജുറെൽ എന്നെഴുതി രാജസ്ഥാൻ റോയൽസ് പോസ്റ്റ് ഷെയർ ചെയ്തത്. എന്നാൽ സഞ്ജു ഫ്രാഞ്ചൈസി വിടാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ ശക്തമായി നിൽക്കെ രാജസ്ഥാൻ റോയൽസ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത് വെറുതെയായിരിക്കില്ല എന്ന വിലയിരുത്തലാണ് ശക്തം.
Also Read: R Ashwin IPL: ചെന്നൈയിൽ നിന്ന് ഒഴിവാക്കണം; ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ട് അശ്വിൻ; റിപ്പോർട്ട്
ക്യാപ്റ്റൻ ജുറെൽ എന്ന് ഫോട്ടോയിൽ എഴുതിയതിന് ഒപ്പം രാജസ്ഥാൻ നൽകിയ ക്യാപ്ഷന് പിന്നിലും പല അർഥങ്ങളുമുണ്ടെന്നാണ് ആരാധകർ പറയുന്നത്. "സ്റ്റംപിന് പിന്നിൽ നിന്ന് കളിയുടെ ഗതി തിരിക്കാൻ സാധിക്കുന്ന താരം," ഇങ്ങനെയാണ് രാജസ്ഥാൻ റോയൽസ് ജുറെലിന്റെ ഫോട്ടോ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഈ പോസ്റ്റിനെ സഞ്ജു സാംസണിന്റെ ട്രേഡുമായി ബന്ധിപ്പിക്കുകയാണ് ആരാധകർ.
Also Read: Sanju Samson IPL Trade: 23 കോടിയുടെ താരത്തെ വിൽക്കണം; സഞ്ജുവിനായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആണ് രാജസ്ഥാൻ റോയൽസിനെ നയിച്ചത്. എന്നാൽ രണ്ട് കളിയിൽ മാത്രമാണ് റിയാന് ടീമിനെ ജയിപ്പിക്കാനായത്. സഞ്ജു രാജസ്ഥാൻ റോയൽസ് വിടുകയാണ് എങ്കിൽ റിയാൻ പരാഗ് തന്നെയാവുമോ രാജസ്ഥാൻ ക്യാപ്റ്റൻ എന്ന ചോദ്യം ഉയരുന്നുണ്ട്. യശസ്വി ജയ്സ്വാൾ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ലക്ഷ്യം വെക്കുന്നുണ്ട്. ക്യാപ്റ്റൻ സ്ഥാനം ലഭിച്ചില്ലെങ്കിൽ യശസ്വിയും രാജസ്ഥാൻ വിട്ടേക്കും എന്നും സൂചനയുണ്ട്.
ദുലീപ് ട്രോഫിയിൽ ധ്രുവ് ജുറെൽ ക്യാപ്റ്റൻസിയിൽ മികവ് കാണിച്ചാൽ താരത്തെ രാജസ്ഥാൻ റോയൽസ് സഞ്ജുവിന്റെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ ജുറെലിനെതിരെ ആരാധകർ വലിയ വിമർശനം ഉയർത്തിയിരുന്നു. ചെയ്സിങ്ങിൽ ചെറിയ മാർജിനിൽ രാജസ്ഥാൻ തോറ്റ മത്സരങ്ങളുടെ കാരണക്കാർ ജുറെലും ഹെറ്റ്മയറും ആണെന്നാണ് വിമർശനങ്ങൾ ശക്തമായിരുന്നത്.
Read More: Sanju Samson IPL Trade: 'രാജസ്ഥാൻ വിടാൻ അനുവദിക്കണം'; ഫ്രാഞ്ചൈസിയോട് സഞ്ജു; സിഎസ്കെയുമായി ചർച്ച നടത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us