scorecardresearch

R Ashwin IPL: ചെന്നൈയിൽ നിന്ന് ഒഴിവാക്കണം; ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ട് അശ്വിൻ; റിപ്പോർട്ട്

R Ashwin to leave Chennai Super Kings: കഴിഞ്ഞ സീസണിൽ അശ്വിനെ ചെന്നൈ സൂപ്പർ കിങ്സ് തിരികെ ടീമിലെത്തിച്ചു. 9.75 കോടി രൂപയ്ക്കാണ് അശ്വിനെ ചെന്നൈ സൂപ്പർ കിങ്സ് തിരികെ ചെപ്പോക്കിലേക്ക് കൊണ്ടുവന്നത്

R Ashwin to leave Chennai Super Kings: കഴിഞ്ഞ സീസണിൽ അശ്വിനെ ചെന്നൈ സൂപ്പർ കിങ്സ് തിരികെ ടീമിലെത്തിച്ചു. 9.75 കോടി രൂപയ്ക്കാണ് അശ്വിനെ ചെന്നൈ സൂപ്പർ കിങ്സ് തിരികെ ചെപ്പോക്കിലേക്ക് കൊണ്ടുവന്നത്

author-image
Sports Desk
New Update
Sanju Samson, MS Dhoni and R Ashwin

Sanju Samson, MS Dhoni and R Ashwin: (Source: Sanju Samson, Instagram)

R Ashwin and Sanju Samson IPL trade: സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്യണം എന്ന് ചെന്നൈ സൂപ്പർ കിങ്സിനോട് സ്പിന്നർ ആർ അശ്വിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്സ് അക്കാദമിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്നും അശ്വിൻ ഒഴിവായതായാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. 

Advertisment

ചെന്നൈ സൂപ്പർ കിങ്സിന് ഒപ്പം നിന്നാണ് അശ്വിൻ വളർന്നത്. പിന്നാലെ ഇന്ത്യൻ ടീമിലേക്കും എത്തി. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ സീസണിൽ അശ്വിനെ ചെന്നൈ സൂപ്പർ കിങ്സ് തിരികെ ടീമിലെത്തിച്ചു. 9.75 കോടി രൂപയ്ക്കാണ് അശ്വിനെ ചെന്നൈ സൂപ്പർ കിങ്സ് തിരികെ ചെപ്പോക്കിലേക്ക് കൊണ്ടുവന്നത്. ഒൻപത് വർഷത്തിന് ശേഷമായിരുന്നു ആ തിരിച്ചുവരവ്. 

Also Read: Sanju Samson IPL Trade: 23 കോടിയുടെ താരത്തെ വിൽക്കണം; സഞ്ജുവിനായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

അശ്വിൻ പോകുന്നത് സഞ്ജുവിന് സിഎസ്കെയിലേക്ക് വഴി ഒരുക്കാനോ?

രാജസ്ഥാൻ റോയൽസ് വിടാൻ അനുവദിക്കണം എന്ന് സഞ്ജു സാംസൺ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടു എന്ന വാർത്ത വന്നതിന് തൊട്ടടുത്ത ദിവസം ആണ് അശ്വിൻ സിഎസ്കെ വിടാൻ പോകുന്നതായി റിപ്പോർട്ട് വരുന്നത്. സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണോ അശ്വിന്റെ സിഎസ്കെ വിടാനുള്ള തീരുമാനം എന്ന ചോദ്യം ശക്തമാണ്. 

Advertisment

കഴിഞ്ഞ ദിവസം എം എസ് ധോണിയും ഋതുരാജ് ഗയ്ക്വാദും ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. സിഎസ്കെയുടെ ഭാവി സംബന്ധിച്ച തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉണ്ടായിട്ടുണ്ടാവാൻ സാധ്യതയുണ്ട്. അശ്വിൻ തന്നെ റിലീസ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണോ എന്നും അറിയണം. 

Also Read: Sanju Samson IPL Trade: സഞ്ജു പോയാൽ തമ്മിലടി; ക്യാപ്റ്റൻസി ഇല്ലെങ്കിൽ യശസ്വിയും രാജസ്ഥാൻ വിട്ടേക്കും; റിപ്പോർട്ട്

സഞ്ജു സാംസണിനെ ട്രേഡ് ചെയ്യണം എങ്കിൽ പകരം അശ്വിൻ ഉൾപ്പെടെ രണ്ട് കളിക്കാരെ സിഎസ്കെ തങ്ങൾക്ക് നൽകണം എന്ന് രാജസ്ഥാൻ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കളിക്കാരെ കൈമാറാൻ സിഎസ്കെ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് വിവരം. അശ്വിൻ സിഎസ്കെ വിടുന്നതോടെ സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈയുടെ പഴ്സിലുള്ള തുക കൂടുന്നത് സഹായിക്കും. 

Also Read: Sanju Samson IPL Trade: സഞ്ജു പോയാൽ തമ്മിലടി; ക്യാപ്റ്റൻസി ഇല്ലെങ്കിൽ യശസ്വിയും രാജസ്ഥാൻ വിട്ടേക്കും; റിപ്പോർട്ട്

സിഎസ്കെ സ്ക്വാഡ് വിട്ട് താര ലേലത്തിൽ ഇറങ്ങാൻ അശ്വിൻ ഉറപ്പിച്ച് കഴിഞ്ഞതായാണ് വിവരം. എന്തുകൊണ്ട് അശ്വിൻ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തി എന്ന് നിലവിൽ വ്യക്തമല്ല. 2009ൽ ആണ് അശ്വിൻ ആദ്യമായി ചെന്നൈക്ക് വേണ്ടി കളിക്കുന്നത്. 2015 വരെ സിഎസ്കെയിൽ തുടർന്നു. പിന്നാലെ ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ ടീമുകളിലേക്ക് പോയ അശ്വിൻ 2025ൽ ചെന്നൈയിലേക്ക് തിരികെ എത്തി. 

Read More: ആഹാ രോമാഞ്ചം! 'ലോകത്ത് എവിടേയും സിറാജ് ഇന്ത്യയെ നിരാശപ്പെടുത്തില്ല'; ത്രില്ലടിച്ച് ഇതിഹാസങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: