scorecardresearch

Sanju Samson IPL Trade: സഞ്ജു പോയാൽ തമ്മിലടി; ക്യാപ്റ്റൻസി ഇല്ലെങ്കിൽ യശസ്വിയും രാജസ്ഥാൻ വിട്ടേക്കും; റിപ്പോർട്ട്

Sanju Samson's potential IPL Trade: എട്ട് മത്സരങ്ങളിൽ പരാഗ് റോയൽസിനെ നയിച്ചപ്പോൾ ടീം ജയിച്ചത് രണ്ടെണ്ണത്തിൽ മാത്രം. റൺ ചെയ്സിൽ ജയിക്കാമായിരുന്ന മൂന്ന് മത്സരങ്ങൾ തുടരെ രാജസ്ഥാൻ തോറ്റത് ആരാധകരിൽ നിന്ന് വലിയ രോഷം ഉയരാൻ കാരണമായി

Sanju Samson's potential IPL Trade: എട്ട് മത്സരങ്ങളിൽ പരാഗ് റോയൽസിനെ നയിച്ചപ്പോൾ ടീം ജയിച്ചത് രണ്ടെണ്ണത്തിൽ മാത്രം. റൺ ചെയ്സിൽ ജയിക്കാമായിരുന്ന മൂന്ന് മത്സരങ്ങൾ തുടരെ രാജസ്ഥാൻ തോറ്റത് ആരാധകരിൽ നിന്ന് വലിയ രോഷം ഉയരാൻ കാരണമായി

author-image
Sports Desk
New Update
Rajasthan Royals Player Sanju Samson IPL Trade in Malayalam

Sanju Samson, Riyan Parag and Yashasvi Jaiswal Photograph: (Source: Instagram)

RR Player Sanju Samson: രാജസ്ഥാൻ റോയൽസ് വിടാൻ അനുവദിക്കണം എന്ന് സഞ്ജു സാംസൺ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല എങ്കിലും സഞ്ജു അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിനൊപ്പം ഉണ്ടായേക്കില്ല എന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു.  സഞ്ജു സാംസൺ പോകുന്നതോടെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് യശസ്വി ജയ്സ്വാൾ-റിയാൻ പരാഗ് പോര് ഉടലെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Advertisment

കഴിഞ്ഞ സീസണിൽ സഞ്ജു സാംസൺ ആദ്യ മൂന്ന് മത്സരങ്ങളും ബാറ്റർ മാത്രമായി കളിച്ചപ്പോൾ ടീമിനെ നയിച്ചത് റിയാൻ പരാഗ് ആണ്. അതിന് ശേഷം വീണ്ടും സഞ്ജു പരുക്കിലേക്ക് വീണപ്പോഴും പരാഗാണ് രാജസ്ഥാന്റെ ക്യാപ്റ്റനായത്. എന്നാൽ പരാഗിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം അത്ര വിജയകരമായിരുന്നില്ല. 

Also Read: Sanju Samson: 'രാജസ്ഥാൻ വിടാൻ അനുവദിക്കണം'; ഫ്രാഞ്ചൈസിയോട് സഞ്ജു; സിഎസ്കെയുമായി ചർച്ച നടത്തി

എട്ട് മത്സരങ്ങളിൽ റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിനെ നയിച്ചപ്പോൾ ടീം ജയിച്ചത് രണ്ടെണ്ണത്തിൽ മാത്രം. റൺ ചെയ്സിൽ ജയിക്കാമായിരുന്ന മൂന്ന് മത്സരങ്ങൾ തുടരെ രാജസ്ഥാൻ തോറ്റത് ആരാധകരിൽ നിന്ന് വലിയ രോഷം ഉയരാൻ കാരണമായി. 2018 മുതൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ് റിയാൻ. ഫ്രാഞ്ചൈസി വലിയ വിശ്വാസമാണ് പരാഗിൽ വെക്കുന്നത്. 2024 സീസണിൽ ബാറ്റിങ്ങിൽ മികവ് കാണിച്ചതോടെ റിയാൻ പരാഗ് വിമർശകരുടെ വായടപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ടീം ആവശ്യപ്പെടുന്ന പ്രകടനം റിയാൻ പരാഗിൽ നിന്ന് വന്നില്ല.

Advertisment

ക്യാപ്റ്റൻസി ലഭിച്ചില്ലെങ്കിൽ യശസ്വി ജയ്സ്വാളും ക്ലബ് വിടും?

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടാൽ ക്യാപ്റ്റൻസി ലക്ഷ്യമിടുന്നവരിൽ യശസ്വി ജയ്സ്വാളും ഉണ്ട്. ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ യശസ്വി ഇനി ക്യാപ്റ്റൻസി റോളിലും തന്റെ മികവ് തെളിയിക്കാനാവും ലക്ഷ്യം വെക്കുക. ഡൊമസ്റ്റിക് ക്രിക്കറ്റിൽ മുംബൈയിൽ നിന്ന് ഗോവ ടീമിലേക്ക് മാറാൻ യശസ്വി അനുവാദം തേടിയിരുന്നു.

Also Read: ഇഞ്ചക്ഷൻ എടുത്തോ? ആകാശിനോട് ഗിൽ; എന്ത് ഹീനമായ പ്രവൃത്തിയെന്ന് വിമർശനം

എന്നാൽ പിന്നാലെ ഇതിൽ നിന്ന് പിന്മാറി. ഈ പിന്മാറ്റം മുംബൈ ടീമിന്റെ ക്യാപ്റ്റൻസി തന്നിലേക്ക് എത്തും എന്ന സൂചന ലഭിച്ചതോടെയാണെന്നാണ് റിപ്പോർട്ടുകൾ വന്നത്. രാജസ്ഥാൻ റോയൽസിൽ ക്യാപ്റ്റൻസി ലഭിക്കില്ല എന്ന് വന്നാൽ യശസ്വിയും ഫ്രാഞ്ചൈസി വിട്ട് മറ്റ് സാധ്യതകൾ പരിഗണിച്ചേക്കും

അസ്വാരസ്യം സഞ്ജു പരസ്യമാക്കിയിരുന്നു

ഡൽഹിക്കെതിരെ സൂപ്പർ ഓവറിലേക്ക് പോയ മത്സരത്തിൽ രാഹുൽ ദ്രാവിഡ് പ്ലാൻ കളിക്കാരോട് വ്യക്തമാക്കുമ്പോൾ അത് കേൾക്കാൻ തയ്യാറാവാതെ സഞ്ജു മാറി നടക്കുന്ന ദൃശ്യങ്ങളും ആരാധകർ കണ്ടു. ഇതോടെ സഞ്ജുവും ടീം മാനേജ്മെന്റും രണ്ട് തട്ടിലാണ് എന്ന് വ്യക്തമായിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണിന് മുൻപായി ജോസ് ബട്ട്ലർ ഉൾപ്പെടെയുള്ള കളിക്കാരെ ഫ്രാഞ്ചൈസി ടീമിൽ നിലനിർത്താതെ റിലീസ് ചെയ്തതും സഞ്ജുവിനെ അസ്വസ്ഥപ്പെടുത്തിയിരുന്നതായാണ് സൂചനകൾ. 

Also Read: വോക്സിനെ റൺഔട്ടാക്കാൻ സിറാജ്-ഗിൽ പ്ലാൻ; തകർത്തത് ജുറെൽ; ഉത്തരവാദി ഗിൽ

നിലവിൽ 2027 വരെയാണ് രാജസ്ഥാൻ റോയൽസുമായി സഞ്ജുവിന് കരാറുള്ളത്. റിലീസ് ചെയ്യാൻ സഞ്ജു ആവശ്യപ്പെട്ടു എങ്കിലും കരാർ പ്രകാരം തീരുമാനം എടുക്കാനുള്ള അധികാരം ഫ്രാഞ്ചൈസിയുടെ കയ്യിലാണ്. താര ലേലത്തിന് മുൻപ് ട്രേഡിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ലക്ഷ്യം. സഞ്ജുവിനെ ട്രേഡ് ചെയ്യണമോ അതോ താര ലേലത്തിലേക്ക് സഞ്ജുവിന്റെ പേര് വിടണമോ എന്ന കാര്യം രാജസ്ഥാൻ ആലോചിക്കുന്നതായാണ് സൂചന. 

നിലവിൽ 18 കോടി രൂപയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാനിലെ പ്രതിഫലം. താര ലേലത്തിലേക്ക് എത്തിയാൽ സഞ്ജുവിനായി കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് കൊൽക്കത്തയുടെ റഡാറിലും സഞ്ജു ഉള്ളതിനാൽ. താര ലേലത്തിൽ വെച്ച് സഞ്ജുവിനെ സ്വന്തമാക്കണം എങ്കിൽ ചെന്നൈക്ക് പണം കണ്ടെത്തുന്നതിനായി സ്ക്വാഡിൽ നിന്ന് ചില കളിക്കാരെ ഒഴിവാക്കേണ്ടി വരും. 

Read More: ആഹാ രോമാഞ്ചം! 'ലോകത്ത് എവിടേയും സിറാജ് ഇന്ത്യയെ നിരാശപ്പെടുത്തില്ല'; ത്രില്ലടിച്ച് ഇതിഹാസങ്ങൾ

Sanju

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: