/indian-express-malayalam/media/media_files/2025/08/05/mohammed-siraj-and-shubman-gill-2025-08-05-16-58-38.jpg)
Mohammed Siraj and Shubman Gill: (Screengrab)
Mohammed Siraj and Shubman Gill: ഒരു കൈ ജഴ്സിക്കുള്ളിൽ വെച്ച് മറുകയ്യിൽ ബാറ്റും പിടിച്ച് ഗ്രൗണ്ടിലേക്ക് വന്ന ക്രിസ് വോക്സിന്റെ രൂപം ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. എല്ലാ ഓവറിന്റേയും അവസാനം സിംഗിൾ എടുത്ത് അറ്റ്കിൻസൻ സ്ട്രൈക്ക് നിലനിർത്തിയതോടെ വോക്സ് ഒരു പന്ത് പോലും നേരിട്ടില്ല. എന്നാൽ വോക്സിനെ റൺഔട്ട് ആക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഫാസ്റ്റ് ബോളർ മുഹമ്മദ് സിറാജും പ്ലാൻ തയ്യാറാക്കിയിരുന്നു.
അവസാന പന്തിൽ അറ്റ്കിൻസന് സിംഗിൾ എടുക്കാൻ പറ്റാത്ത പാകത്തിലെ ഫീൽഡ് സെറ്റ് വെച്ച് ക്രിസ് വോക്സിനെ സ്ട്രൈക്കിൽ കൊണ്ടുവരാൻ ഒരുപക്ഷേ ഗില്ലിന് സാധിക്കുമായിരുന്നു. ഇന്ത്യൻ ഫാസ്റ്റ് ബോളറുടെ ഒരൊറ്റ യോർക്കറിൽ ചിലപ്പോൾ അവിടെ വോക്സിന്റെ വിക്കറ്റ് വീണ് ഇന്ത്യ ജയത്തിലേക്കും എത്തും. എന്നാൽ അത്തത്തിലൊരു ജയം ഭൂരിഭാഗം പേരും ആഗ്രഹിച്ചിട്ടുണ്ടാവില്ല എന്ന് വ്യക്തം.
Also Read: IND vs ENG: "ഇത് ഷാരൂഖ് ഖാൻ ഫിലിം അല്ല"; കാരണങ്ങൾ നിരത്തി ഇന്ത്യൻ മുൻ ബാറ്റർ
എന്നാൽ വോക്സിനെ റൺഔട്ട് ആക്കാൻ തങ്ങൾ പ്ലാൻ ചെയ്തിരുന്നതായാണ് മുഹമ്മദ് സിറാജും ശുഭ്മാൻ ഗില്ലും ഓവൽ ടെസ്റ്റിന് പിന്നാലെ വെളിപ്പെടുത്തിയത്. എന്നാൽ ഈ പ്ലാൻ വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനെ ഗിൽ അറിയിച്ചിരുന്നില്ല. ഇതോടെ സിറാജിനെ ഞാൻ വഞ്ചിച്ചത് പോലെയാണ് അവൻ എന്നെ നോക്കിയത് എന്നാണ് ഗിൽ പ്രസ് കോൺഫറൻസിൽ പറഞ്ഞത്.
Also Read: ആഹാ രോമാഞ്ചം! 'ലോകത്ത് എവിടേയും സിറാജ് ഇന്ത്യയെ നിരാശപ്പെടുത്തില്ല'; ത്രില്ലടിച്ച് ഇതിഹാസങ്ങൾ
തന്ത്രം വൈഡ് യോർക്കർ എറിയാൻ
വൈഡ് യോർക്കർ എറിയാനാണ് ഗില്ലും സിറാജും ചേർന്ന് പ്ലാൻ ചെയ്തത്. എന്നാൽ ഇത് വിക്കറ്റ് കീപ്പർ ജുറെലിനോട് ഗിൽ പറഞ്ഞിരുന്നില്ല. ഇതോടെ ക്രിസ് വോക്സിനെ റൺഔട്ടാക്കാനുള്ള അവസരം ജുറെൽ നഷ്ടപ്പെടുത്തി. ഇതിൽ പ്രകോപിതനായ സിറാജ് ക്യാപ്റ്റന് നേരെ തിരിഞ്ഞ് അവനോട് ഇക്കാര്യം പറഞ്ഞിരുന്നില്ലേ എന്ന് ചോദിച്ചു. ഇതിന്റെ വിഡിയോ സോഷ്യൽ മിഡിയയിൽ വൈറലാണ്.
Shubman Gill said “Jab tak mene dhruv ko bola ye(Siraj )bhagne lag gaya aur usko time ni mila” 😂
— GURMEET GILL 𝕏 (@GURmeetG9) August 4, 2025
(This happened when Dhruv missed the run out in the 3rd last over)pic.twitter.com/MA5NG6urB8
Also Read: Mohammed Siraj: 'പ്രചോദനം ഗൂഗിളിൽ നിന്ന്'; മാജിക് സ്പെല്ലിൽ സിറാജിന്റെ വെളിപ്പെടുത്തൽ
കരുൺ നായരുടെ ഷോട്ട് ബൗണ്ടറി ലൈനിന് സമീപം തടയാൻ ശ്രമിക്കുമ്പോഴാണ് ക്രിസ് വോക്സിന്റെ തോളിന് പരുക്കേറ്റത്. ഇതോടെ താരത്തിന് പിന്നെ ഗ്രൗണ്ടിലിറങ്ങാനായില്ല. എന്നാൽ അഞ്ചാം ദിനം ഒറ്റക്കയ്യുമായി ക്രീസ് വോക്സ് ടീമിന് വേണ്ടി ബാറ്റുമായി എത്തി. വലിയ കയ്യടിയാണ് ഇതിന് താരത്തിന് ആരാധകരിൽ നിന്നും ഇരു ടീമിലെ താരങ്ങളിൽ നിന്നും ലഭിച്ചത്.
Read More: IND vs ENG: ഇന്ത്യയുടെ സിംഹക്കുട്ടി! 'മാജിക് ബോളുമായി' മുഹമ്മദ് സിറാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.