scorecardresearch

ഇഞ്ചക്ഷൻ എടുത്തോ? ആകാശിനോട് ഗിൽ; എന്ത് ഹീനമായ പ്രവൃത്തിയെന്ന് വിമർശനം

India Vs England Test: ഓവൽ ടെസ്റ്റിന് ഇടയിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബോളർ ആകാശ് ദീപിനോട് ഇഞ്ചക്ഷൻ എടുത്തിരുന്നോ എന്ന് ചോദിക്കുന്നത് സ്റ്റംപ് മൈക്കിലൂടെ എല്ലാവരും കേട്ടിരുന്നു

India Vs England Test: ഓവൽ ടെസ്റ്റിന് ഇടയിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബോളർ ആകാശ് ദീപിനോട് ഇഞ്ചക്ഷൻ എടുത്തിരുന്നോ എന്ന് ചോദിക്കുന്നത് സ്റ്റംപ് മൈക്കിലൂടെ എല്ലാവരും കേട്ടിരുന്നു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Akash Deep and Shubman Gill

Akash Deep, Shubman Gill and Prasidh Krishna: (Source: X)

പരുക്കിന്റെ പിടിയിൽ നിൽക്കുന്ന, ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ലാത്ത ഫാസ്റ്റ് ബോളർ ആകാശ് ദീപിനെ ഇഞ്ചക്ഷൻ എടുപ്പിച്ച് ഓവൽ ടെസ്റ്റിൽ കളിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഇന്ത്യൻ മുൻ താരം നവ്ജ്യോദ് സിങ് സിന്ധു. ഹീനമായ പ്രവൃത്തിയാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് സിന്ധു കുറ്റപ്പെടുത്തി. 

Advertisment

ഓവൽ ടെസ്റ്റിന് ഇടയിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബോളർ ആകാശ് ദീപിനോട് ഇഞ്ചക്ഷൻ എടുത്തിരുന്നോ എന്ന് ചോദിക്കുന്നത് സ്റ്റംപ് മൈക്കിലൂടെ എല്ലാവരും കേട്ടിരുന്നു. ഇതാണ് നവ്ജ്യോദ് സിങ് സിന്ധുവിനെ പ്രകോപിപ്പിക്കുന്നത്. ഒരു ഇടംകയ്യൻ പേസറായ അർഷ്ദീപ് ബെഞ്ചിലിരിക്കുമ്പോൾ എന്തിനാണ് ഫിറ്റ്നസ് ഇല്ലാത്ത ബോളറെ കളിപ്പിച്ചത് എന്നാണ് സിന്ധുവിന്റെ ചോദ്യം. 

Also Read: വോക്സിനെ റൺഔട്ടാക്കാൻ സിറാജ്-ഗിൽ പ്ലാൻ; തകർത്തത് ജുറെൽ; ഉത്തരവാദി ഗിൽ

"എന്തുകൊണ്ട് നിങ്ങൾ അർഷ്ദീപിനെ കളിപ്പിച്ചില്ല? പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത ബോളറെ കളിപ്പിക്കുന്നത് ഒരു ക്രൈം ആണ്. ഹീനമായ പിഴവാണ്. ഇതോടെ നിങ്ങളുടെ മറ്റ് രണ്ട് ബോളർമാരിലേക്ക് വലിയ ഭാരം വന്ന് ചേരുകയാണ്. വലിയ ഭാരം ചുമക്കേണ്ടി വരുന്ന കുതിരകളെ പോലെയായി അവർ മാറുന്നു," യുട്യൂബിൽ സംസാരിക്കുമ്പോൾ നവ്ജ്യോദ് സിങ് സിന്ധു പറഞ്ഞു. 

Advertisment

Also Read: നിഗൂഡത നിറച്ച് ഗിൽ; ഷേക്സ്പിയറിന്റെ മണ്ണിൽ നിന്ന് പഞ്ചാബി കവിയെ ഓർമിപ്പിച്ച് താരം?

മൂന്നാം ടെസ്റ്റിന് ഇടയിലാണ് ആകാശ് ദീപിന് പരുക്കേറ്റത്. ഇതോടെ മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റ് ആകാശ് ദീപ് കളിച്ചിരുന്നില്ല. അഞ്ചാം ടെസ്റ്റിൽ ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിരുന്നില്ലെങ്കിലും ആകാശിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. നൈറ്റ് വാച്ച്മാനായി ഇറങ്ങി ആകാശ് നേടിയ അർധ ശതകം ഇന്ത്യക്ക് വലിയ രീതിയിൽ ഗുണം ചെയ്യുകയും ചെയ്തിരുന്നു. 

Read More: ആഹാ രോമാഞ്ചം! 'ലോകത്ത് എവിടേയും സിറാജ് ഇന്ത്യയെ നിരാശപ്പെടുത്തില്ല'; ത്രില്ലടിച്ച് ഇതിഹാസങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: