scorecardresearch

രോഹിത്തിന്റെ പുത്തൻ ലംബോർഗിനി; എന്തുകൊണ്ട് 3015? വില അറിയുമോ?

Rohit Sharma's Lamborghini Urus: രോഹിത് ശർമയുടെ പഴയ ലംബോർഗിനിയുടെ നമ്പർ 264 ആയിരുന്നു. ഏകദിനത്തിലെ രോഹിത്തിന്റെ ഉയർന്ന സ്കോറാണ് അദ്ദേഹം വാഹനത്തിന് നൽകിയിരുന്നത്.

Rohit Sharma's Lamborghini Urus: രോഹിത് ശർമയുടെ പഴയ ലംബോർഗിനിയുടെ നമ്പർ 264 ആയിരുന്നു. ഏകദിനത്തിലെ രോഹിത്തിന്റെ ഉയർന്ന സ്കോറാണ് അദ്ദേഹം വാഹനത്തിന് നൽകിയിരുന്നത്.

author-image
Sports Desk
New Update
Rohit Sharma Lamborghini number

Source: X

വാഹന ശേഖരത്തിലേക്ക് മറ്റൊരു വമ്പനെ കൂടി ചേർത്ത് ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ. ചുവപ്പ് നിറത്തിലെ ലംബോർഗിനി ഉറുസ് ആണ് ഏതാനും ദിവസം മുൻപ് ഇന്ത്യയുടെ ഹിറ്റ്മാന്റെ ഗ്യാരേജിലേക്ക് എത്തിയത്. നേരത്തെ തന്റെ ലംബർഗിനി ഉറുസ് ഡ്രീം11 മത്സരത്തിലെ വിജയിക്ക് രോഹിത് നൽകിയിരുന്നു. ഇതോടെയാണ് താരം പുതിയ ലംബോർഗിനി വാങ്ങിയത്. 

Advertisment

3015 എന്ന നമ്പർ ആണ് രോഹിത്തിന്റെ പുതിയ ലംബോർഗിനിയുടേത്. എന്തുകൊണ്ട് 3015 എന്നത് ഡികോഡ് ചെയ്ത് എടുക്കാൻ ആരാധകർക്ക് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. 30, 15 എന്നത് കൂട്ടുമ്പോൾ രോഹിത്തിന്റെ ജഴ്സി നമ്പറായ 45 ആണ് വരുന്നത്. ഇത് മാത്രമല്ല 3015 എന്നതിന് പിന്നിലുള്ളത്. 

Also Read: സഞ്ജു പറഞ്ഞത് "HAS MEANT"; രാജസ്ഥാൻ പറഞ്ഞത് "MEANS"; സൂചന എന്തെന്ന് വ്യക്തമല്ലേ? - Sanju Samson IPL Trade

രോഹിത്തിന്റെ രണ്ട് മക്കളും ജനിച്ച ദിവസങ്ങൾ കൂടിയാണ് ഇത്. ഡിസംബർ 30, 2018ൽ ആണ് രോഹിത്തിന്റെ മകൾ സമെയ്റ ജനിച്ചത്. നവംബർ 15, 2024ന് ആണ് രോഹിത്തിന്റെ മകൻ അഹാൻ ജനിച്ചത്. ഇതും 3015 എന്ന നമ്പർ തന്റെ പുതിയ കാറിനായി രോഹിത് തിരഞ്ഞെടുക്കാൻ കാരണമായി. രോഹിത്തിന്റെ പഴയ ലംബോർഗിനിയുടെ നമ്പർ 264 ആയിരുന്നു. ഏകദിനത്തിലെ രോഹിത്തിന്റെ ഉയർന്ന സ്കോറാണ് ഇത്. 

Advertisment

Also Read: Sanju Samson IPL Trade: 23 കോടിയുടെ താരത്തെ വിൽക്കണം; സഞ്ജുവിനായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

രോഹിത്തിന്റെ പുതിയ ലംബോർഗിനിയുടെ വില?

ലംബോർഗിനി ഉറുസ് എസ്ഇയുടെ എക്സ് ഷോറൂം വില 4.57 കോടി രൂപയോളം വരും എന്നാണ് റിപ്പോർട്ടുകൾ. 3.4 സെക്കൻഡ് കൊണ്ട് രോഹിത്തിന്റെ ഈ കാറിന് പൂജ്യത്തിൽ നിന്ന് 100km/h വേഗതയിലേക്ക് എത്താനാവും. ഇപ്പോഴത്തെ ലംബോർഗിനി ഉറൂസ് കൂടാതെ ബിഎംഡബ്ല്യു എം5 ഫോർമുലാ വൺ എഡിഷൻ, മേഴ്സിഡസ് ബെൻസ് ജിഎൽഎസ് 400ഡി, ബിഎംഡബ്ല്യു എക്സ്3 ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ രോഹിത്തിന്റെ പക്കലുണ്ട്. 

Also Read: Sanju Samson IPL Trade: 2024 ടി20 ലോകകപ്പിൽ തഴഞ്ഞു; സഞ്ജു-ദ്രാവിഡ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയത് ഇത്?

ക്രിക്കറ്റിലേക്ക് വരുമ്പോൾ ഐപിഎല്ലിൽ ആണ് രോഹിത് ശർമ അവസാനമായി കളിച്ചത്. ഇനി ഇന്ത്യ ഏകദിനം കളിക്കുന്നത് ഈ വർഷം ഒക്ടോബറിൽ ആണ്. ഓസ്ട്രേലിയക്കെതിരെയാണ് ഇത്. ഇത് ചിലപ്പോൾ രോഹിത്തിന്റെ രാജ്യാന്തര ക്രിക്കറ്റിലെ അവസാന പരമ്പരയായേക്കാം എന്ന വിലയിരുത്തലുകൾ ശക്തമാണ്. 

Read More: Sanju Samson IPL Trade: 'ക്യാപ്റ്റൻ ധ്രുവ് ജുറെലിന് അഭിനന്ദനങ്ങൾ'; രാജസ്ഥാൻ റോയൽസ് പോസ്റ്റ് സൂചനയോ?

Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: