/indian-express-malayalam/media/media_files/2025/08/14/arjun-tendulkar-engagement-2025-08-14-10-01-31.jpg)
Arjun Tendulkar gets engaged to Saaniya: (Source; X)
Arjun Tendulkar Engagement: ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകനും മുംബൈ ഇന്ത്യൻസ് താരവുമായ അർജുൻ ടെണ്ടുൽക്കറുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. സാനിയ ചന്ദോക്ക് ആണ് വധു. മുംബൈയിൽ വെച്ച് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നതായാണ് റിപ്പോർട്ടുകൾ.
എന്നാൽ അർജുന്റെ വിവാഹ വാർത്ത സംബന്ധിച്ച് ഇതുവരെ ഇരു കുടുംബങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ അർജുന്റെ സഹോദരി സാറയോടൊപ്പമുള്ള സാനിയയുടെ ചിത്രങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. അർജുൻ ടെണ്ടുൽക്കർ വിവാഹിതനാവുന്നു എന്ന റിപ്പോർട്ടുകൾ പരന്നതോട ആരാണ് സാനിയ ചന്ദോക്ക് എന്ന് ഇന്റർ നെറ്റിൽ തിരയുകയാണ് ആരാധകർ.
Also Read: 'ഈ കാലുമായി എനിക്കു ചെയ്യാനാവുന്ന ഒരേയൊരു കാര്യം ഇതാണ്'; വീഡിയോയുമായി ഋഷഭ് പന്ത്
ആരാണ് സാനിയ ചാന്ദോക്ക്?
ഫുഡ്, ഹോസ്പിറ്റാലിറ്റി മേഖലയിൽ ആണ് സാനിയ ചന്ദോക്കിന്റെ കുടുംബം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. പ്രമുഖ വ്യവസായി രവി ഘായിയുടെ കൊച്ചുമകളാണ് സാനിയ. ബ്രുക്ലിൻ ക്രീമറി ഐസ്ക്രീം ബ്രാൻഡ്, ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ എന്നിവ സാനിയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.
Arjun Tendulkar is engaged to Saniya Chandok. 💍 pic.twitter.com/WgztsjyYx3
— Vipin Tiwari (@Vipintiwari952) August 13, 2025
മുംബൈയിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് എന്ന പ്രത്യേകത മാത്രമല്ല സാനിയയ്ക്ക് ഉള്ളത്. മിസ്റ്റർ പാസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ എൽഎൽപിയുടെ ഡയറക്ടറാണ് സാനിയ എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പൊതുവേദികളിൽ സുപരിചിതമായ മുഖമല്ല സാനിയയുടേത്.
Also Read: Sanju Samson IPL Trade: 'റിയാൻ പരാഗ് ആണ് കാരണം'; സഞ്ജുവിനെ പ്രകോപിപ്പിച്ച നീക്കം ചൂണ്ടി മുൻ താരം
ക്രിക്കറ്റിലേക്ക് വരുമ്പോൾ ഇടംകയ്യൻ ഫാസ്റ്റ് ബോളറായ അർജുൻ ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഗോവയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ആദ്യം മുംബൈ ടീമിന്റെ ഭാഗമായിരുന്ന അർജുൻ കളിക്കാൻ കൂടുതൽ അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് ഗോവ ടീമിലേക്ക് ചേക്കേറിയത്.
Also Read: 100 കോടി ആവശ്യപ്പെട്ട് ധോണി; 10 വർഷത്തിന് ശേഷം കേസിൽ വിചാരണ ആരംഭിക്കുന്നു
മുംബൈ ഇന്ത്യൻസിന് വേണ്ടി ഇതുവരെ അഞ്ച് മത്സരങ്ങൾ ആണ് അർജുൻ കളിച്ചിരുന്നത്. നേടിയത് മൂന്ന് വിക്കറ്റും. ഡൊമസ്റ്റിക് ക്രിക്കറ്റിൽ റെഡ് ബോൾ മത്സരങ്ങളിൽ 17 കളിയിൽ നിന്ന് 37 വിക്കറ്റും 532 റൺസും ആണ് 25കാരനായ അർജുന്റെ സമ്പാദ്യം. ഒരു സെഞ്ചുറിയും രണ്ട് അർധ ശതകവും ഇതിൽ ഉൾപ്പെടുന്നു.
Read More: 2024 ടി20 ലോകകപ്പിൽ തഴഞ്ഞു; സഞ്ജു-ദ്രാവിഡ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയത് ഇത്? Sanju Samson IPL Trade:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us