/indian-express-malayalam/media/media_files/2025/08/15/sanju-samson-and-r-ashwin-2025-08-15-10-26-43.jpg)
Sanju Samson and R Ashwin: (Source: Sanju Samson-Instagram, Chennaiipl -Instagram)
RR Player Sanju Samson: സഞ്ജു സാംസണിനെ ട്രേഡ് വിൻഡോ വഴി ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കാനുള്ള സാധ്യത വളരെ വിരളമാണ് എന്ന് സിഎസ്കെ താരം കൂടിയായ ആർ അശ്വിൻ. സഞ്ജുവിനെ ട്രേഡ് വിൻഡോ വഴി നൽകുന്നതിലൂടെ രാജസ്ഥാൻ റോയൽസിന് വലിയ നേട്ടം ഉണ്ടാകുന്നില്ല എന്നത് ചൂണ്ടിക്കാണിച്ച് ആണ് അശ്വിന്റെ വാക്കുകൾ, തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് അശ്വിന്റെ പ്രതികരണം.
"സഞ്ജു സാംസണിനെ ട്രേഡ് ചെയ്യുന്നതിലൂടെ സഞ്ജുവിന്റെ അത്ര മൂല്യമുള്ള കളിക്കാരെ രാജസ്ഥാന് തിരികെ ലഭിക്കുന്നില്ല. ഉദാഹരണത്തിന്, രാജസ്ഥാൻ റോയൽസിന് രവി ബിഷ്ണോയിയെ പോലൊരു സ്പിന്നറെ വേണം എന്ന് കരുതുക. അതിന് അവർ ലക്നൗ സൂപ്പർ ജയന്റ്സിനെ സമീപിക്കുന്നു. ലക്നൗ സഞ്ജുവിനെ വാങ്ങി പകരം ബിഷ്ണോയിയെ നൽകി എന്നും കരുതുക. ഇങ്ങനെ വന്നാൽ അതിനൊപ്പം സഞ്ജുവിനെ നിലനിർത്താനുള്ള തുക അവരുടെ പഴ്സിൽ നിന്ന് ലക്നൗവിന് മാനേജ് ചെയ്യേണ്ടതുണ്ട്. ഇത് ലക്നൗവിന് ബാധ്യതയാവും," അശ്വിൻ ചൂണ്ടിക്കാണിക്കുന്നു.
Also Read: Sanju Samson IPL Trade: സഞ്ജുവിന് പകരം ഋതുരാജിനേയും ജഡേജയേയും നൽകണം; നിലപാടിൽ ഉറച്ച് ചെന്നൈ
"ചെന്നൈ സൂപ്പർ കിങ്സ് കളിക്കാരെ ട്രേഡ് ചെയ്യുന്നതിന് താത്പര്യപ്പെടുന്ന ഫ്രാഞ്ചൈസിയല്ല. രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നീ കളിക്കാരെ ചെന്നൈ സൂപ്പർ കിങ്സ് ട്രേഡ് ചെയ്യാൻ പോകുന്നില്ല. അതുകൊണ്ട് തന്നെ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് വരാനുള്ള സാധ്യത വളരെ കുറവാണ്. സഞ്ജുവിനെ ട്രേഡ് ചെയ്യുന്നതിലൂടെ രാജസ്ഥാന് വലിയ നേട്ടം ഒന്നും ഉണ്ടാവുന്നില്ല," അശ്വിൻ ചൂണ്ടിക്കാണിക്കുന്നു.
Also Read: Arjun Tendulkar: അർജുൻ ടെണ്ടുൽക്കർ വിവാഹിതനാവുന്നു; ആരാണ് സാനിയ ചന്ദോക്ക്?
രാജസ്ഥാൻ റോയൽസ് വിടാൻ അനുവദിക്കണം എന്ന് സഞ്ജു സാംസൺ ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകൾ വന്നതോടെ വലിയ അലയൊലിയാണ് ഉണ്ടായത്. കഴിഞ്ഞ സീസൺ കഴിഞ്ഞതോടെ തന്നെ സഞ്ജു ചെന്നൈയിലേക്ക് എത്തും എന്ന അഭ്യൂഹങ്ങൾ ഉടലെടുത്തിരുന്നു. സഞ്ജുവിന് ചെന്നൈക്കൊപ്പം ചേരാനാണ് താത്പര്യം എന്നും ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ ഫ്ളമിങ്, ചെന്നൈ ഫ്രാഞ്ചൈസി മാനേജ്മെന്റ് എന്നിവരുമായി സഞ്ജു അമേരിക്കയിൽ വെച്ച് സംസാരിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
Also Read: 'ഈ കാലുമായി എനിക്കു ചെയ്യാനാവുന്ന ഒരേയൊരു കാര്യം ഇതാണ്'; വീഡിയോയുമായി ഋഷഭ് പന്ത്
സഞ്ജുവിനെ ട്രേഡിലൂടെ കൈമാറാനായി രാജസ്ഥാൻ റോയൽസ് മറ്റ് ഫ്രാഞ്ചൈസികളേയും സമീപിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടും ക്രിക്ബസ് പുറത്തുവിടുന്നുണ്ട്. ചെന്നൈ കഴിഞ്ഞാൽ സഞ്ജുവിൽ വലിയ താത്പര്യം പ്രകടിപ്പിച്ചത് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ആണെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയ്ക്ക് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇല്ല. രഹാനെയെ മാറ്റി സഞ്ജുവിനെ കൊൽക്കത്തയ്ക്ക് ക്യാപ്റ്റനാവാനുമാക്കാനാവും.
Read More: Sanju Samson IPL Trade: 'റിയാൻ പരാഗ് ആണ് കാരണം'; സഞ്ജുവിനെ പ്രകോപിപ്പിച്ച നീക്കം ചൂണ്ടി മുൻ താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us