/indian-express-malayalam/media/media_files/2025/08/14/sanju-samson-ms-dhoni-and-ravindra-jadeja-2025-08-14-13-12-24.jpg)
Sanju Samson, MS Dhoni and Ravindra Jadeja: (Source: Instagram)
RR Player Sanju Samson: സഞ്ജു സാംസണിനെ വിട്ടുനൽകണം എങ്കിൽ ഋതുരാജ് ഗയ്ക് വാദ്, രവീന്ദ്ര ജഡേജ എന്നിവരെ കൈമാറണം എന്ന് ചെന്നൈ സൂപ്പർ കിങ്സിനെ രാജസ്ഥാൻ റോയൽസ് അറിയിച്ചതായി റിപ്പോർട്ട്. സഞ്ജുവിനെ സ്വന്തമാക്കാൻ താത്പര്യം ഉണ്ടോ എന്ന് മറ്റ് ഐപിഎൽ ഫ്രാഞ്ചൈസികളോടും രാജസ്ഥാൻ റോയൽസ് ആരാഞ്ഞതായി ക്രിക്ബസിന്റെ റിപ്പോർട്ടിൽ പറയുന്നു. രാജസ്ഥാൻ റോയൽസിന്റെ ഉടമ മനോജ് നേരിട്ടാണ് സഞ്ജുവിന്റെ ട്രേഡ് സംബന്ധിച്ച ചർച്ചകൾ നടത്തുന്നത് എന്നും ക്രിക്ബസിന്റെ റിപ്പോർട്ടിൽ പറയുന്നു.
രവീന്ദ്ര ജഡേജ, ഋതുരാജ് ഗയ്ക് വാദ് എന്നിവർക്ക് പുറമെ ശിവം ദുബെയുടെ പേരും രാജസ്ഥാൻ മുൻപോട്ട് വെച്ചതായാണ് വിവരം. എന്നാൽ തങ്ങളുടെ ഈ മൂന്ന് പ്രധാന കളിക്കാരേയും വിട്ടുനൽകാൻ തയ്യാറല്ല എന്ന നിലപാടാണ് ചെന്നൈ സൂപ്പർ കിങ്സ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് എന്നാണ് സൂചന. അങ്ങനെയെങ്കിൽ സഞ്ജുവിനെ സ്വന്തമാക്കാനുള്ള ശ്രമം ചെന്നൈ ഉപേക്ഷിച്ചേക്കും.
Also Read: 'ഈ കാലുമായി എനിക്കു ചെയ്യാനാവുന്ന ഒരേയൊരു കാര്യം ഇതാണ്'; വീഡിയോയുമായി ഋഷഭ് പന്ത്
സഞ്ജുവിനായി ടീമിനെ തേടി രാജസ്ഥാൻ?
ചെന്നൈ സൂപ്പർ കിങ്സിനെ കൂടാതെ മറ്റ് ഫ്രാഞ്ചൈസികളുമായും സഞ്ജുവിന്റെ ട്രേഡ് സംബന്ധിച്ച് രാജസ്ഥാൻ ചർച്ച നടത്തുന്നുണ്ട്. താര ലേലത്തിന് മുൻപ് സഞ്ജുവിനെ മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് ട്രേഡ് ചെയ്യുക എന്ന ലക്ഷ്യമാണ് രാജസ്ഥാൻ റോയൽസിന് മുൻപിലുള്ളത്. മറ്റൊരു ഫ്രാഞ്ചൈസിയുമായി രാജസ്ഥാൻ സഞ്ജുവിന്റെ ഡീൽ സംബന്ധിച്ച ധാരണയിൽ എത്തിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കാറായിട്ടില്ല.
Also Read: Sanju Samson IPL Trade: 'റിയാൻ പരാഗ് ആണ് കാരണം'; സഞ്ജുവിനെ പ്രകോപിപ്പിച്ച നീക്കം ചൂണ്ടി മുൻ താരം
കഴിഞ്ഞ സീസണിൽ ജോസ് ബട്ട്ലറെ ടീമിൽ നിലനിർത്താതിരുന്ന രാജസ്ഥാന്റെ തീരുമാനം ഉൾപ്പെടെ പലതും സഞ്ജുവിനെ അസ്വസ്ഥപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. സഞ്ജു സാംസണിന്റെ പേര് താര ലേലത്തിലേക്ക് വന്നാൽ വമ്പൻ തുക മലയാളി താരത്തിന് ലഭിക്കും എന്നുറപ്പാണ്.
വൈഭവ് സൂര്യവൻഷി, രാഹുൽ ദ്രാവിഡ്, യശസ്വി ജയ്സ്വാൾ എന്നിവരെല്ലാം കാരണമാണ് സഞ്ജു രാജസ്ഥാൻ വിടാൻ തീരുമാനിച്ചത് എന്ന വാദങ്ങൾ പലരിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ എന്താണ് യഥാർഥ കാരണം എന്നത് സംബന്ധിച്ച് സഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More: 2024 ടി20 ലോകകപ്പിൽ തഴഞ്ഞു; സഞ്ജു-ദ്രാവിഡ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയത് ഇത്? Sanju Samson IPL Trade:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us