/indian-express-malayalam/media/media_files/2025/05/11/HF6vY9PKd01fr4xBFSsM.jpg)
Sanju Samson, Shahrukh Khan: (File Photo)
RR Player Sanju Samson: സഞ്ജു സാംസണിന്റെ ഐപിഎൽ ട്രേഡ് സംബന്ധിച്ച നിരവധി റിപ്പോർട്ടുകളാണ് വരുന്നത്. ഒരു ഫ്രാഞ്ചൈസിയും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സഞ്ജുവിന് പകരം രണ്ട് ഇന്ത്യൻ കളിക്കാരെ രാജസ്ഥാൻ റോയൽസിന് കൈമാറാൻ തയ്യാറാണെന്ന് പറഞ്ഞ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഓഫർ വെച്ചതായാണ് വിവരം. എന്നാൽ ഈ രണ്ട് താരങ്ങളിൽ ഒരാളെ മാത്രമേ കൊൽക്കത്ത സഞ്ജുവിന് പകരം രാജസ്ഥാന് നൽകുകയുള്ളു.
21കാരനായ ബാറ്റർ അംഗ്‍കൃഷ് രഘുവംശി, ഇന്ത്യൻ ഓൾറൗണ്ടർ രമൺദീപ് സിങ് എന്നീ രണ്ട് പേരുകൾ രാജസ്ഥാൻ റോയൽസിന് മുൻപിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വെച്ചതായാണ് ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രിക റിപ്പോർട്ട് ചെയ്യുന്നത്. ഈ രണ്ട് പേരിൽ ഒരാളെ നൽകാം എന്നാണ് കൊൽക്കത്തയുടെ ഓഫർ.
Also Read: Sanju Samson IPL Trade: 'സഞ്ജു സാംസൺ-ചെന്നൈ ഡീൽ നടക്കില്ല'; കാരണം ചൂണ്ടി ആർ അശ്വിൻ
18 കോടി രൂപയാണ് നിലവിലെ സഞ്ജു സാംസണിന്റെ പ്രതിഫലം. കൊൽക്കത്ത താരമായ രഘുവൻഷിയുടെ ഐപിഎൽ പ്രതിഫലം മൂന്ന് കോടി രൂപയും രമൺദീപിന്റേത് നാല് കോടി രൂപയുമാണ്. ഇവരിൽ ഒരു താരത്തെ മാത്രം നൽകി ട്രേഡിനാണ് കൊൽക്കത്ത ശ്രമിക്കുന്നത് എങ്കിൽ ബാക്കി 15 കോടി രൂപ അല്ലെങ്കിൽ 14 കോടി രൂപ രാജസ്ഥാന് കൊൽക്കത്ത നൽകേണ്ടി വരും.
Also Read: Sanju Samson IPL Trade: സഞ്ജുവിന് പകരം ഋതുരാജിനേയും ജഡേജയേയും നൽകണം; നിലപാടിൽ ഉറച്ച് ചെന്നൈ
ചെന്നൈ സൂപ്പർ കിങ്സുമായുള്ള സഞ്ജു സാംസണിന്റെ ട്രേഡ് നടക്കില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ശക്തം. രവീന്ദ്ര ജഡേജ, ഋതുരാജ് ഗയ്കവാദ് എന്നിവരെ സഞ്ജുവിന് പകരം രാജസ്ഥാൻ ആവശ്യപ്പെട്ടതായും ഇത് സാധ്യമല്ലെന്നും ചെന്നൈ നിലപാടെടുത്തതായാണ് റിപ്പോർട്ടുകൾ വരുന്നത്.
Also Read: Arjun Tendulkar: അർജുൻ ടെണ്ടുൽക്കർ വിവാഹിതനാവുന്നു; ആരാണ് സാനിയ ചന്ദോക്ക്?
ഫ്രാഞ്ചൈസികൾ തമ്മിലുള്ള ട്രേഡ് സാധ്യമായില്ല എങ്കിൽ സഞ്ജുവിന്റെ പേര് താര ലേലത്തിലേക്ക് വരുമോ എന്നതിലേക്കും ആരാധകർ ആകാംക്ഷയോടെയാണ് നോക്കുന്നത്. താര ലേലത്തിലേക്ക് സഞ്ജുവിന്റെ പേര് എത്തിയാൽ റെക്കോർഡ് തുക സഞ്ജുവിന് ലഭിക്കാനും സാധ്യതയുണ്ട്.
Read More: 'ഈ കാലുമായി എനിക്കു ചെയ്യാനാവുന്ന ഒരേയൊരു കാര്യം ഇതാണ്'; വീഡിയോയുമായി ഋഷഭ് പന്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us