scorecardresearch

ഒടുവിൽ സഞ്ജുവിന് അവസരം; കരുതലോടെ അർധ ശതകം; ടോപ് സ്കോറർ!

Sanju Samson India Vs Oman Asia Cup: പാക്കിസ്ഥാനെതിരെ സഞ്ജുവിനെ അഞ്ചാമനായാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് എങ്കിലും സഞ്ജുവിന് പകരം ശിവം ദുബെയെ വിട്ടത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു

Sanju Samson India Vs Oman Asia Cup: പാക്കിസ്ഥാനെതിരെ സഞ്ജുവിനെ അഞ്ചാമനായാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് എങ്കിലും സഞ്ജുവിന് പകരം ശിവം ദുബെയെ വിട്ടത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു

author-image
Sports Desk
New Update
Sanju Samson Asia Cup Half Century

Source: Indian Cricket Team, Instagram

ഏഷ്യാ കപ്പിൽ ഒമാനെതിരെ സഞ്ജു സാംസണിനെ ബാറ്റിങ് പൊസിഷനിൽ മുകളിലേക്ക് കയറ്റി ഇറക്കി ഇന്ത്യ. ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ട് മാറ്റാൻ ടീം മാനേജ്മെന്റ് തയ്യാറായില്ല. പകരം സഞ്ജുവിനെ മൂന്നാമനായാണ് ക്രീസിലേക്ക് വിട്ടത്. ലഭിച്ച അവസരത്തിൽ സഞ്ജു അർധ ശതകം കണ്ടെത്തിയാണ് മത്സരത്തിലെ ഇന്ത്യയുടെ ടോപ് സ്കോറർ ആയത്.

Advertisment

Also Read: ഒരു മത്സരത്തിന് 4.5 കോടി രൂപ; ഇന്ത്യൻ ജഴ്സിയിൽ ഇനി അപ്പോളോ ടയേഴ്സിന്റെ ലോഗോ

45 പന്തിൽ നിന്ന് 56 റൺസ് എടുത്താണ് സഞ്ജു പുറത്തായത്. മൂന്ന് ഫോറും മൂന്ന് സിക്സും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വന്നു. പാക്കിസ്ഥാനെതിരെ സഞ്ജുവിനെ അഞ്ചാമനായാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് എങ്കിലും സഞ്ജുവിന് പകരം ശിവം ദുബെയെ വിട്ടത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഒമാനെതിരെ ഇന്ന് അർധ ശതകം കണ്ടെത്തിയതോടെ സൂപ്പർ ഫോർ മത്സരങ്ങളിൽ ഉൾപ്പെടെ സഞ്ജുവിന് തുടർന്നും ബാറ്റിങ്ങിൽ അവസരം ലഭിക്കാനാണ് സാധ്യത.

Also Read: ബുമ്രക്കെതിരെ ഒരു സിക്സ്; പാക്കിസ്ഥാന് വേണ്ടിവന്നത് 400 ബോളുകൾ

Advertisment

എന്നാൽ ഒമാനെതിരെ സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റ് 124 ആണ്. പക്ഷേ വൈസ് ക്യാപ്റ്റൻ ഗിൽ ഉൾപ്പെടെ സ്കോർ ഉയർത്താൻ സാധിക്കാതെ പരാജയപ്പെട്ട് മടങ്ങിയ പിച്ചിൽ അർധ ശതകം കണ്ടെത്താൻ സഞ്ജുവിന് സാധിച്ചു എന്നത് ടീം മാനേജ്മെന്റിന് കാണാതെ വിടാനാവില്ല. സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യാതെ മാറി നിന്നതോടെയാണ് സഞ്ജുവിന് മൂന്നാമത് ഇറങ്ങാനായത്. മാത്രമല്ല തിലക് വർമയെ ലോവർ ഓർഡറിലേക്ക് ഇറക്കുകയും ചെയ്തു.

Also Read: ഡഗൗട്ടിൽ നോക്കുകുത്തിയായി ഇരുത്താനാണോ പ്ലേയിങ് 11ൽ ഇടം? സഞ്ജുവിനായി മുറവിളി

ശുഭ്മാൻ ഗിൽ രണ്ടാമത്തെ ഓവറിൽ തന്നെ പുറത്തായതോടെയാണ് സഞ്ജു വൺഡൗണായി ക്രീസിലേക്ക് വന്നത്. മറുവശത്ത് അഭിഷേക് ശർമ തകർത്തടിച്ചു. 15 പന്തിൽ നിന്ന് 38 റൺസ് ആണ് അഭിഷേക് നേടിയത്. അഞ്ച് ഫോറും രണ്ട് സിക്സും അഭിഷേകിന്റെ ബാറ്റിൽ നിന്ന് വന്നു. അക്ഷർ പട്ടേൽ 13 പന്തിൽ നിന്ന് 26 റൺസും തിലക് 18 പന്തിൽ നിന്ന് 29 റൺസും നേടി. 20 ഓവറിൽ ഒമാനെതിരെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് ആണ് ഇന്ത്യ കണ്ടെത്തിയത്.

Read More: ഐപിഎൽ ടീമുകൾക്ക് മുൻപിൽ പോലും പാക്കിസ്ഥാൻ വിറയ്ക്കും; പരിഹാസവുമായി ഇർഫാൻ പഠാൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: