scorecardresearch

സഞ്ജുവാണ് ഇന്ത്യൻ ടീമിനെ ദുർബലപ്പെടുത്തുന്നത്; വിമർശനവുമായി അക്തർ

Sanju Samson Asia Cup 2025: പാക്കിസ്ഥാനെതിരെ ഇന്ത്യ 172 റൺസ് ചെയ്സ് ചെയ്തപ്പോൾ സഞ്ജു ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. 17 പന്തിൽ നിന്ന് 13 റൺസ് മാത്രമാണ് സഞ്ജുവിന് കണ്ടെത്താനായത്

Sanju Samson Asia Cup 2025: പാക്കിസ്ഥാനെതിരെ ഇന്ത്യ 172 റൺസ് ചെയ്സ് ചെയ്തപ്പോൾ സഞ്ജു ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. 17 പന്തിൽ നിന്ന് 13 റൺസ് മാത്രമാണ് സഞ്ജുവിന് കണ്ടെത്താനായത്

author-image
Sports Desk
New Update
Sanju Samson and Akhtar

Source: Facebook

മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതിന് എതിരെ പാക്കിസ്ഥാൻ മുൻ പേസർ അക്തർ. ഇന്ത്യൻ ടീമിനെ ദുർബലപ്പെടുത്തുന്ന ഘടകം സഞ്ജു സാംസൺ ആണെന്ന് അക്തർ ആരോപിച്ചു. സഞ്ജു സാംസണിന് പകരം കെ എൽ രാഹുലിനെയാണ് ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത് എന്ന് അക്തർ പറഞ്ഞു. 

Advertisment

"സഞ്ജു സാംസണിന്റെ സ്ഥാനത്ത് കെ എൽ രാഹുൽ ആയിരുന്നു എങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. പക്ഷേ രാഹുൽ സ്ക്വാഡിൽ ഇല്ല. എക്സ്പ്ലോസിവ് ക്രിക്കറ്റ് ആണ് രാഹുൽ കളിക്കുന്നത്. ക്രീസിൽ നിലയുറപ്പിച്ച് നിന്ന് ശരിയായ വിധം കളിക്കും. ഇപ്പോൾ സഞ്ജു സാംസൺ ആണ് ഇന്ത്യൻ ടീമിനെ ദുർബലപ്പെടുത്തുന്നത്. സഞ്ജു വന്നില്ലായിരുന്നെങ്കിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് നേരത്തെ ജയിക്കാമായിരുന്നു. അഭിഷേക് ആയിരുന്നു എങ്കിൽ ഇന്ത്യ അഞ്ച് ഓവർ മുൻപേ ജയം പിടിക്കുമായിരുന്നു," പാക്കിസ്ഥാന്റെ ഗെയിം ഓൺ ഹായ് ടിവി ഷോയിൽ അക്തർ പറഞ്ഞു.

Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി

പാക്കിസ്ഥാനെതിരെ ഇന്ത്യ 172 റൺസ് ചെയ്സ് ചെയ്തപ്പോൾ സഞ്ജു ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. 17 പന്തിൽ നിന്ന് 13 റൺസ് മാത്രമാണ് സഞ്ജുവിന് കണ്ടെത്താനായത്. ഹാരിസ് റൗഫ് സഞ്ജുവിനെ 17ാമത്തെ ഓവറിൽ ബൗൾഡാക്കി മടക്കി. ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സഞ്ജു 45 പന്തിൽ നിന്ന് 56 റൺസ് എടുത്തു.

Advertisment

Also Read: ക്യാപ്റ്റൻസി എന്താണെന്ന് അറിയാത്ത ക്യാപ്റ്റൻ; എടുത്ത് കളയൂ; നാണക്കേടെന്ന് അക്തർ

ഒമാനെതിരെ കളിയിലെ താരമായി തിരഞ്ഞെടുത്തത് സഞ്ജുവിനെയാണ്. എന്നാൽ സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റിനെ ചൂണ്ടി വിമർശനങ്ങൾ ഉയർന്നു. ഇതിനെ പ്രതിരോധിച്ച് സുനിൽ ഗാവസ്കർ ഉൾപ്പെടെ ഉള്ളവർ എത്തി. എന്നാൽ മധ്യനിരയിൽ ബാറ്റിങ് പരിചയം ഇല്ലാത്ത സഞ്ജുവിനെ തുടർന്നും ആ റോളിൽ ഇറക്കണമോ എന്ന ചോദ്യം ശക്തമായി.

Also Read: റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള വേണം; ബിസിസിഐയോട് ആവശ്യപ്പെട്ട് ശ്രേയസ് അയ്യർ

മധ്യനിരയിൽ കളിച്ച് പരിചയമുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ അവസരം കാത്ത് ഇരിക്കുന്നുണ്ട്. ഫിനിഷർ റോളിൽ മികവ് കാണിക്കാനാവുന്ന റിങ്കു സിങ്ങും ഇന്ത്യൻ സ്ക്വാഡിലുണ്ട്. അതിനാൽ ഏഷ്യാ കപ്പിലെ ഇനിയുള്ള മത്സരങ്ങളിൽ സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിർത്തുക എന്നത് പ്രയാസമാണ്.

Read More: 13-0, 10-1; ഞങ്ങൾക്കിത് പൂ പറിക്കും പോലെ; പാക്കിസ്ഥാനെ പരിഹസിച്ച് സൂര്യകുമാർ യാദവ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: