scorecardresearch

റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള വേണം; ബിസിസിഐയോട് ആവശ്യപ്പെട്ട് ശ്രേയസ് അയ്യർ

Shreyas Iyer Red Ball Cricket: പരമ്പരയിലെ രണ്ടാമത്തെ അനൗദ്യോഗിക ടെസ്റ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ശ്രേയസ് ക്യാപ്റ്റൻസി ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി

Shreyas Iyer Red Ball Cricket: പരമ്പരയിലെ രണ്ടാമത്തെ അനൗദ്യോഗിക ടെസ്റ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ശ്രേയസ് ക്യാപ്റ്റൻസി ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി

author-image
Sports Desk
New Update
Shreyas Iyer Scored Half Century In Nagpur

ഫയൽ ഫോട്ടോ

റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് ഇന്ത്യൻ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ. ബിസിസിഐയെ ശ്രേയസ് അയ്യർ ഇക്കാര്യം അറിയിച്ചു. പുറം വേദനയെ തുടർന്നാണ് തീരുമാനം എന്നും ശ്രേയസ് അയ്യർ ബിസിസിഐക്ക് അയച്ച കത്തിൽ പറയുന്നു. 

Advertisment

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായിരുന്നു ശ്രേയസ്. എന്നാൽ പരമ്പരയിലെ രണ്ടാമത്തെ അനൗദ്യോഗിക ടെസ്റ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ശ്രേയസ് ക്യാപ്റ്റൻസി ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി. നാല് ദിവസം തുടരെ ഫീൽഡിൽ നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ശ്രേയസ് ബിസിസിഐയെ അറിയിച്ചതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി

ശ്രേയസ് അയ്യർ ഇന്ത്യ എയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ധ്രുവ് ജുറെലാണ് ടീമിനെ നയിക്കുന്നത്. വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പരയ്ക്ക് മുൻപായാണ് ശ്രേയസ് റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള ആവശ്യപ്പെട്ടിരിക്കുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറിനും ശ്രേയസ് കത്ത് നൽകിയിട്ടുണ്ട്.

Advertisment

Also Read: ക്യാപ്റ്റൻസി എന്താണെന്ന് അറിയാത്ത ക്യാപ്റ്റൻ; എടുത്ത് കളയൂ; നാണക്കേടെന്ന് അക്തർ

വെസ്റ്റ് ഇൻഡീസിന് എതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യൻ റെഡ് ബോൾ ടീമിലേക്ക് ശ്രേയസ് അയ്യർ ഈ പരമ്പരയിലൂടെ തിരികെ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് ശ്രേയസ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിൽ ശ്രേയസ് അയ്യരെ തഴഞ്ഞാണ് കരുൺ നായരെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്.

Read More: 13-0, 10-1; ഞങ്ങൾക്കിത് പൂ പറിക്കും പോലെ; പാക്കിസ്ഥാനെ പരിഹസിച്ച് സൂര്യകുമാർ യാദവ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: