scorecardresearch

കണ്ടോ സഞ്ജുവിന്റെ പവർ! ഇന്ത്യയിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് അംബാസിഡർ

Sanju Samson English Premier League India Ambassador: രൺവീർ സിങ്, ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോനി എന്നിവർ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡർമാരായിരുന്നു

Sanju Samson English Premier League India Ambassador: രൺവീർ സിങ്, ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോനി എന്നിവർ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡർമാരായിരുന്നു

author-image
Sports Desk
New Update
Sanju Samson and Mohammed Salah

Source: Instagram

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്ത്യയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സഞ്ജുവിനെ ഇപിഎല്ലിന്റെ ഇന്ത്യയിലെ അംബാസിഡറാക്കിയിരിക്കുന്നത്. 

Advertisment

നേരത്തെ ബോളിവുഡ് താരം രൺവീർ സിങ്, ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോനി എന്നിവർ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡർമാരായിരുന്നു. ഇന്ത്യയിലൂടനീളം സഞ്ജുവിനുള്ള ആരാധക പിന്തുണവ്യക്തമാക്കിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡർ സ്ഥാനം സഞ്ജുവിലേക്ക് വരുന്നത്.

Also Read: എന്തുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി? ബിസിസിഐയുടെ വിശദീകരണം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ട്രോഫിയുമായി ലിവർപൂൾ ഇതിഹാസ താരം മൈക്കൽ ഓവൻ മുംബൈയിലെത്തിയപ്പോൾ അംബാസിഡറായി സഞ്ജുവും ഒപ്പം കൂടിയിരുന്നു. തന്റെ പ്രിയപ്പെട്ട പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ ആണെന്ന് സഞ്ജു പറഞ്ഞു. "ഫുട്ബോളിന്റേയും പ്രീമിയർ ലീഗിന്റേയും വലിയ ആരാധകനാണ് ഞാൻ. കുട്ടിക്കാലം മുതൽ ഒരുപാട് ഫുട്ബോൾ കളിച്ചിട്ടുണ്ട്. ഫുട്ബോൾ മത്സരം കാണുന്നതിനേക്കാൾ കൂടുതൽ എന്റെ അച്ഛനും ചേട്ടനും ഒപ്പം കളിക്കുകയാണ് ചെയ്തിട്ടുള്ളത്," സഞ്ജു സാംസൺ പറഞ്ഞു.

Advertisment

Also Read: ഇത്ര തിടുക്കത്തിൽ ഗില്ലിനെ ക്യാപ്റ്റനാക്കിയിട്ട് എന്താണ് നേട്ടം? രോഹിത്തിനോടുള്ള അനീതി ചൂണ്ടി ഹർഭജൻ

പരിപാടിൽ പങ്കെടുക്കാൻ ആഴ്സണൽ ആരാധകർ കൂടുതലായി എത്തിയത് തന്നെ ഞെട്ടിച്ചതായി മൈക്കൽ ഓവൻ പറഞ്ഞു. ആഴ്സണൽ ആരാധകർ കൂടുതലായി വന്നത് വ്യക്തമാക്കുന്നത് ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരം വളരുകയാണ് എന്നതാണെന്നും ലിവർപൂൾ മുൻ ഇതിഹാസ താരം ചൂണ്ടിക്കാണിച്ചു.

ഈ പരിപാടിയിൽ നിലവിൽ കൂടുതലും ആഴ്സണൽ ആരാധകരെയാണ് കാണുന്നത് എങ്കിലും ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകരും ഇവർക്കിടയിൽ ഉണ്ടാവും എന്ന് ഉറപ്പാണ് എന്ന് മൈക്കൽ ഓവൻ പറഞ്ഞു. നെസ്കോ സെന്ററിൽ ഫാൻ പാർക്ക് സ്റ്റൈൽ സ്ക്രീനിങ് എന്ന നിലയിലായിരുന്നു പരിപാടികൾ. 

Also Read: IND vs WI: വിൻഡിസിന്റെ ദയനീയ വീഴ്ച; ഇന്ത്യയുടെ കൂറ്റൻ ജയത്തിന് പ്രത്യേകതകളേറെ

ഈ പ്രീമിയർ ലീഗ് സീസണിൽ ലിവർപൂൾ കിരീടം നിലനിർത്താൻ തന്നെയാണ് സാധ്യത എന്നും മൈക്കൽ ഓവൻ പറഞ്ഞു. ലിവർപൂളിന് വെല്ലുവിളി ഉയർത്തുന്നത് ആഴ്സണൽ ആണ്. ക്വാളിറ്റിയുടെ അഭാവം മാഞ്ചസ്റ്റർ സിറ്റിയെ പ്രതികൂലമായി ബാധിക്കും. മാഞ്ചസ്റ്റർ സിറ്റിക്ക് നല്ല തുടക്കം ലഭിച്ചു. എന്നാൽ അവർക്ക് ലിവർപൂളിനേയും ആഴ്സണലിനേയും തോൽപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും ലിവർപൂൾ മുൻ താരം പറഞ്ഞു.

Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ

Sanju Samson Sanju

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: