scorecardresearch

ടെസ്റ്റിൽ നിന്ന് വിരമിച്ച വാർണർക്ക് ഹൃദയം തൊടുന്ന യാത്രാക്കുറിപ്പുമായി സച്ചിൻ

കളിക്കളത്തിന് പുറത്ത് താരത്തിന് ഇന്ന് ലഭിച്ച ഏറ്റവും മികച്ച യാത്രയയപ്പുകളിൽ ഒന്നാണ് ഇതിഹാസ ക്രിക്കറ്റർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ. ഓസീസ് താരത്തിന്റെ കരിയറിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി വർണ്ണിക്കാൻ സച്ചിനായി.

കളിക്കളത്തിന് പുറത്ത് താരത്തിന് ഇന്ന് ലഭിച്ച ഏറ്റവും മികച്ച യാത്രയയപ്പുകളിൽ ഒന്നാണ് ഇതിഹാസ ക്രിക്കറ്റർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ. ഓസീസ് താരത്തിന്റെ കരിയറിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി വർണ്ണിക്കാൻ സച്ചിനായി.

author-image
Sports Desk
New Update
David Warner | Sachin Tendulkar

ഫൊട്ടോ: എക്സ്/ സച്ചിൻ ടെണ്ടുൽക്കർ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്ക് ക്രിക്കറ്റ് ലോകം യാത്രയയപ്പ് നൽകുന്ന തിരക്കിലാണ്. കളിക്കളത്തിന് പുറത്ത് താരത്തിന് ഇന്ന് ലഭിച്ച ഏറ്റവും മികച്ച യാത്രയയപ്പുകളിൽ ഒന്നാണ് ഇതിഹാസ ക്രിക്കറ്റർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ. ഓസീസ് താരത്തിന്റെ കരിയറിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി വർണ്ണിക്കാൻ സച്ചിന് സാധിച്ചിട്ടുണ്ട്.

Advertisment

ഒരു തകർപ്പൻ ടി20 ബാറ്റർ എന്ന നിലയിൽ നിന്ന് ഇരുത്തം വന്നൊരു ടെസ്റ്റ് കളിക്കാരനായി മാറിയതിലൂടെ ഡേവിഡ് വാർണറുടെ ജീവിതം കാണിച്ചുതരുന്നത് പൊരുത്തപ്പെടുത്തലിന്റെയും മനോധൈര്യവും മികച്ച ഉദാഹരണമാണെന്ന് ഇന്ത്യൻ ബാറ്റിങ്ങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. "ഒരു ഇന്നിംഗ്‌സ് കരുപ്പിടിപ്പിക്കുന്നതിനിടയിലും അദ്ദേഹം പ്രകടിപ്പിക്കുന്ന ആക്രമണോത്സുകത കൊണ്ട്, ക്രിക്കറ്റ് കളിയിലെ അദ്ദേഹത്തിന്റെ പരിവർത്തനവും പരിണാമവും ശ്രദ്ധേയമാണ്. ഡേവിഡ്, മികച്ച ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങൾ. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആശംസകൾ.🏏👏," സച്ചിൻ എക്സിൽ കുറിച്ചു.

Advertisment

109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്സുകളില്‍ 25 സെഞ്ചുറിയും, മൂന്ന് ഇരട്ട സെഞ്ചുറിയും, 36 ഫിഫ്റ്റികളും സഹിതം 44.43 ശരാശരിയില്‍  വാർണർ 8,487 റണ്‍സ് നേടിയിട്ടുണ്ട്. 161 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ചുറിയും 33 ഫിഫ്റ്റിയും ഉള്‍പ്പടെ 6,932 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിര്‍ണായക പങ്കാളിയായി. ഇനി ട്വന്റി 20യില്‍ മാത്രമായിരിക്കും വാര്‍ണര്‍ കളിക്കുക.

ഇക്കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പിലും വാർണറുടെ റൺവേട്ട ശ്രദ്ധേയമായിരുന്നു. രോഹിത്തിനും കോഹ്ലിക്കും ഡീകോക്കിനുമെല്ലാം പിറകിൽ ഡേവിഡ് വാർണർ എന്ന കുറിയ മനുഷ്യൻ ഉണ്ടായിരുന്നു. 11 മത്സരങ്ങളിൽ നിന്ന് 530 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ജനുവരി 3ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ മത്സരത്തോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.

Read More

David Warner Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: