scorecardresearch

തിരുപതി ക്ഷേത്രത്തിൽ ദർശനം നടത്തി രജത് പാടിദാർ; ഒപ്പം ശ്രേയങ്ക പാട്ടീലും

Royal Challengers Bengaluru Players: ശ്രേയങ്ക പാട്ടിലും രജതും ജിതേഷും തിരുപതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി

Royal Challengers Bengaluru Players: ശ്രേയങ്ക പാട്ടിലും രജതും ജിതേഷും തിരുപതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി

author-image
Sports Desk
New Update
Shreyanka Patil, Rajat Patidar, Jitesh Sharma

Shreyanka Patil, Rajat Patidar, Jitesh Sharma Photograph: (Instagram)

തിരുപതി ക്ഷേത്രത്തിൽ ദർശനത്തിനെത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റനായ രജത് പാടിദാറും വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയും. ഇവർക്കൊപ്പം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വനിതാ ക്രിക്കറ്റ് താരം ശ്രേയങ്ക പാട്ടീലും തിരുപതി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. 

Advertisment

ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിന് മുൻപായാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരങ്ങൾ തിരുപതി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്. ഇന്ത്യയുടെ യുവ സ്പിന്നറാണ് ശ്രേയങ്ക പാട്ടീൽ. 2023ൽ ആണ് കർണാടക താരമായ ശ്രേയങ്ക ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. മൂവരും തിരുപതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. 

ഏപ്രിൽ 27നായിരുന്നു റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഒടുവിലെ മത്സരം. ഇതിൽ ആറ് വിക്കറ്റ് ജയം പിടിച്ച് ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കും എത്തി. ഇനി മാർച്ച് മൂന്നിനാണ് ആർസിബിയുടെ അടുത്ത മത്സരം. ഈ ഇടവേള ക്ഷേത്ര ദർശനത്തിനായി മാറ്റി വയ്ക്കുകയായിരുന്നു രജതും ജിതേഷും ശ്രേയങ്കയും. 

Advertisment

10 മത്സരങ്ങൾ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ജയിച്ചുകഴിഞ്ഞപ്പോൾ നേടിയത് ഏഴ് ജയമാണ്. തോറ്റത് മൂന്ന് മത്സരങ്ങളിലും. 14 പോയിന്റ് ആണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഇപ്പോഴുള്ളത്. ഇനി സീസണിൽ നാല് മത്സരങ്ങൾ കൂടിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനുള്ളത്. ചെന്നൈ സൂപ്പർ കിങ്സ്, ലക്നൗ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവരാണ് ആർസിബിയുടെ ഇനിയുള്ള എതിരാളികൾ. 

Read More

Royal Challengers Bangalore Rajat Patidar IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: