/indian-express-malayalam/media/media_files/2025/05/21/ovtcKWe0MGlhOJ0aKANm.jpg)
Lamine Yamal, Messi, Ronaldinho Photograph: (Instagram)
ബാഴ്സയുടെ പക്കലുള്ള ഏറ്റവും മൂർച്ചയേറിയ ആയുധമാണ് 17കാരൻ ലാമിൻ യമാൽ ഇപ്പോൾ. മെസി ലോകത്തെ വിസ്മയിപ്പിച്ച് പന്ത് തട്ടിയിരുന്ന പൊസിഷനിൽ നിന്ന് ലാമിൻ യമാൽ ബാഴ്സയെ ഉയരങ്ങളിലേക്ക് വീണ്ടുമെത്തിക്കുന്നു. ഫുട്ബോൾ ലോകം അടക്കിവാഴാൻ പോകുന്ന താരം എന്ന വിശേഷണം സ്വന്തമാക്കി കഴിഞ്ഞ ലാമിൻ യമാലിലേക്ക് ബ്രസീൽ ഇതിഹാസവും മുൻ ബാഴ്സ താരവുമായ റൊണാൾഡീഞ്ഞോയുടെ ശ്രദ്ധയും എത്തിക്കഴിഞ്ഞു.
"മെസിയും ഞാനും ചരിത്രമെഴുതി കഴിഞ്ഞു. ഇനി ലാമിൻ യമാലിന്റെ സമയമാണ്. ഇതുവരെ ലാമിൻ യമാലിൽ നിന്ന് കണ്ട പ്രകടനം, ഈ പ്രായത്തിൽ അങ്ങനെയൊരു പ്രകടനം, ഇത്രയും കഴിവ്, അത് അതിശയിപ്പിക്കുന്നതാണ്," ബാഴ്സയിലെ പുതുതലമുറക്കാരനെ ആവോളം പ്രശംസയിൽ മൂടുകയാണ് റൊണാൾഡീഞ്ഞോ.
"അവനെ പോലെയുള്ള കളിക്കാരെ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഫുട്ബോളിന് അവർ ഗുണം ചെയ്യും. ഞങ്ങളുടേത് പോലൊരു കരിയർ അവനും കണ്ടെത്താനാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," സ്പാനിഷ് മാധ്യമമായ മാർകയോട് സംസാരിക്കവെ റൊണാൾഡീഞ്ഞോ പറഞ്ഞു.
എന്നാൽ ലാമിൻ യമാലിനെ മെസി ഉൾപ്പെടെയുള്ള കളിക്കാരോട് താരതമ്യപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് റൊണാൾഡീഞ്ഞോ പറഞ്ഞു. "ഓരോ കളിക്കാരനും അവരുടേതാണ് ശൈലിയുണ്ട്. അതിനാൽ ഇത്തരം താരതമ്യങ്ങളോട് ഞാൻ യോജിക്കുന്നില്ല. ലാമിൻ യമാലിന് തന്റെ കളിയിലൂടെ ആളുകളെ സന്തോഷിപ്പിക്കാനാവുന്നു. അതാണ് പ്രധാനപ്പെട്ട കാര്യം. എന്റെ സമയത്ത് ഞാൻ ചെയ്തത് പോലെ, പിന്നെ മെസി ചെയ്തത് പോലെ. ഇപ്പോൾ കാണിക്കുന്ന മികവ് തുടരാൻ ലാമിൻ യമാലിന് സാധിക്കും എന്നാണ് കരുതുന്നത്," റൊണാൾഡീഞ്ഞോ പറഞ്ഞു.
മൂന്ന് സീസണുകളിലായി ലാമിൻ യമാൽ 107 മത്സരങ്ങളാണ് ബാഴ്സയ്ക്ക് വേണ്ടി കളിച്ചത്. നേടിയത് 26 ഗോളുകൾ. 34 അസിസ്റ്റുകളും വന്നു. ലാമിൻ യമാൽ കളിച്ച ഈ 107 മത്സരങ്ങളിൽ 73 മത്സരങ്ങളിൽ ജയം പിടിക്കാൻ ബാഴ്സയ്ക്ക് സാധിച്ചു.
ഈ സീസണിൽ 18 ഗോളും 25 അസിസ്റ്റും ബാഴ്സയ്ക്കായി ലാമിൻ യമാലിൽ നിന്ന് വന്നു. ഡൊമസ്റ്റിക് ട്രെബിളിലേക്ക് ബാഴ്സയെ എത്താൻ സഹായിച്ചതും ലാമിൻ യമാലിന്റെ പ്രകടനമാണ്.
Read More
- Cristiano Ronaldo: അൽ നസർ റൊണാൾഡോയെ കൈവിടുന്നു; കരാർ ചർച്ചകൾ നിർത്തിവെച്ചു; റിപ്പോർട്ട്
- La Liga Live Stram: ലാ ലീഗ മത്സരങ്ങൾ എവിടെ കാണാം? ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത
- Lionel Messi Inter Miami: മെസിയും ഇന്റർ മയാമി താരങ്ങളുമായി ഭിന്നത; കലിപ്പിച്ച് ഗ്രൗണ്ട് വിട്ടു
- Cristiano Ronaldo: ചെൽസിക്ക് റൊണാൾഡോയുടെ സഹായം വേണം; ലക്ഷ്യം ക്ലബ് ലോകകപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us