/indian-express-malayalam/media/media_files/Yaa40TCq9GvObjT37nuR.jpg)
Cristiano Ronaldo (Instagram)
Cristiano Ronaldo Club World Cup Transfer Update: ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കുന്നതിനായി പോർച്ചുഗൽ സൂപ്പർ താരം ഞെട്ടിക്കുന്ന നീക്കങ്ങൾ നടത്തിയേക്കും എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി വരുന്നുണ്ട്. ഇപ്പോൾ പ്രീമിയർ ലീഗ് വമ്പനായ ചെൽസിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് ലോകകപ്പ് കളിക്കാനായി എത്തിയേക്കും എന്ന വാർത്തകളാണ് ശക്തമാവുന്നത്.
ക്ലബ് ലോകകപ്പിൽ കളിക്കുന്ന ടീമുകൾക്ക് കളിക്കാരെ മറ്റ് ക്ലബുകളിൽ നിന്ന് ഏതാനും ദിവസത്തേക്ക് മാത്രമായി സ്വന്തമാക്കാൻ അവസരമുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് ക്ലബ് ലോകകപ്പിലേക്ക് യോഗ്യത നേടാനായില്ല. ഇതോടെ ക്ലബ് ലോകകപ്പ് കളിക്കാനായി മാത്രമായി ട്രാൻസ്ഫറിന് റൊണാൾഡോ തയ്യാറായേക്കും എന്ന റിപ്പോർട്ടുകൾ ശക്തമാണ്.
മെസിയുടെ ഇന്റർ മയാമി റൊണാൾഡോയെ ക്ലബ് ലോകകപ്പിനായി ടീമിലേക്ക് എത്തിക്കുമെന്ന അഭ്യൂഹങ്ങൾ ഒരു സമയം ശക്തമായിരുന്നു. ഇതോടെ മെസിയും റൊണാൾഡോയും ഒരുമിച്ച് കളിക്കുന്നത് ആരാധകർ സ്വപ്നം കണ്ടു. എന്നാൽ പിന്നെ അതിനെ സംബന്ധിച്ച റിപ്പോർട്ടുകളൊന്നും വന്നില്ല.
പ്രീമിയർ ലീഗിൽ നിന്ന് ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ക്ലബ് ലോകകപ്പ് കളിക്കുന്നത്. 32 ടീമുകളാണ് ക്ലബ് ലോകകപ്പ് കളിക്കുന്നത്. 2025 ജൂൺ 14ന് ആണ് ക്ലബ് ലോകകപ്പ് ആരംഭിക്കുന്നത്. അൽ നസർ താരത്തിന് ക്ലബ് ലോകകപ്പിനായി മറ്റ് ടീമിലേക്ക് എത്താൻ മറ്റ് തടസങ്ങളൊന്നും മുൻപിലില്ല.
ക്ലബ് ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ ഫ്ളെമെങ്ങോ, ഇഎസ് ടുണിസ് എന്നീ ടീമുകൾക്കൊപ്പമാണ് ചെൽസി. വിശ്വസ്തനായ ഒൻപതാമനെ ചെൽസി ലക്ഷ്യം വയ്ക്കുമ്പോൾ റൊണാൾഡോയുടെ പേരാണ് മുൻപിൽ വരുന്നത്. എന്നാൽ സാധ്യത വിരളമാണ്.
ക്ലബ് ലോകകപ്പിന്റെ ഭാഗമായി ജൂണിൽ സ്പെഷ്യൽ ട്രാൻസ്ഫർ വിൻഡോ തുറക്കും. ഇതിലൂടെ റൊണാൾഡോയ്ക്ക് യൂറോപ്പിലേക്കും മടങ്ങി വരാൻ അവസരമുണ്ട്. നാല് വട്ടം റൊണാൾഡോ ക്ലബ് ലോകകപ്പ് ജയിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിനൊപ്പം മൂന്ന് വട്ടമായിരുന്നു ഇത്. സ്പെഷ്യൽ ട്രാൻസ്ഫർ വിൻഡോയിലൂടെ ക്ലബ് ലോകകപ്പിന് മുൻപ് രണ്ട് കളിക്കാരെയാണ് ടീമുകൾക്ക് സൈൻ ചെയ്യാനാവുക.
Read More
- Kerala Blasters: ലൂണയെ പുറത്താക്കി പകരം കൊണർ ഷീൽഡ്സ്? മറ്റൊരു ദുരന്ത നീക്കമായേക്കും
- അൽ നസർ പെട്ടു; റൊണാൾഡോ പ്രായശ്ചിത്തം ചെയ്യുമോ? ഇനി ലക്ഷ്യം 1000 ഗോൾ; കിരീടം വേണ്ട!
- റൊണാൾഡോയുടെ മകൻ പോർച്ചുഗൽ ടീമിൽ; അച്ഛനും മകനും ഒരുമിച്ച് കളിക്കുമോ?
- 'ജ്യോതിയും വന്നില്ല തീയും വന്നില്ല' അവസ്ഥയാകുമോ? അർജന്റീന കേരളത്തിൽ വരുന്നതിൽ അവ്യക്തത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us