/indian-express-malayalam/media/media_files/2025/05/10/4cTUiHlYYpQ6uynqPna0.jpg)
Lionel Messi Playing for Inter Miami Photograph: (Lionel Messi, Instagram)
Lionel Messi Inter Miami: എംഎൽഎസിൽ ന്യൂയോർക്ക് റെഡ് ബുൾസിന് എതിരെ 4-1ന്റെ ജയം പിടിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഇന്റർ മയാമി. എന്നാൽ ജയിച്ചുകയറിയതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴും ആരാധകർക്ക് കല്ലുകടിയായി സൂപ്പർ താരം മെസിയും സഹതാരങ്ങളും തമ്മിലുള്ള ഭിന്നത്.
ഇതിഹാസ താരം മെസിയും ഇന്റർ മയാമിയിലെ സഹതാരങ്ങളും തമ്മിലുള്ള ഭിന്നത ഗ്രൗണ്ടിൽ വെച്ച് തന്നെ പ്രകടമായി. സഹതാരങ്ങളോടുള്ള മെസിയുടെ അസ്വാരസ്യം ഇന്റർ മയാമി പരിശീലകൻ സ്ഥിരീകരിക്കുകയും ചെയ്തു. മെസിയുടെ നിലവാരത്തിനൊത്ത പ്രകടനം സഹതാരങ്ങളിൽ നിന്ന് വരാത്തതാണ് അർജന്റീനയുടെ ഇതിഹാസ താരത്തെ പ്രകോപിപ്പിച്ചത്.
ന്യൂയോർക്ക് റെഡ് ബുൾസിന് എതിരായ മത്സരത്തിന് ശേഷം ജയം ആഘോഷിക്കാൻ ടീം അംഗങ്ങളെല്ലാം ഗ്രൗണ്ടിൽ തുടർന്നു. എന്നാൽ ഫൈനൽ വിസിൽ മുഴങ്ങി ഉടനെ തന്നെ മെസി തനിച്ച് ലോക്കർ റൂമിലേക്ക് മടങ്ങി. സുവാരസിന്റെ അഭാവത്തിലാണ് ഇന്റർ മയാമി ന്യൂയോർക്ക് റെഡ് ബുൾസിന് എതിരെ കളിച്ചിരുന്നത്.
4-1ന് ടീം ജയിച്ചിട്ടും ഒട്ടും സന്തുഷ്ടനായല്ല മെസി മൈതാനം വിട്ടത്. മത്സരം ഇന്റർ മയാമി ജയിച്ചെങ്കിലും മറ്റ് താരങ്ങളുടെ പ്രകടനം മെസിയുടെ നിലവാരത്തിനൊപ്പം നിൽക്കുന്നതായിരുന്നില്ല എന്ന് ഇന്റർ മയാമി പരിശീലകൻ മഷറാനോ പറഞ്ഞു. "മെസി ആവശ്യപ്പെടുന്ന നിലവാരം ഏതെന്ന് ഞങ്ങൾക്കറിയാം. സഹതാരങ്ങൾ ആ നിലവാരത്തിനൊപ്പം ഉയരണം എന്നതാണ് മെസിയുടെ ആവശ്യം," ഇന്റർ മയാമി പരിശീലകൻ പറഞ്ഞു.
🚶♂️ Messi Immediately Walks Off at Final Whistle.
— Franco Panizo (@FrancoPanizo) May 4, 2025
While Inter Miami stays on the field to relish the 4-1 victory over the New York Red Bulls, Lionel Messi walks directly to the locker room without much celebration.#InterMiamiCF#Messi𓃵pic.twitter.com/p26fvb0tIf
സുവാരസ്, ആൽബ ഉൾപ്പെടെയുള്ള താരങ്ങളിലേക്ക് മെസി പന്ത് നൽകിയാൽ എന്താവും അവരിൽ നിന്ന് ലഭിക്കുക എന്ന് മെസിക്ക് അറിയാം. അവരുടെ പ്രാപ്തി മെസിക്ക് അറിയാം. എന്നാൽ ഇന്റർ മയാമിയിലെ മറ്റ് പല താരങ്ങളിൽ നിന്നും ഇത്തരത്തിലൊരു പിന്തുണ മെസിക്ക് ലഭിക്കുന്നില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
Read More
- Kerala Blasters: ലൂണയെ പുറത്താക്കി പകരം കൊണർ ഷീൽഡ്സ്? മറ്റൊരു ദുരന്ത നീക്കമായേക്കും
- അൽ നസർ പെട്ടു; റൊണാൾഡോ പ്രായശ്ചിത്തം ചെയ്യുമോ? ഇനി ലക്ഷ്യം 1000 ഗോൾ; കിരീടം വേണ്ട!
- റൊണാൾഡോയുടെ മകൻ പോർച്ചുഗൽ ടീമിൽ; അച്ഛനും മകനും ഒരുമിച്ച് കളിക്കുമോ?
- 'ജ്യോതിയും വന്നില്ല തീയും വന്നില്ല' അവസ്ഥയാകുമോ? അർജന്റീന കേരളത്തിൽ വരുന്നതിൽ അവ്യക്തത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.