scorecardresearch

കോഹ്ലിയുടേയും രോഹിത്തിന്റേയും തോളിലേറി ഇന്ത്യ; നാണക്കേട് ഒഴിവാക്കി; India vs Australia ODI

India Vs Australia ODI: ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ 11 ഓവറിലേക്ക് കളി എത്തിയപ്പോൾ നഷ്ടമായി. ഓപ്പണിങ്ങിൽ 69 റൺസ് ആണ് ഗില്ലും രോഹിത്തും ചേർന്ന് കണ്ടെത്തിയത്

India Vs Australia ODI: ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ 11 ഓവറിലേക്ക് കളി എത്തിയപ്പോൾ നഷ്ടമായി. ഓപ്പണിങ്ങിൽ 69 റൺസ് ആണ് ഗില്ലും രോഹിത്തും ചേർന്ന് കണ്ടെത്തിയത്

author-image
Sports Desk
New Update
Virat Kohli and Rohit Sharma

Source: Indian Cricket Team, Instagram

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുമ്പോൾ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ ഫോം എങ്ങനെയാവും എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ഓസ്ട്രേലിയക്കെതിരായ വൈറ്റ് വാഷ് ഒഴിവാക്കി രോഹിത്തും കോഹ്ലിയും ചേർന്ന് ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചതോടെ ഇരുവർക്കും മുകളിലുള്ള സമ്മർദം കുറയും. 168 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് രണ്ട് മുൻ ക്യാപ്റ്റന്മാരും ചേർന്ന് ഇന്ത്യയെ ഒൻപത് വിക്കറ്റ് ജയത്തിലേക്ക് എത്തിച്ചത്. 

Advertisment

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് രോഹിത് തന്റെ ഏകദിന കരിയറിലെ 33ാമത്തെ സെഞ്ചുറിയും കണ്ടെത്തി. 125 പന്തിൽ നിന്നാണ് രോഹിത് ശർമ 13 ഫോറും മൂന്ന് സിക്സും സഹിതം 121 റൺസ് എടുത്തത്. പെർത്തിലും അഡ്ലെയ്ഡിലും പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലി 81 പന്തിൽ നിന്ന് 74 റൺസോടെ പുറത്താവാതെ നിന്നു.

 Also Read: ഇന്ത്യക്ക് മുൻപിൽ വൈറ്റ് വാഷ് നാണക്കേട്; ഓസ്ട്രേലിയക്ക് മുൻപിൽ ചരിത്ര നേട്ടം

ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ 11 ഓവറിലേക്ക് കളി എത്തിയപ്പോൾ നഷ്ടമായി. ഓപ്പണിങ്ങിൽ 69 റൺസ് ആണ് ഗില്ലും രോഹിത്തും ചേർന്ന് കണ്ടെത്തിയത്. ഹെയ്സൽവുഡിന്റെ പന്തിൽ പുറത്താവുമ്പോൾ ഗില്ലിന്റെ സ്കോർ 26 പന്തിൽ നിന്ന് 24 റൺസ്. പരമ്പരയിലെ എല്ലാ മത്സരത്തിലും ഗിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടു. 

Advertisment

Also Read: കോഹ്ലി, ഇനി സമയമില്ല! മുന്നറിയിപ്പുമായി രവി ശാസ്ത്രി

54 പന്തിൽ നിന്നാണ് കോഹ്ലി അർധ ശതകം കണ്ടെത്തിയത്. ഏകദിന കരിയറിയെ കോഹ്ലിയുടെ 75ാമത്തെ അർധ ശതകമാണ് ഇത്. സിഡ്നി ഏകദിനത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി കോഹ്ലി പിന്നിട്ടു. ഏകദിന റൺവേട്ടയിൽ കോഹ്ലി രണ്ടാമത് എത്തി. സംഗക്കാരയെ മറികടന്നാണ് കോഹ്ലി രണ്ടാമത് എത്തിയത്. ഇനി സച്ചിൻ മാത്രമാണ് കോഹ്ലിക്ക് മുൻപിലുള്ളത്. 

Also Read: ടോസ് ശാപം തുടരുന്നു; ഗില്ലിന് ഹാട്രിക്; രോഹിത്തിന്റെ റെക്കോർഡ് തകർക്കുമോ?

ടോസ് നഷ്ടപ്പെട്ട് ബോളിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓസ്ട്രേലിയയെ പിടിച്ചുകെട്ടാൻ സാധിച്ചു. 46.4 ഓവറിൽ 236 റൺസിൽ നിൽക്കെ ഓസ്ട്രേലിയ ഓൾഔട്ടായി. 183-3 എന്ന നിലയിൽ നിന്നാണ് ഓസ്ട്രേലിയ തകർന്നത്. 53 റൺസ് കൂട്ടിച്ചേർക്കുന്നതിന് ഇടയിൽ ഏഴ് വിക്കറ്റുകൾ നഷ്ടമായി. 56 റൺസ് എടുത്ത മാറ്റ് റെൻഷോ ആണ് ആതിഥേയരുടെ ടോപ് സ്കോറർ. 

8.4 ഓവറിൽ 39 റൺസ് മാത്രം വഴങ്ങി ഹർഷിത് റാണ നാല് വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

Read More: 2025ലെ അഞ്ചാമത്തെ സെഞ്ചുറി; റെക്കോർഡിട്ട് സ്മൃതി മന്ഥാന; തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടും

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: