/indian-express-malayalam/media/media_files/2025/10/24/india-vs-australia-3rd-odi-2025-10-24-21-30-00.jpg)
Source: Indian Cricket Team, Instagram
ഓസ്ട്രേലിയയുടെ കയ്യിൽ നിന്ന് പരമ്പര വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ. ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ശനിയാഴ്ച സിഡ്നിയിൽ നടക്കുമ്പോൾ ആശ്വാസ ജയമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഏകദിന ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ തന്നെ വൈറ്റ് വാഷ് എന്ന നാണക്കേടിലേക്ക് വീഴുന്നതിൽ നിന്ന് ശുഭ്മാൻ ഗില്ലിനും രക്ഷപെടണം.
വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാൻ ഇന്ത്യൻ ടീം ഒന്നാകെ ലക്ഷ്യമിടുമ്പോൾ റൺസ് കണ്ടെത്തുക എന്ന അധിക സമ്മർദം വിരാട് കോഹ്ലിക്ക് മുകളിലുണ്ട്. പെർത്തിലും അഡ്ലെയ്ഡിലും പൂജ്യത്തിന് പുറത്തായ നിരാശയിൽ നിന്ന് സിഡ്നിയിൽ കോഹ്ലി കരകയറി എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ടാം ഏകദിനത്തിൽ അർധ ശതകം കണ്ടെത്തിയതോടെ രോഹിത്തിന് ആശ്വസിക്കാം.
Also Read: Virat Kohli: കോഹ്ലി, ഇനി സമയമില്ല! മുന്നറിയിപ്പുമായി രവി ശാസ്ത്രി
എന്നാൽ അഡ്ലെയ്ഡിലെ രോഹിത് ശർമയുടെ സ്ട്രൈക്ക്റേറ്റ് ചൂണ്ടിയും ചോദ്യങ്ങൾ ഉയരുന്നുണ്ട്. 97 പന്തിൽ നിന്നാണ് രോഹിത് ശർമ 73 റൺസ് എടുത്തത്. ഏഴ് ഫോറും രണ്ട് സിക്സും രോഹിത്തിന്റെ ബാറ്റിൽ നിന്ന് വന്നപ്പോൾ 75 ആയിരുന്നു സ്ട്രൈക്ക്റേറ്റ്. രോഹിത്തിനെ മാറ്റി യശസ്വിയെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന മുറവിളി ശക്തമാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആദ്യ രണ്ട് ഏകദിനത്തിലും നിരാശപ്പെടുത്തിയിരുന്നു.
ആദ്യ രണ്ട് ഏകദിനവും തോറ്റതോടെ അവസാന ഏകദിനത്തിൽ ഇറങ്ങുന്ന പ്ലേയിങ് ഇലവനിൽ മാറ്റമുണ്ടാവുമോ എന്നറിയണം. ഹർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. വാഷിങ്ടൺ സുന്ദറിനെ മാറ്റി കുൽദീപ് യാദവിനെ ഇന്ത്യ സിഡ്നിയിൽ ഇറക്കാൻ സാധ്യതയുണ്ട്. ഹർഷിത് റാണയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയും ഇറങ്ങിയേക്കും. ഇന്ത്യക്കെതിരെ ആദ്യമായി ഏകദിന പരമ്പര തൂത്തുവാരുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം.
Also Read: 2025ലെ അഞ്ചാമത്തെ സെഞ്ചുറി; റെക്കോർഡിട്ട് സ്മൃതി മന്ഥാന; തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടും
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ; രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി,ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ എൽ രാഹുൽ, കുൽദീപ് യാദവ്, നിതീഷ് റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
ഓസ്ട്രേലിയയുടെ സാധ്യത പ്ലേയിങ് ഇലവൻ; മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ്ഡ്, മാറ്റ് ഷോർട്ട്, മാത്യു റെൻഷോ, അലക്സ് കാരി, കൂപ്പർ കനോലി, മിച്ചൽ ഒവൻ, ബാർട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം എത്ര മണിക്ക് ആരംഭിക്കും?
ഇന്ത്യ-ഓസ്ട്രേലിയ സിഡ്നി ഏകദിനം ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. 8.30ന് ആണ് ടോസ്
Also Read: പരമ്പര 2-0ന് തോറ്റ് ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം ; india Vs Australia
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ത്യയിൽ ഏത് ചാനലിൽ കാണാം?
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ കാണാനാവും.
ഇന്ത്യ-ഓസ്ട്രേലിയ സിഡ്നി ഏകദിനത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിൽ ലഭ്യമാവും.
Read More: തുടരെ രണ്ടാം വട്ടവും ഡക്ക്; ഗുഡ്ബൈ പറഞ്ഞ് കോഹ്ലി; വിരമിക്കൽ പ്രഖ്യാപനം ഉടൻ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us