/indian-express-malayalam/media/media_files/2025/10/22/shubman-gill-and-mitchell-marsh-2025-10-22-15-03-43.jpg)
Source: Indian Cricket Team, Instagram
india Vs Australia ODI:ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാമത്തെ ഏകദിന മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടം. ഇതോടെ ഏകദിന ക്യാപ്റ്റനായുള്ള ആദ്യ മൂന്ന് മത്സരങ്ങളിലും ഗില്ലിന് ടോസ് നേടാൻ സാധിച്ചിട്ടില്ല. ഗില്ലിന് ഹാട്രിക് ടോസ് നഷ്ടം എന്നത് മാത്രമല്ല വിഷയം. ഇന്ത്യക്ക് ഇത് തുടരെ 18ാം ഏകദിനത്തിൽ ആണ് ടോസ് നഷ്ടമാവുന്നത്.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ തുടരെ ഏറ്റവും കൂടുതൽ ടോസുകൾ നഷ്ടമാവുന്ന ടീം എന്ന റെക്കോർഡ് ഇന്ത്യയുടെ പേരിൽ ആണ്. ഈ നിർഭാഗ്യത്തിന്റെ ലിസ്റ്റിൽ രണ്ടാമതുള്ളത് അയർലൻഡ് ആണ്. 11 ടോസുകളാണ് അയർലൻഡിന് തുടരെ നഷ്ടമായിരുന്നത്. 2011 മുതൽ 2023 വരെയുള്ള കാലയളവിലായിരുന്നു ഇത്.
Also Read: ഇന്ത്യക്ക് മുൻപിൽ വൈറ്റ് വാഷ് നാണക്കേട്; ഓസ്ട്രേലിയക്ക് മുൻപിൽ ചരിത്ര നേട്ടം
സിഡ്നി ഏകദിനത്തിലും ടോസ് നഷ്ടമായതോടെ ടോസ് നഷ്ടപ്പെട്ടതിലെ അയർലൻഡുമായുള്ള വ്യത്യാസം ഏഴായി ഇന്ത്യ ഉയർത്തി. ഇന്ത്യൻ മുൻ ക്യാപ്റ്റനായിരുന്ന രോഹിത് ശർമയുടെ പേരിലാണ് ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റൻ എന്ന റെക്കോർഡ്. രോഹിത്തിന് തുടരെ 15 കളികളിലാണ് ടോസ് നഷ്ടമായത്.
Also Read: കോഹ്ലി, ഇനി സമയമില്ല! മുന്നറിയിപ്പുമായി രവി ശാസ്ത്രി
സിഡ്നി ഏകദിനത്തിൽ ഇന്ത്യ ഇറങ്ങിയത് ഓസ്ട്രേലിയയോട് വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാൻ വേണ്ടിയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ ജയിച്ചിരുന്നു. ഓസ്ട്രേലിയ ഇതുവരെ ഏകദിന പരമ്പരയിൽ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തിട്ടില്ല. പെർത്തിലും അഡ്ലെയ്ഡിലും പൂജ്യത്തിന് പുറത്തായ കോഹ്ലിക്ക് സിഡ്നിയിൽ റൺസ് കണ്ടെത്തേണ്ട സമ്മർദം ഉണ്ട്.
ആദ്യ രണ്ട് ഏകദിനങ്ങൾ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ സിഡ്നിയിൽ ഇറങ്ങിയത്. വാഷിങ്ടൺ സുന്ദറിന് പകരം കുൽദീപ് പ്ലേയിങ് ഇലവനിലേക്ക് വന്നു. ഹർഷിത് റാണയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയും ടീമിൽ ഇടം നേടി.
Read More: 2025ലെ അഞ്ചാമത്തെ സെഞ്ചുറി; റെക്കോർഡിട്ട് സ്മൃതി മന്ഥാന; തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us