scorecardresearch

കോഹ്ലിക്കും രോഹിത്തിനും ഗ്രേഡ് എ പ്ലസ് കരാർ ലഭിക്കുമോ? മാനദണ്ഡം എന്ത്?

സാധാരണ ഐപിഎൽ ആരംഭിക്കുന്നതിന് മുൻപായിട്ടാണ് ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇത്തവണ പ്രഖ്യാപനം നീളുന്നു

സാധാരണ ഐപിഎൽ ആരംഭിക്കുന്നതിന് മുൻപായിട്ടാണ് ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇത്തവണ പ്രഖ്യാപനം നീളുന്നു

author-image
Sports Desk
New Update
Virat Kohli | Rohit Sharma

Virat Kohli, Rohit Sharma (File Photo)

ഈ വർഷക്കെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ വാർഷിക കരാർ സംബന്ധിക്കുന്ന വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ കളിക്കാരായ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർക്ക് ഗ്രേഡ് എ പ്ലസ് കരാർ നഷ്ടമായേക്കും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 

Advertisment

മൂന്ന് ഫോർമാറ്റിലും മികവ് കാണിക്കുന്ന ക്രിക്കറ്റ് കളിക്കാർക്ക് ആണ് ഗ്രേഡ് എ പ്ലസ് കരാർ നൽകുന്നത്. രോഹിത്തും കോഹ്ലിയും ജഡേജയും ട്വന്റി20 ലോകകപ്പ് ജയത്തിന് പിന്നാലെ ലോകകപ്പിൽ നിന്ന് വിരമിച്ചിരുന്നു. ഇതോടെയാണ് ഈ മൂന്ന് പേരുടേയും പേര് ഗ്രേഡ് എ പ്ലസിൽ നിന്ന് വെട്ടിയേക്കുമോ എന്ന ചോദ്യം ഉയരുന്നത്. 

ഐപിഎൽ ആരംഭിക്കുന്നതിന് മുൻപായാണ് ബിസിസിഐ വാർഷിക കരാർ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇത്തവണ ഐസിസി ചാംപ്യൻസ് ട്രോഫി കഴിഞ്ഞതിന് ശേഷമാവും ബിസിസിഐ വാർഷിക കരാർ വെളിപ്പെടുത്തുക. 

ചാംപ്യൻസ് ട്രോഫിയിൽ രോഹിത്തും കോഹ്ലിയും രവീന്ദ്ര ജഡേജയും തിളങ്ങി കളിച്ചാൽ മൂവർക്കും ഗ്രേഡ് എ പ്ലസ് കരാർ നിലനിർത്താൻ സാധിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്. മൂവരേയും കൂടാതെ ഗ്രേഡ് എ പ്ലസ് കരാർ ഉള്ളത് സ്റ്റാർ പേസർ ബുമ്രയ്ക്ക് ആണ്. ബുമ്ര തന്റെ ഗ്രേഡ് എ പ്ലസ് കരാർ നിലനിർത്തും എന്ന് ഉറപ്പാണ്. 

Advertisment

ശ്രേയസ് തിരിച്ചെത്തിയേക്കും

കഴിഞ്ഞ വർഷം ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാതിരുന്നതിനെ തുടർന്നാണ് ശ്രേയസ് അയ്യറിന്റേയും ഇഷാൻ കിഷന്റേയും പേര് വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയത്. ഇത് ക്രിക്കറ്റ് ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ഈ നടപടിയിലൂടെ ബിസിസിഐ ചെയ്തത്. എന്നാൽ ചാംപ്യൻസ് ട്രോഫിയിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും ഈ സീസണിൽ ശ്രേയസ് മികവ് കാണിച്ചു. ഇതോടെ ശേയസിന് ബിസിസിഐയുടെ വാർഷിക കരാർ ലഭിച്ചേക്കും. 

Read More

BCCI Central Contract Virat Kohli Rohit Sharma Bcci Ravindra Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: