scorecardresearch

ഓപ്പണറുടെ റൺവേട്ട; സാക്ഷാൽ സച്ചിനേയും മറികടന്ന് രോഹിത് ശർമ

ചെയ്സിങ്ങിൽ മറ്റ് ഇന്ത്യൻ ബാറ്ററുടെ മേലുള്ള സമ്മർദം ഒഴിവാക്കിയാണ് രോഹിത് കട്ടക്കിൽ സെഞ്ചുറിയുമായി നിറഞ്ഞാടിയത്. ഇതിനൊപ്പം സച്ചിന്റെ റെക്കോർഡും രോഹിത് തകർത്തു

ചെയ്സിങ്ങിൽ മറ്റ് ഇന്ത്യൻ ബാറ്ററുടെ മേലുള്ള സമ്മർദം ഒഴിവാക്കിയാണ് രോഹിത് കട്ടക്കിൽ സെഞ്ചുറിയുമായി നിറഞ്ഞാടിയത്. ഇതിനൊപ്പം സച്ചിന്റെ റെക്കോർഡും രോഹിത് തകർത്തു

author-image
Sports Desk
New Update
Rohit Sharma, Sachin Tendulkar

രോഹിത് ശർമ, സച്ചിൻ ടെണ്ടുൽക്കർ: (ഫയൽ ഫോട്ടോ)

Rohit Sharma Stats: നാഗ്പൂർ ഏകദിനത്തിൽ ഒറ്റ അക്കത്തിനാണ് രോഹിത് ശർമ പുറത്തായത്. രണ്ടാം ഏകദിനത്തിൽ കട്ടക്കിലേക്ക് എത്തിയപ്പോൾ രോഹിത്തിന് മേൽ വലിയ സമ്മർദമുണ്ടായി. എന്നാൽ തുടക്കം മുതൽ അടിച്ചു കളിച്ച് രോഹിത് ഇംഗ്ലീഷ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇതോടെ ചെയ്സിങ്ങിലെ സമ്മർദവും ഇന്ത്യയിൽ നിന്ന് മാറി. ഇതിനിടയിൽ സാക്ഷാൻ സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡും രോഹിത് മറികടന്നു. 

Advertisment

305 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്കായി 90 പന്തിൽ നിന്ന് 119 റൺസ് ആണ് രോഹിത് കണ്ടെത്തിയത്. രാജ്യാന്തര ക്രിക്കറ്റിൽ ഓപ്പണറുടെ റോളിൽ ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തുന്ന രണ്ടാമത്തെ താരമായി രോഹിത് മാറി. സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് രോഹിത് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനം പിടിച്ചത്. 

343 മത്സരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റിൽ ഓപ്പണറായി രോഹിത് ശർമ കളിച്ചത്. ഇതിൽ നിന്ന് രോഹിത് കണ്ടെത്തിയത് 15,404 റൺസ്. ബാറ്റിങ് ശരാശരി 45.43. 346 മത്സരങ്ങളിൽ ഓപ്പണറുടെ റോളിൽ ഇറങ്ങിയ സച്ചിൻ ടെണ്ടുൽക്കർ 15,335 റൺസ് ആണ് സ്കോർ ചെയ്തിട്ടുള്ളത്. 

Advertisment

ഓപ്പണറുടെ റോളിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്തതിന്റെ റെക്കോർഡ് വീരേന്ദർ സെവാഗിന്റെ പേരിലാണ്. 15,758 റൺസ് ആണ് ഓപ്പണറുടെ റോളിൽ രോഹിത് കണ്ടെത്തിയത്. 321 മത്സരങ്ങളിൽ നിന്നാണ് രോഹിത് ശർമയുടെ ഈ നേട്ടം. 202 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 12,258 റൺസ് ഓപ്പണറുടെ റോളിൽ കണ്ടെത്തിയ സുനിൽ ഗാവസ്കറാണ് പട്ടികയിൽ സച്ചിന് പിന്നിലുള്ളത്. 

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റൺ വേട്ടക്കാരുടെ ലിസ്റ്റിൽ ടോപ് 10ലേക്കും രോഹിത് ശർമ എത്തി. രാഹുൽ ദ്രാവിഡിന്റെ 10,889 റൺസ് എന്ന നേട്ടം രോഹിത് മറികടന്നു. 10,987 ഏകദിന റൺസ് ആണ് ഇപ്പോൾ രോഹിത്തിന്റെ പേരിലുള്ളത്. 267 ഏകദിനങ്ങളിൽ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. 49.26 ആണ് രോഹിത്തിന്റെ ഏകദിനത്തിലെ ബാറ്റിങ് ശരാശരി. 32 സെഞ്ചുറിയും 57 അർധ ശതകവും രോഹിത് നേടി. 

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരുടെ പട്ടികയിൽ മുൻപിൽ സച്ചിൻ ടെണ്ടുൽക്കറാണ്. 463 മത്സരങ്ങളിൽ നിന്ന് 18,426 റൺസ് ആണ് സച്ചിൻ കണ്ടെത്തിയത്. 404 മത്സരങ്ങളിൽ നിന്ന് 14,234 റൺസ് സ്കോർ ചെയ്ത കുമാർ സംഗക്കാരയാണ് രണ്ടാമത്. 296 മത്സരങ്ങളിൽ നിന്ന് 13,911 റൺസ് കണ്ടെത്തിയ കോഹ്ലിയാണ് മൂന്നാം സ്ഥാനത്ത്. 

മധ്യ ഓവറുകളുടെ പ്രാധാന്യം മനസിലാക്കിയാണ് കളിച്ചത് എന്നാണ് കട്ടക്കിൽ ജയിച്ചതിന് പിന്നാലെ രോഹിത് പ്രതികരിച്ചത്. "മധ്യ ഓവറുകൾ ഏറെ പ്രധാനപ്പെട്ടതാണ്. ഈ സമയമാണ് കളി ഏത് ടീമിന്റേയും വശത്തേക്ക് അനുകൂലമായി ചരിയാൻ സാധ്യതയുള്ളത്. മധ്യഓവറുകളിൽ നന്നായി കളിച്ചാൽ പിന്നെ ഡെത്ത് ഓവറുകളിൽ ആശങ്കപ്പെടേണ്ടി വരില്ല. നാഗ്പൂരിലും ഞങ്ങൾ മധ്യ ഓവറുകളിൽ നന്നായി കളിച്ചു." രോഹിത് പറഞ്ഞു. 

Read More

Indian Cricket Team Virat Kohli Rohit Sharma Sachin Tendulkar Indian Cricket Players indian cricket india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: