scorecardresearch

Mumbai Indians IPL: രോഹിത് ക്യാപ്റ്റനായി തിരിച്ചുവരില്ല; ആദ്യ കളിയിലെ നായകനെ പ്രഖ്യാപിച്ച് ഹർദിക്

Mumbai Indians IPL 2025: ചെന്നൈ സൂപ്പർ കിങ്സിന് എതിരായ സീസണിലെ ആദ്യ മത്സരത്തിൽ ആര് ഹർദിക്കിന് പകരം ക്യാപ്റ്റനാവും എന്ന് പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്

Mumbai Indians IPL 2025: ചെന്നൈ സൂപ്പർ കിങ്സിന് എതിരായ സീസണിലെ ആദ്യ മത്സരത്തിൽ ആര് ഹർദിക്കിന് പകരം ക്യാപ്റ്റനാവും എന്ന് പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്

author-image
Sports Desk
New Update
Hardik Pandya, Rohit Sharma new

ഹർദിക് പാണ്ഡ്യ, രോഹിത് ശർമ Photograph: (ഫയൽ ഫോട്ടോ)

Mumbai Indians IPL 2025: ചെന്നൈ സൂപ്പർ കിങ്സിന് എതിരെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനെ നയിക്കും. ഒരു മത്സരത്തിൽ നിന്ന് ഹർദിക് പാണ്ഡ്യക്ക് വിലക്ക് നേരിടുന്നതിനെ തുടർന്നാണ് സൂര്യകുമാർ യാദവ് ആദ്യ മത്സരത്തിൽ ക്യാപ്റ്റനാവുന്നത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത് ശർമ എത്തുമോ എന്ന ആകാംക്ഷയും ആരാധകർക്കുണ്ടായിരുന്നു. 

Advertisment

കഴിഞ്ഞ സീസണിലെ മുംബൈ ഇന്ത്യൻസിന്റെ അവസാന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുംബൈ ഇന്ത്യൻസിന് നേരെ നടപടി വന്നിരുന്നു. ഇതേ തുടർന്നാണ് ക്യാപ്റ്റനായ ഹർദിക്കിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിട്ടത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മൂന്ന് വട്ടം നടപടി വന്നിരുന്നു.

"ഇന്ത്യയുടെ ക്യാപ്റ്റനുമാണ് സൂര്യ. എന്റെ അഭാവത്തിൽ സൂര്യയാണ് ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഏറ്റവും അനുയോജ്യൻ," മുംബൈ ഇന്ത്യൻസിന്റെ പ്രീ സീസൺ വാർത്താ സമ്മേളനത്തിൽ ഹർദിക് പാണ്ഡ്യ പറഞ്ഞു. ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞ സീസണിൽ ഗ്രൗണ്ടിലും പുറത്തും മോശം അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. 

Advertisment

രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് അംഗീകരിക്കാൻ ആരാധകർ തയ്യാറായില്ല. ഇതോടെ ഹർദിക്കിനെ കൂവലോടെയാണ് ആരാധകർ നേരിട്ടത്. എന്നാൽ ഇത്തവണ അങ്ങനെയൊന്നും ഉണ്ടാവില്ലെന്നാണ് മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷ.

ബുമ്രയുടെ തിരിച്ചുവരവ് സംബന്ധിച്ച് മുംബൈ ഇന്ത്യൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏപ്രിൽ ആദ്യ വാരത്തോടെ ബുമ്ര മുംബൈ ഇന്ത്യൻസിനൊപ്പം ചേരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ തോൽവികളിൽ നിന്ന് തോൽവികളിലേക്ക് മുംബൈ ഇന്ത്യൻസ് കൂപ്പുകുത്തി. നാല് ജയം മാത്രമാണ് മുംബൈ ഇന്ത്യൻസിന് നേടാനായത്. 10 വട്ടം തോൽവി വഴങ്ങി. 

Read More

IPL 2025 Ipl Rohit Sharma Mumbai Indians suryakumar yadav Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: