scorecardresearch

ഏകദിന റാങ്കിൽ രോഹിത് ഒന്നാമത്; അതും 38ാം വയസിൽ; ഒഴിവാക്കാൻ നോക്കുന്നവർ വിയർക്കും

Rohit Sharma ODI Ranking: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഏറ്റവും പ്രായം കൂടിയ കളിക്കാരനായി രോഹിത് മാറി. 38 വയസും 182 ദിവസവും പിന്നിട്ടപ്പോഴാണ് രോഹിത്തിന്റെ ഈ നേട്ടം

Rohit Sharma ODI Ranking: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഏറ്റവും പ്രായം കൂടിയ കളിക്കാരനായി രോഹിത് മാറി. 38 വയസും 182 ദിവസവും പിന്നിട്ടപ്പോഴാണ് രോഹിത്തിന്റെ ഈ നേട്ടം

author-image
Sports Desk
New Update
Rohit Sharma against Australia

Source: Indian Cricket Team, Instagram

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള മുറവിളികൾ ചുറ്റം ഉയരുന്നതിന്റെ സമ്മർദത്തിൽ നിൽക്കെയാണ് ഓസ്ട്രേലിയൻ മണ്ണിൽ രോഹിത് ശർമയുടെ മാച്ച് വിന്നിങ് സെഞ്ചുറി വന്നത്. ഇപ്പോളിതാ 38ാം വയസിൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും രോഹിത് കൈക്കലാക്കുന്നു. രോഹിത്തിന്റെ കരിയറിൽ ആദ്യമായാണ് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിക്കുന്നത്. 

Advertisment

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഏറ്റവും പ്രായം കൂടിയ കളിക്കാരനായി രോഹിത് മാറി. 38 വയസും 182 ദിവസവും പിന്നിട്ടപ്പോഴാണ് രോഹിത്തിന്റെ ഈ നേട്ടം. 38ാം വയസിൽ ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറും ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 2011ൽ ആയിരുന്നു ഇത്. 

Also Read: 'സഞ്ജുവിനോട് ഒരുപാട് വട്ടം അനീതി കാണിച്ച് കഴിഞ്ഞു'; അഞ്ച് ട്വന്റി20യിലും ഗിൽ പരാജയപ്പെട്ടാൽ?

ഓസ്ട്രേലിയക്കെതിരായ പരമ്പരയെ പ്രഖ്യാപിച്ചപ്പോൾ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഇന്ത്യ നീക്കുകയായിരുന്നു. 2027 ലോകകപ്പ് കളിക്കാൻ രോഹിത് ലക്ഷ്യം വയ്ക്കുന്നു എന്ന് വ്യക്തമാണ്. എന്നാൽ രോഹിത്തിന്റെ ഫോം നോക്കിയാവും ടീമിൽ ഉൾപ്പെടുത്തുന്നത് എന്നാണ് സെലക്ടർമാരുടെ നിലപാട്. ഇതോടെ ഓസ്ട്രേലിയൻ പര്യടനത്തിൽ വലിയ സമ്മർദത്തോടെയാണ് രോഹിത്തും കോഹ്ലിയും ഇറങ്ങിയത്. 

Advertisment

Also Read: വീണ്ടും ലീഡ് വഴങ്ങി 2 പോയിന്റ് നഷ്ടപ്പെടുത്തി കേരളം; പഞ്ചാബിനെതിരേയും സമനില

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പ്ലേയർ ഓഫ് ദ് സീരീസ് ആയി രോഹിത് വിമർശകരുടെ വായടപ്പിച്ചു. 38ാം വയസിൽ ഓസ്ട്രേലിയൻ മണ്ണിൽ അവരുടെ കരുത്തുറ്റ ബോളിങ് നിരയെ നേരിട്ട് മൂന്ന് കളിയിൽ നിന്ന് 202 റൺസ് ആണ് രോഹിത് അടിച്ചെടുത്തത്. സിഡ്നിയിൽ വൈറ്റ് വാഷ് ഒഴിവാക്കാൻ ഇറങ്ങിയ ഇന്ത്യക്ക് രോഹിത് രക്ഷകനായി. രോഹിത്തിന്റെ 33ാമത്തെ സെഞ്ചുറിയാണ് അവിടെ കണ്ടത്. രാജ്യാന്തര ക്രിക്കറ്റിലെ രോഹിത്തിന്റെ 50ാം സെഞ്ചുറിയുമായി അത്. 

Also Read: കൂറ്റൻ സിക്സ് പറത്തി തസ്കിൻ; അംപയർ ഔട്ട് വിധിച്ചു; വിചിത്ര പുറത്താവൽ

781 റേറ്റിങ് പോയിന്റോടെയാണ് രോഹിത് റാങ്കിങ്ങിൽ ഒന്നാമത് എത്തിയത്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ ആണ് രണ്ടാം റാങ്കിൽ. ഇന്ത്യൻ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്നാം റാങ്കിലാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ ഗിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. ആദ്യ രണ്ട് ഏകദിനത്തിൽ ഡക്കായി മടങ്ങിയതിന് പിന്നാലെ സിഡ്നിയിൽ അർധ ശതകം കണ്ടെത്തിയ വിരാട് കോഹ്ലി ആറാം റാങ്കിൽ ആണ്. ശ്രേയസ് അയ്യർ ആണ് ഐസിസി ഏകദിന റാങ്കിങ്ങിൽ ആദ്യ 10ൽ ഉള്ള മറ്റൊരു ഇന്ത്യൻ താരം. 

Read More: ടി20 ലോകകപ്പ്; ഇനി 15 മത്സരങ്ങൾ കൂടി; 10 പേർ സ്ഥാനമുറപ്പിച്ചു; സഞ്ജുവിനെ വെട്ടുമോ?

Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: