/indian-express-malayalam/media/media_files/2025/10/28/taskin-ahmed-hit-wicket-2025-10-28-16-23-50.jpg)
Source: Screengrab
കൂറ്റൻ സിക്സ് പറത്തി. പക്ഷേ അംപയർ സിക്സ് അനുവദിച്ചില്ല, ഔട്ട് വിധിക്കുകയും ചെയ്തു. വെസ്റ്റ് ഇൻഡീസിന് എതിരായ ട്വന്റി20യിൽ തസ്കിൻ അഹ്മദ് ആണ് വിചിത്രമായ രീതിയി പുറത്തായത്. ഹിറ്റ് വിക്കറ്റ് ആയി തസ്കിൻ അഹ്മദ് പുറത്തായ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.
വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ 16 റൺസിന് ബംഗ്ലാദേശ് തോറ്റു. അവസാന ഓവറിലെ നാലാമത്തെ പന്തിൽ തസ്കിൻ അഹ്മദ് ക്രീസിൽ നിൽക്കുമ്പോൾ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയത് 16 റൺസ്. കയ്യിലാണെങ്കിൽ ഒരു വിക്കറ്റും. തോൽക്കുമെന്ന് ഉറപ്പായി നിൽക്കെ റൊമാരിയോ ഷെഫേർഡിന്റെ പന്തിൽ തസ്കിന്റെ പുൾ ഷോട്ട്. പന്ത് ബൗണ്ടറി ലൈൻ തൊടാതെ അതിർത്തി കടന്നു.
Also Read: 'സഞ്ജുവിനോട് ഒരുപാട് വട്ടം അനീതി കാണിച്ച് കഴിഞ്ഞു'; അഞ്ച് ട്വന്റി20യിലും ഗിൽ പരാജയപ്പെട്ടാൽ?
എന്നാൽ ഷോട്ട് കളിക്കാനായി ക്രീസിനുള്ളിലേക്ക് തസ്കിൻ കൂടുതൽ കയറി നിന്നു. ഇതോടെ അബന്ധത്തിൽ ഹീൽ സ്റ്റംപിൽ തട്ടി ബെയിൽസ് താഴെ വീണു. വിചിത്രമായ രീതിയിൽ തസ്കിൻ മടങ്ങിയതോടെ ബംഗ്ലാദേശ് ഇന്നിങ്സിനും തിരശീല വീണു. സിക്സ് പറത്തി ഔട്ടായ താരമായി തസ്കിൻ മാറി.
When you think you've won but life pulls an UNO reverse ◀️#BANvWIpic.twitter.com/neEUjd6bcZ
— FanCode (@FanCode) October 27, 2025
Also Read: ആന്തരിക രക്തസ്രാവം; ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ ഐസിയുവിൽ
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് ആണ് കണ്ടെത്തിയത്. തകർത്തടിച്ച റോവ്മാൻ പവലിന്റെയും ഷായ് ഹോപ്പിന്റേയും ബാറ്റിങ് ആണ് 160ലേക്ക് സ്കോർ കടത്താൻ വെസ്റ്റ് ഇൻഡീസിനെ തുണച്ചത്. 28 പന്തിൽ നിന്നാണ് ഒരു ഫോറും നാല് സിക്സും പറത്തി റോവ്മാൻ പവൽ 44 റൺസെടുത്തത്. ഷായ് ഹോപ്പ് 28 പന്തിൽ നിന്ന് 46 റൺസ് നേടി.
Also Read: രോഹിത് ശർമയുടെ വിരമിക്കൽ പ്ലാൻ വെളിപ്പെടുത്തി കുട്ടിക്കാലത്തെ പരിശീലകൻ
33 റൺസ് നേടിയ തൻസിം ഹസൻ ആണ് ചെയ്സ് ചെയ്ത് ഇറങ്ങിയ ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. മറ്റൊരു ബംഗ്ലാദേശ് ബാറ്റർക്കും 30ലേക്ക് സ്കോർ എത്തിക്കാനായില്ല. ജെയ്ഡന്‍ സീൽസും ഹോൾഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകീയൽ ഹൊസെയിൻ രണ്ട് വിക്കറ്റും പിഴുതു.
Read More: ടി20 ലോകകപ്പ്; ഇനി 15 മത്സരങ്ങൾ കൂടി; 10 പേർ സ്ഥാനമുറപ്പിച്ചു; സഞ്ജുവിനെ വെട്ടുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us