/indian-express-malayalam/media/media_files/2025/10/28/sanju-samson-and-shubman-gill-2025-10-28-15-01-32.jpg)
Source: Indian Cricket Team, Instagram
ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിത്തന്ന് രോഹിത് ശർമ ട്വന്റി20യിൽ നിന്ന് വിരമിച്ചതോടെയാണ് സഞ്ജു സാംസണിന് മുൻപിലെ വഴി തെളിഞ്ഞത്. അഭിഷേക് ശർമ-സഞ്ജു സാംസൺ ആണ് ഇന്ത്യയുടെ ട്വന്റി20യിലെ പുതിയ ഓപ്പണിങ് സഖ്യം എന്ന് എല്ലാവരും വിശ്വസിച്ചു. തകർത്തടിച്ച് അഭിഷേകും തുടരെ മൂന്ന് സെഞ്ചുറി നേടി സഞ്ജുവും മികവ് കാണിച്ചു. എന്നാൽ മൂന്ന് ഫോർമാറ്റിന്റേയും ക്യാപ്റ്റനായി ഗില്ലിനെ കൊണ്ടുവരാൻ ശ്രമം വന്നതോടെ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം തെറിച്ചു. ഇത് ചൂണ്ടി, ഒരുപാട് വട്ടം നിങ്ങൾ സഞ്ജുവിനോട് അനീതി കാണിച്ച് കഴിഞ്ഞു എന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര.
ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി സ്ക്വാഡിൽ ഉൾപ്പെടുത്തി. ഒരു വർഷത്തിന് ശേഷം ഇന്ത്യൻ ട്വന്റി20 ടീമിലേക്കുള്ള ഗില്ലിന്റെ മടങ്ങി വരവായിരുന്നു അത്. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ എല്ലാ മത്സരവും കളിച്ച ഗിൽ കണ്ടെത്തിയത് 127 റൺസ്. ബാറ്റിങ് ശരാശരി 21.16. ഓപ്പണർ സ്ഥാനം നഷ്ടമായ സഞ്ജുവിനെ അഞ്ചാമനാക്കി.
Also Read: ടി20 ലോകകപ്പ്; ഇനി 15 മത്സരങ്ങൾ കൂടി; 10 പേർ സ്ഥാനമുറപ്പിച്ചു; സഞ്ജുവിനെ വെട്ടുമോ?
സഞ്ജുവിനോട് അനീതി കാണിച്ച് സെലക്ടർമാർ നൽകിയ ഓപ്പണർ സ്ഥാനത്തോട് ശുഭ്മാൻ ഗിൽ നീതി പുലർത്തണം എന്ന് ഓർമിപ്പിക്കുകയാണ് ആകാശ് ചോപ്ര. "ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഏകദിന ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ പരമ്പരയിൽ ഗില്ലിന് ബാറ്റിങ്ങിൽ തിളങ്ങാനായിട്ടില്ല. ഇത് ഒരു പരമ്പര അല്ലേ കഴിഞ്ഞിട്ടുള്ളു എന്ന് വേണമെങ്കിൽ പറയാം. അത് മനസിലാക്കാനാവുന്നതാണ്. ഗില്ലിന്റെ സ്ഥാനം ചോദ്യം ചെയ്യുന്നു എന്ന് അല്ല പറയുന്നത്," ആകാശ് ചോപ്ര വ്യക്തമാക്കി.
"ഗില്ലിന്റെ സ്ഥാനം ലക്ഷ്യമിടുന്നവർ ഉണ്ട്. ഗില്ലിന്റെ ടീമിൽ തന്നെയുണ്ട്. സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങി നന്നായി ബാറ്റ് ചെയ്തു. സഞ്ജുവിനെ നിങ്ങൾ ടീമിൽ നിലനിർത്തുകയാണ്. ബാറ്റിങ് പൊസിഷനിൽ താഴെയായി സഞ്ജുവിനെ ഇറക്കുന്നു. പലവട്ടം നിങ്ങൾ സഞ്ജുവിനോട് അനീതി കാണിച്ചു. സഞ്ജുവിനെ ഓപ്പണർ ആക്കുന്നില്ലെങ്കിൽ അത് വലിയ സമ്മർദത്തിന് ഇടയാക്കുന്നുണ്ട്," ഇന്ത്യൻ മുൻ താരം ചൂണ്ടിക്കാണിച്ചു.
Also Read: ചോറും മീൻ കറിയും നൽകാം; ലിവർപൂൾ ഇതിഹാസ താരത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് സഞ്ജു സാംസൺ
ട്വന്റി20യിൽ ഓപ്പണർ സ്ഥാനത്തിനായി യശസ്വി ജയ്സ്വാൾ കാത്ത് നിൽക്കുന്നതിലേക്കും ആകാശ് ചോപ്ര വിരൽചൂണ്ടുന്നു. "യശസ്വി ജയ്സ്വാളിനും അവസരം ലഭിക്കേണ്ടതാണ്. പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാൽ യശസ്വി നന്നായി കളിക്കും എന്ന പ്രതീതിയാണ് നൽകുന്നത്. അങ്ങനെയൊരു താരത്തെ മറ്റി നിർത്തുന്നതും പ്രശ്നം ആണ്. "
Also Read: സഞ്ജുവിന്റെ നടത്തം അനുകരിച്ച് രോഹിത്;'ക്ലാസിക് രോഹിത് ശർമ ഹ്യൂമർ'; വിഡിയോ വൈറൽ
"നല്ല ഫോമിൽ ആണ് ഗിൽ കളിച്ചത്. വെസ്റ്റ് ഇൻഡസിനെതിരായ ടെസ്റ്റിൽ നന്നായി കളിച്ചു. ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ ഗില്ലിന് റൺസ് ഉയർത്താൻ സാധിച്ചില്ല. പക്ഷേ ഗിൽ ഫോമിൽ അല്ല എന്ന് പറയാനാവില്ല. ട്വന്റി20 ഓപ്പണർ സ്ഥാനത്തും ഏകദിന ഓപ്പണർ സ്ഥാനത്തും റൺസ് കണ്ടെത്താനാവാത്തത് ഗില്ലിന് മേലുള്ള സമ്മർദം ഉയർത്തുകയാണ്," ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു
Read More:തഴയാൻ ഓരോ ദിവസവും ഓരോ കാരണം; ജുറെൽ ഇപ്പോൾ എവിടെ നിന്ന് വന്നു? സഞ്ജുവിനെ അവഗണിച്ചത് അനീതി: കെ ശ്രീകാന്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us