scorecardresearch

ടി20 ലോകകപ്പ്; ഇനി 15 മത്സരങ്ങൾ കൂടി; 10 പേർ സ്ഥാനമുറപ്പിച്ചു; സഞ്ജുവിനെ വെട്ടുമോ?

Sanju Samson Twenty20 World Cup: ഏഷ്യാ കപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സഞ്ജുവിനെ എട്ടാം സ്ഥാനത്തേക്ക് വരെ ഇന്ത്യ ഇറക്കി. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു.

Sanju Samson Twenty20 World Cup: ഏഷ്യാ കപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സഞ്ജുവിനെ എട്ടാം സ്ഥാനത്തേക്ക് വരെ ഇന്ത്യ ഇറക്കി. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു.

author-image
Sports Desk
New Update
Sanju Samson and Shubman Gill

Sanju Samson and Shubman Gill

ട്വന്റി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ 15 അംഗ സ്ക്വാഡിൽ ആരെല്ലാമാവും ഇടം നേടുക? ഏഷ്യാ കപ്പോടെയാണ് ഇന്ത്യ 2026 ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ട്വന്റി20 ലോകകപ്പിന് മുൻപ് ഇന്ത്യക്ക് മുൻപിലുള്ളത് 15 മത്സരങ്ങളും. നിലവിലെ സാഹചര്യത്തിൽ ലോകകപ്പിനുള്ള 15 അംഗ സംഘത്തിൽ ഉൾപ്പെടുന്നവർ ആരെല്ലാമാവും?

Advertisment

ഏഷ്യാ കപ്പ് കഴിഞ്ഞതിന് ശേഷം ഇന്ത്യൻ ട്വന്റി20 സ്ക്വാഡിൽ സ്ഥാനം ഉറപ്പിച്ച കളിക്കാരെ നോക്കാം. ശുഭ്മാൻ ഗില്ലിനൊപ്പം അഭിഷേക് ശർമ ഓപ്പണിങ്ങിൽ ഉണ്ടാവും. ക്യാപ്റ്റൻ സൂര്യകുമാർ യാദവും തിലക് വർമയും ഹർദിക് പാണ്ഡ്യയും ഈ 15 അംഗ സംഘത്തിൽ സ്ഥാനം പിടിക്കുമെന്നതിൽ സംശയമില്ല. 

Also Read: കോഹ്ലിയുടേയും രോഹിത്തിന്റേയും തോളിലേറി ഇന്ത്യ; നാണക്കേട് ഒഴിവാക്കി; india vs Australia ODI

അക്ഷർ പട്ടേലിനെ സ്പിൻ ബോളിങ് ഓൾറൗണ്ടറായി ഉൾപ്പെടുത്തുന്നതോടെ ഇന്ത്യയുടെ ബാറ്റിങ് ഡെപ്ത് കൂടുന്നുണ്ട്. അക്ഷറിനൊപ്പം സ്പിന്നർമാരായി കുൽദീപ് യാദവും വരുൺ ചക്രവർത്തിയും സ്ക്വാഡിൽ ഇടം പിടിക്കും. പരിക്കിന്റെ പിടിയിലേക്ക് ബുമ്ര വീണില്ല എങ്കിൽ ലോകകപ്പ് സ്ക്വാഡിൽ സ്ഥാനം ഉറപ്പാണ്. 

Advertisment

സഞ്ജു സാംസണോ അതോ ജിതേഷ് ശർമയോ? 

ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളിലും വിക്കറ്റ് കീപ്പറായി സഞ്ജുവിനെയാണ് ഇന്ത്യ ഇറക്കിയത്. പക്ഷേ ഗിൽ വന്നതോടെ ഓപ്പണർ സ്ഥാനം നഷ്ടപ്പെട്ട സഞ്ജുവിന് അഞ്ചാം നമ്പർ പൊസിഷൻ ആണ് ക്യാപ്റ്റനും കോച്ചും നൽകിയത്. എന്നാൽ ഏഷ്യാ കപ്പിലെ പല മത്സരങ്ങളിലും അഞ്ചാം സ്ഥാനത്ത് സഞ്ജുവിനെ ഇറക്കാൻ ഇന്ത്യ തയ്യാറായില്ല. 

Also Read: ടോസ് ശാപം തുടരുന്നു; ഗില്ലിന് ഹാട്രിക്; രോഹിത്തിന്റെ റെക്കോർഡ് തകർക്കുമോ?

ഏഷ്യാ കപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സഞ്ജുവിനെ എട്ടാം സ്ഥാനത്തേക്ക് വരെ ഇന്ത്യ ഇറക്കി. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. അഞ്ചാം സ്ഥാനത്ത് സഞ്ജുവിനെ ഇറക്കാൻ ക്യാപ്റ്റനും കോച്ചിനും വിശ്വാസമില്ല എന്ന വിലയിരുത്തലാണ് ശക്തമായത്. എന്നാൽ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയ്യാറാണ് എന്ന് സഞ്ജു വ്യക്തമാക്കി.

ഏഷ്യാ കപ്പിൽ അർധ ശതകം കണ്ടെത്തി എങ്കിലും സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനത്തിൽ ടീം മാനേജ്മെന്റ് പൂർണമായും തൃപ്തരാണോ എന്നറിയണം. സഞ്ജുവിനെക്കാൾ നന്നായി ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാൻ ജിതേഷ് ശർമയ്ക്കാവും എന്ന വാദങ്ങൾ ശക്തമാണ്. ഇനി വരുന്ന 15 ട്വന്റി20കളിൽ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം ലോകകപ്പ് സ്ക്വാഡിൽ ഇടം നേടാൻ നിർണായകമാണ്. 

Also Read: വിരലുകൾ അനങ്ങുന്നില്ല; ആശുപത്രിയിലെത്താൻ വൈകിയിരുന്നെങ്കിൽ; വീഴ്ത്തിയത് 'റാബ്ഡോമിയോലിസിസ്'

നിലവിലെ സാഹചര്യത്തിൽ 2026 ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിൽ സ്ഥാനം ഉറപ്പിച്ചെന്ന് പറയാവുന്ന 10 പേർ ഇവരാണ്

ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ബുമ്ര, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്.

സ്ക്വാഡിൽ ഇടംപിടിക്കാൻ കൂടുതൽ സാധ്യതയുള്ള താരങ്ങൾ ഇവർ;

സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ(വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, ശിവം ദുബെ

Read More: ഫിഫ ഉടക്കുമെന്ന് നേരത്തെ അറിയാമായിരുന്നില്ലേ? മെസിപ്പടയെ കൊണ്ടുവരുന്നതിൽ പിഴച്ചതെവിടെ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: