scorecardresearch

രോഹിത് ശർമയുടെ വിരമിക്കൽ പ്ലാൻ വെളിപ്പെടുത്തി കുട്ടിക്കാലത്തെ പരിശീലകൻ

Rohit Sharma ODI Retirement: ഇത് ഏറെ പ്രത്യേകതയുള്ള നിമിഷമാണ്. രോഹിത് നന്നായി ബാറ്റ് ചെയ്യുന്നില്ല എന്ന സംസാരം ഉയർന്നിരുന്നു. രോഹിത് വിരമിക്കണം എന്നാണ് അവർ ആഗ്രഹിച്ചത്

Rohit Sharma ODI Retirement: ഇത് ഏറെ പ്രത്യേകതയുള്ള നിമിഷമാണ്. രോഹിത് നന്നായി ബാറ്റ് ചെയ്യുന്നില്ല എന്ന സംസാരം ഉയർന്നിരുന്നു. രോഹിത് വിരമിക്കണം എന്നാണ് അവർ ആഗ്രഹിച്ചത്

author-image
Sports Desk
New Update
Rohit Sharma Scored Century Against England

Source: Indian Cricket Team, Instagram

38ാം വയസിൽ ഓസ്ട്രേലിയൻ മണ്ണിൽ നിന്ന് മാൻ ഓഫ് ദ് സീരീസ് ആയാണ് രോഹിത് ശർമ നാട്ടിലേക്ക് മടങ്ങുന്നത്. ഒരു അർധ ശതകവും ഒരു മാച്ച് വിന്നിങ് സെഞ്ചുറിയും രോഹിത്തിൽ നിന്ന് വന്നപ്പോൾ വിരമിക്കൽ മുറവിളി കൂട്ടിയവർ നിശബ്ദരായി. രോഹിത് ശർമയുടെ ഏകദിനത്തിൽ നിന്നും വിരമിക്കാനുള്ള പ്ലാൻ എന്താണ് എന്ന് വെളിപ്പെടുത്തുകയാണ് താരത്തിന്റെ കുട്ടിക്കാലത്തെ കോച്ചായിരുന്ന ദിനേഷ് ലാഡ്. 

Advertisment

2027 ഏകദിന ലോകകപ്പ് കളിക്കുക എന്ന ലക്ഷ്യം മുൻപോട്ട് വെച്ച് തന്നെയാണ് രോഹിത് മുൻപോട്ട് പോകുന്നത് എന്ന് ദിനേഷ് ലാഡ് പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടാണ് രോഹിത്തിന്റെ ആദ്യ പരിശീലകൻ പ്രതികരിച്ചത്.

Also Read: ടി20 ലോകകപ്പ്; ഇനി 15 മത്സരങ്ങൾ കൂടി; 10 പേർ സ്ഥാനമുറപ്പിച്ചു; സഞ്ജുവിനെ വെട്ടുമോ?

"ഇത് ഏറെ പ്രത്യേകതയുള്ള നിമിഷമാണ്. രോഹിത് നന്നായി ബാറ്റ് ചെയ്യുന്നില്ല എന്ന സംസാരം ഉയർന്നിരുന്നു. രോഹിത് വിരമിക്കണം എന്നാണ് അവർ ആഗ്രഹിച്ചത്. എന്നാൽ രണ്ട് നല്ല ഇന്നിങ്സ് കൊണ്ട് താൻ ഇപ്പോഴും ടോപ് ലെവൽ ബാറ്ററാണ് എന്നും രാജ്യത്തിനായി സംഭാവന ചെയ്യാനാവുമെന്നും രോഹിത് തെളിയിച്ചു," ദിനേഷ് ലാഡ് പറഞ്ഞു.

Advertisment

Also Read: കോഹ്ലിയുടേയും രോഹിത്തിന്റേയും തോളിലേറി ഇന്ത്യ; നാണക്കേട് ഒഴിവാക്കി; india vs Australia ODI

ഈ സമ്മർദ്ദത്തിൽ നിന്ന് സ്കോർ ചെയ്യാൻ രോഹിത്തിന് സാധിച്ചതിന്റെ രഹസ്യം ഒന്ന് മാത്രം. രോഹിത്തിന്റെ ആത്മവിശ്വാസം. അതുകൊണ്ട് തന്നെയാണ് രോഹിത് വിരമിക്കാത്തത്. 2027 ലോകകപ്പ് കളിക്കുകയാണ് രോഹിത്തിന്റെ ലക്ഷ്യം. അതിന് ശേഷം മാത്രമാകും രോഹിത് വിരമിക്കുക. ലോകകപ്പിന് വേണ്ടിയാണ് രോഹിത് തയ്യാറെടുക്കുന്നത്എന്നും ദിനേഷ് ലാഡ് വ്യക്തമാക്കി.

Also Read: ടോസ് ശാപം തുടരുന്നു; ഗില്ലിന് ഹാട്രിക്; രോഹിത്തിന്റെ റെക്കോർഡ് തകർക്കുമോ?

ഏകദിന കരിയറിലെ 33ാമത്തെ സെഞ്ചുറിയാണ് സിഡ്നിയിൽ രോഹിത് കണ്ടെത്തിയത്. ടെസ്റ്റിൽ നിന്ന് രോഹിത് വിരമിച്ചത് 12 സെഞ്ചുറികൾ അക്കൗണ്ടിലാക്കിയാണ്. ട്വന്റി20യിൽ ഹിറ്റ്മാന്റെ ബാറ്റിൽ നിന്ന് പിറന്നത് അഞ്ച് സെഞ്ചുറികൾ ആണ്. 

Read More: ഫിഫ ഉടക്കുമെന്ന് നേരത്തെ അറിയാമായിരുന്നില്ലേ? മെസിപ്പടയെ കൊണ്ടുവരുന്നതിൽ പിഴച്ചതെവിടെ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: