scorecardresearch

വീണ്ടും ലീഡ് വഴങ്ങി 2 പോയിന്റ് നഷ്ടപ്പെടുത്തി കേരളം; പഞ്ചാബിനെതിരേയും സമനില

Ranji Trophy Kerala Vs Punjab: രണ്ടാം ഇന്നിങ്സിൽ പഞ്ചാബ് 15 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഒന്നാം ഇന്നിങ്സിൽ പഞ്ചാബിനായി 170 റൺസ് നേടിയ ഓപ്പണർ ഹർനൂർ സിങ്ങാണ് പ്ലെയർ ഓഫ് ദി മാച്ച്

Ranji Trophy Kerala Vs Punjab: രണ്ടാം ഇന്നിങ്സിൽ പഞ്ചാബ് 15 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഒന്നാം ഇന്നിങ്സിൽ പഞ്ചാബിനായി 170 റൺസ് നേടിയ ഓപ്പണർ ഹർനൂർ സിങ്ങാണ് പ്ലെയർ ഓഫ് ദി മാച്ച്

author-image
Sports Desk
New Update
Kerala Vs Maharashtra Ranji Trophy

Source: Kerala Cricket Association

രഞ്ജി ട്രോഫിയിൽ സീസണിലെ രണ്ടാമത്തെ മത്സരത്തിലും ലീഡ് വഴങ്ങി സമനിലയിൽ കുരുങ്ങി കേരളം. കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 436 എന്ന സ്കോറിലേക്കാണ് എത്തിയത്. എന്നാൽ കേരളത്തിന് 371 റൺസ് ആണ് കണ്ടെത്താനായത്. ഇതോടെ നിർണായകമായ 65 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് പഞ്ചാബിന് ലഭിച്ചു. മത്സരം സമനിലയിൽ പിരിഞ്ഞതോടെ പഞ്ചാബിന് മൂന്ന് പോയിന്റും കേരളത്തിന് ഒരു പോയിന്റുമാണ് കിട്ടിയത്. 

Advertisment

രണ്ടാം ഇന്നിങ്സിൽ പഞ്ചാബ്  15 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഒന്നാം ഇന്നിങ്സിൽ പഞ്ചാബിനായി 170 റൺസ് നേടിയ ഓപ്പണർ ഹർനൂർ സിങ്ങാണ് പ്ലെയർ ഓഫ് ദി മാച്ച്. പ്രേരിത് ദത്ത 72 റൺസും എടുത്തു. കേരളത്തിന് വേണ്ടി മൂന്ന് താരങ്ങൾ അർധ ശതകം കണ്ടെത്തി. അൻകിത് ശർമ 62 റൺസും ബാബ അപരാജിത് 51 റൺസും അഹ്മദ് ഇമ്രാൻ 86 റൺസും സ്കേർ ചെയ്തു. പക്ഷേ പഞ്ചാബിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടക്കാൻ സാധിച്ചില്ല. 

Also Read: 'സഞ്ജുവിനോട് ഒരുപാട് വട്ടം അനീതി കാണിച്ച് കഴിഞ്ഞു'; അഞ്ച് ട്വന്റി20യിലും ഗിൽ പരാജയപ്പെട്ടാൽ?

ഷോൺ റോജറും അഹ്മദ് ഇമ്രാനും ചേർന്ന് കണ്ടെത്തിയ 78 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ പഞ്ചാബിന്റെ സ്കോറിനോട് അടുത്തെത്തിച്ചത്. കേരളത്തിൻ്റെ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതായിരുന്നു. നവംബർ ഒന്നിന് കർണാടകയ്ക്കെതിരെയാണ് കേരളത്തിന്റെ സീസണിലെ മൂന്നാമത്തെ മത്സരം. 

Advertisment

Also Read: ആന്തരിക രക്തസ്രാവം; ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ ഐസിയുവിൽ

സീസണിലെ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയെ വിറപ്പിച്ച് കേരളം തുടങ്ങി എങ്കിലും ഒടുവിൽ ലീഡ് വഴങ്ങി മത്സരം സമനിലയിൽ അവസാനിപ്പിച്ചു. ഇതോടെ ആദ്യ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ മുഹമ്മദ് അസ്ഹറുദ്ദീന് കീഴിൽ ഇറങ്ങിയ കേരളത്തിന് രണ്ട് പോയിന്റ് ആണ് നേടാനായത്. 

Read More: ടി20 ലോകകപ്പ്; ഇനി 15 മത്സരങ്ങൾ കൂടി; 10 പേർ സ്ഥാനമുറപ്പിച്ചു; സഞ്ജുവിനെ വെട്ടുമോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: