scorecardresearch

India vs Bangladesh: ഹാട്രിക്കിനായി വമ്പൻ ഫീൽഡ് സെറ്റ്; ഒടുവിൽ എല്ലാം നശിപ്പിച്ച് രോഹിത്

മൂന്ന് ഫീൽഡർമാരെയാണ് അക്ഷറിന്റെ ഹാട്രിക് ബോളിനായി രോഹിത് ശർമ സ്ലിപ്പിൽ നിർത്തിയത്. ബാറ്ററെ സമ്മർദത്തിലാക്കാനുള്ള ഫീൽഡ് സെറ്റ് ഒരുക്കി അതിൽ വിജയിച്ചിട്ടും രോഹിത്തിന് തന്നെ പിഴച്ചു

മൂന്ന് ഫീൽഡർമാരെയാണ് അക്ഷറിന്റെ ഹാട്രിക് ബോളിനായി രോഹിത് ശർമ സ്ലിപ്പിൽ നിർത്തിയത്. ബാറ്ററെ സമ്മർദത്തിലാക്കാനുള്ള ഫീൽഡ് സെറ്റ് ഒരുക്കി അതിൽ വിജയിച്ചിട്ടും രോഹിത്തിന് തന്നെ പിഴച്ചു

author-image
Sports Desk
New Update
Rohit Sharma Denies Catch

ക്യാച്ച് നഷ്ടപ്പെടുത്തി രോഹിത് ശർമ Photograph: (video grab)

ബംഗ്ലാദേശ് ഇന്നിങ്സിലെ ഒൻപതാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ ഓപ്പണർ തൻസിദ് ഹസനെ അക്ഷർ പട്ടേൽ മടക്കി. തൊട്ടടുത്ത പന്തിൽ മുഷ്ഫിഖർ റഹീമിനേയും അക്ഷർ കൂടാരം കയറ്റി. ഇതോടെ ഏകദിനത്തിലെ തന്റെ ആദ്യ ഹാട്രിക് എന്ന സ്വപ്ന നേട്ടം അക്ഷർ പട്ടേലിന് മുൻപിലേക്ക് വന്ന് നിന്നു. പക്ഷേ ക്യാപ്റ്റൻ രോഹിത് ശർമയാണ് അക്ഷറിന്റെ ഹാട്രിക് സ്വപ്നം തകർത്തത്. 

Advertisment

അക്ഷറിന്റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിൽ ക്രീസിനുള്ളിലേക്ക് ഇറങ്ങി നിന്ന് ലേറ്റ് കട്ട് ഷോട്ടിനാണ് തൻസിദ് ഹസൻ ശ്രമിച്ചത്. എന്നാൽ ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് വിക്കറ്റ് കിപ്പർ കെ എൽ രാഹുലിന്റെ കൈകളിലേക്ക്. തന്റെ ഇടത്തേക്ക് കുറച്ച് കൈ നീട്ടി ക്യാച്ച് എടുത്തതിന് പിന്നാലെ രാഹുലിന്റെ വിക്കറ്റ് അപ്പീൽ. 

എന്നാൽ രാഹുൽ വിക്കറ്റ് ആഘോഷം തുടരുമ്പോഴും അക്ഷർ സംശയത്തിലായിരുന്നു. അംപയർ ഔട്ട് വിളിക്കാതിരുന്നതാണ് അക്ഷറിനെ ആശങ്കപ്പെടുത്തിയത്. എന്നാൽ സമയമെടുത്ത് ആലോചിച്ചതിന് ശേഷമാണ് അംപയർ ഔട്ട് വിധിച്ചത്. ഡിആർഎസ് എടുക്കേണ്ടതില്ല എന്നായിരുന്നു തനസിദിന്റെ തീരുമാനം.

തൻസിദ് മടങ്ങിയതിന് പിന്നാലെ ക്രീസിലേക്ക് എത്തിയത് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ റഹിം. നേരിട്ട ആദ്യ പന്തിൽ തന്നെ മുഷ്ഫിഖർ ഗോൾഡൻ ഡക്കായി. ബാറ്ററെ ഡ്രൈവ് ഷോട്ടിന് പ്രേരിപ്പിക്കുന്ന ഡെലിവറിയാണ് മുഷ്ഫിഖർ റഹീമിൽ നിന്ന് വന്നത്. എന്നാൽ പ്രതിരോധിക്കാനായിരുന്നു മുഷ്ഫിഖറിന്റെ ശ്രമം. പക്ഷേ ബാറ്റിലുരസി പന്ത് രാഹുലിന്റെ കയ്യിലെത്തി. അക്ഷർ പട്ടേലിന് മുൻപിൽ ഹാട്രിക് അടിക്കാനുള്ള സുവർണാവസരം. 

അക്ഷറിനായി സ്ലിപ്പിൽ മൂന്ന് ഫീൽഡർമാർ

Advertisment

അക്ഷർ പട്ടേലിന്റെ ഹാട്രിക് ബോളിനായി മൂന്ന് ഫീൽഡർമാരെയാണ് രോഹിത് ബാറ്ററിന് ചുറ്റും നിർത്തിയത്. മൂന്ന് ഫീൽഡർമാർ സ്ലിപ്പിൽ വന്നു.ഹാട്രിക് തികയ്ക്കാൻ അക്ഷറിന് രോഹിത് എല്ലാ അവസരവും ഒരുക്കി കൊടുത്തെങ്കിലും ആ അവസരം കളഞ്ഞുകുളിച്ചതും രോഹിത് ശർമ തന്നെ. 

രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഒന്നും രണ്ടും സ്ലിപ്പുകളിലായി നിന്നത്. ലെഗ് സ്ലിപ്പ് പൊസിഷനിലായിരുന്നു ശ്രേയസ് അയ്യരുടെ സ്ഥാനം. ഓഫ് സ്റ്റംപിന് പുറത്തായി തന്നെ അക്ഷറിനെ മൂന്നാമത്തെ ഡെലിവറി വന്നു. ജാകർ അലിയായിരുന്നു ബാറ്റ് ചെയ്തിരുന്നത്. ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് ഫസ്റ്റ് സ്ലിപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ നിന്നിടത്തേക്ക് എത്തി. തന്റെ ഇടത്തേക്ക് വന്ന പന്ത് കൈക്കലാക്കാൻ രോഹിത്തിന് വേണ്ട സമയം ഉണ്ടായിട്ടും ക്യാപ്റ്റൻ അവസരം നഷ്ടപ്പെടുത്തി. 

ക്യാച്ച് നഷ്ടപ്പെടുത്തിയതിലെ നിരാശ രോഹിത് പരസ്യമായി തന്നെ മൈതാനത്ത് വെച്ച് പ്രകടിപ്പിച്ചു. തന്റെ കൈകൊണ്ട് ഗ്രൌണ്ടിലിടിച്ച രോഹിത് സ്വയം കുറ്റപ്പെടുത്തി. 

Read More

Icc Champions Trophy axar patel Rohit Sharma India Vs Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: