/indian-express-malayalam/media/media_files/2025/05/17/6gRN4Fvmzrkv5pBWkTr0.jpg)
Rohit Sharma Car Scratch Photograph: (Screengrab)
തന്റെ കാറുകളെ ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ എത്രമാത്രം സ്നേഹിക്കുന്നു എന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തു വരുന്നത്. കാറിന് പിന്നിൽ സ്ക്രാച്ച് വീണതാണ് രോഹിത് ശർമയെ പ്രകോപിപ്പിച്ചത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ച് സഹോദരനോട് രോഹിത് ക്ഷുഭിതനായി സംസാരിക്കുന്ന വിഡിയോ വൈറലായി കഴിഞ്ഞു.
വാങ്കഡെ സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡിന് രോഹിത് ശർമയുടെ പേര് നൽകി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ച ചടങ്ങിനിടയിലായിരുന്നു ഈ സംഭവം. രോഹിത്തിന്റെ മാതാപിതാക്കളും ഭാര്യ ഋതികയും സഹോദരൻ വിശാൽ ശർമയും മറ്റ് അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
ചടങ്ങിന് ശേഷം കുടുംബാംഗങ്ങളെ കാറിൽ കയറ്റി യാത്രയാക്കുന്നതിന് ഇടയിലാണ് കാറിന് പിന്നിൽ സ്ക്രാച്ച് വീണത് രോഹിത് ശ്രദ്ധിച്ചത്. മാധ്യമങ്ങളും മറ്റും നിറഞ്ഞ് നിൽക്കുമ്പോൾ തന്നെ ഇത് എങ്ങനെ സംഭവിച്ചതാണ് എന്ന് ചോദിച്ച് രോഹിത് സഹോദരൻ വിശാൽ ശർമയോട് ദേഷ്യപ്പെട്ടു. റിവേഴ്സ് എടുത്തപ്പോൾ സംഭവിച്ചതാണ് എന്നാണ് വിശാൽ മറുപടി പറഞ്ഞത്. എന്നാൽ തൊട്ടുപിന്നാലെ തന്നെ ഇരുവരും ഇത് ചിരിച്ച് തള്ളിക്കളയുകയും ചെയ്തു.
Proper car lover. Dents are not allowed.😭🔥 pic.twitter.com/Dos7jPwVUj
— 𝐇𝐲𝐝𝐫𝐨𝐠𝐞𝐧 (@ImHydro45) May 16, 2025
"മെയ് 21ന് മുംബൈ ഇന്ത്യൻസിന് വേണ്ടി ഡൽഹി ക്യാപിറ്റൽസിന് എതിരെ ഞാൻ ഇവിടെ കളിക്കാൻ എത്തുമ്പോൾ എന്റെ പേരിൽ സ്റ്റാൻഡ് കാണാനാവും എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്ന് രോഹിത് ശർമ പറഞ്ഞു. ഇന്ത്യൻ കുപ്പായത്തിൽ എന്റെ പേരിൽ സ്റ്റാൻഡുള്ള സ്റ്റേഡിയത്തിൽ കളിക്കാനാവുക എന്നത് അതിലും വലിയ സന്തോഷമാണ് നൽകുന്നത്," രോഹിത് ശർമ പറഞ്ഞു.
67 ടെസ്റ്റുകളാണ് രോഹിത് ശർമ ഇന്ത്യക്ക് വേണ്ടി കളിച്ചത്. ടെസ്റ്റിൽ നിന്ന് നേടിയത് 4301 റൺസ്. 212 ആണ് ടെസ്റ്റിലെ രോഹിത് ശർമയുടെ ഉയർന്ന സ്കോർ. 2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് രോഹിത് ഈ സ്കോർ കണ്ടെത്തിയത്. ഏകദിനത്തിൽ രോഹിത് ഇന്ത്യക്കായി കളിക്കുന്നത് തുടരും. 48 എന്ന ശരാശരിയിൽ 11168 റൺസ് ആണ് രോഹിത് ഏകദിനത്തിൽ ഇന്ത്യക്കായി സ്കോർ ചെയ്തത്.
Read More
- വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷയിൽ തോറ്റോ? വൈറൽ പോസ്റ്റുകൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
- Sanju samson:ഷോട്ട്..ഷോട്ട്..ബഡ്ഡി; 19കാരന്റെ വെടിക്കെട്ട് കണ്ട് ഞെട്ടി സഞ്ജു
- Sanju Samson: സഞ്ജു ഫിറ്റ്നസ് വീണ്ടെടുത്തോ? നിർണായക സൂചനയുമായി രാജസ്ഥാൻ റോയൽസ്
- ലോക ടെസ്റ്റ് ചാംപ്യൻ പണം വാരും; ഇന്ത്യക്ക് 12.31 കോടി; സമ്മാനത്തുക ഇരട്ടിപ്പിച്ച് ഐസിസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.