scorecardresearch

ബിസിസിഐയുടെ അന്ത്യശാസനം ഏറ്റു; രഞ്ജി കളിക്കാൻ ഋഷഭ് പന്തും

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ താരങ്ങൾ തയ്യാറാവണം എന്ന ബിസിസിഐയുടെ ശക്തമായ നിലപാട് അനുസരിച്ച് കൂടുതൽ പേർ. ഗില്ലിന് പിന്നാലെ ഋഷഭ് പന്തും രഞ്ജി കളിക്കാൻ ഉണ്ടാവുമെന്ന് അറിയിച്ചു.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ താരങ്ങൾ തയ്യാറാവണം എന്ന ബിസിസിഐയുടെ ശക്തമായ നിലപാട് അനുസരിച്ച് കൂടുതൽ പേർ. ഗില്ലിന് പിന്നാലെ ഋഷഭ് പന്തും രഞ്ജി കളിക്കാൻ ഉണ്ടാവുമെന്ന് അറിയിച്ചു.

author-image
Sports Desk
New Update
Rishabh Pant, Rishabh Pant Test

ഋഷഭ് പന്ത്(ഫയൽ ചിത്രം)

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് രഞ്ജി ട്രോഫി കളിക്കുവാന്‍ സന്നദ്ധത അറിയിച്ചു. സൗരാഷ്ട്രയുമായി ജനുവരി 23ന് നടക്കുന്ന ഡല്‍ഹിയുടെ അടുത്ത രഞ്ജി മത്സരത്തിന് റിഷഭ് ലഭ്യമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഡിഡിസിഎ സെക്രട്ടറി അശോക് ശര്‍മ്മ പറഞ്ഞു.

Advertisment

23ന് പന്ത് ഡല്‍ഹിക്കായി കളിച്ചാല്‍, 2017-18 സീസണിന് ശേഷം താരം കളിക്കുന്ന ആദ്യ രഞ്ജി മത്സരമാവും ഇത്. എന്നാല്‍, സൂപ്പര്‍ താരം വിരാട് കോഹ്ലി രഞ്ജി ട്രോഫി കളിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കോഹ്ലി അവസാനമായി രഞ്ജി കളിച്ചത് 2012 ല്‍ ഡല്‍ഹിക്ക് വേണ്ടിയായിരുന്നു.

കോഹ്ലിയുടെ കാര്യം തിരുമാനം ആയിട്ടില്ലെങ്കിലും താരത്തെ,  ഡിഡിസിഎ പുറത്തുവിട്ട 38 അംഗ സാധ്യത സ്‌ക്വാഡില്‍ റിഷഭ് പന്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അടുത്ത രഞ്ജി മത്സരത്തിനുള്ള തന്റെ ലഭ്യത പന്ത് സ്ഥിരീകരിച്ചിട്ടുണ്ട്. താരം രാജ്‌കോട്ടില്‍ നേരിട്ട് ടീമിനൊപ്പം ചേരും. വിരാട് കോഹ്ലി കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് ഒരു വിവരവും കിട്ടിയിട്ടില്ല.ഹര്‍ഷിത് റാണയെ ടി 20 ടീമിലേക്ക് തിരഞ്ഞെടുത്തത് കാരണം താരം ലഭ്യമല്ല.' അശോക് വര്‍മ്മ പറഞ്ഞു.

മുന്ന് ഇന്ത്യന്‍ താരങ്ങളായ ഗവാസ്‌കറും രവി ശാസ്ത്രിയും ഇന്ത്യന്‍ താരങ്ങളോട് ഡൊമസ്റ്റിക്ക് ക്രിക്കറ്റ് കൂടുതലായി കളിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച രോഹിത് ശര്‍മ്മയോടും വിരാട്ട് കോഹ്ലിയോടും റെഡ് ബോള്‍ ക്രിക്കറ്റ് അധികമായി കളിക്കുവാന്‍ പ്രത്യേക നിര്‍ദേശവും നല്‍കിയിരുന്നു.

Advertisment

ഓസ്‌ട്രേലിയക്കെതിരെ മോശം ഫോമിലായിരുന്ന രോഹിത് പരമ്പരയിലേ അവസാന ടെസ്റ്റില്‍ നിന്ന് വിട്ട് നിന്നിരുന്നു. അതേസമയം ഓഫ് സ്റ്റംമ്പിന് പുറത്ത് വരുന്ന പന്തുകളില്‍ തന്നെ അഞ്ച് ടെസ്റ്റുകളിലും ഔട്ടായ കോഹ്ലിക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ സഹായിച്ചേക്കും.

ശുഭ്മാൻ ഗില്‍, രോഹിത് ശര്‍മ്മ എന്നിവര്‍ രഞ്ജി ട്രോഫി കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. യശസ്വി ജയ്‌സ്വാളും രഞ്ജി കളിക്കുവാന്‍ സാധ്യതയുണ്ട്. രോഹിത് കഴിഞ്ഞ ദിവസം മുംബൈ ടീമിനൊപ്പം പരിശീലിച്ചത് വലിയ വാര്‍ത്ത ആയെങ്കിലും താരം അടുത്ത റൗണ്ട് മത്സരങ്ങള്‍ കളിക്കുമോയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

Read More

Indian Cricket Team Rohit Sharma Indian Cricket Players Rishabh Pant Ranji Trophy indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: