/indian-express-malayalam/media/media_files/fVD2k5MU18SekizZKMTd.jpg)
ഋഷഭ് പന്ത്(ഫയൽ ഫോട്ടോ)
പാക്കിസ്ഥാന് എതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിന് മുൻപ് പരിശീലനത്തിന് ഇറങ്ങാതെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. പനി ബാധിച്ചതിനെ തുടർന്നാണ് ഋഷഭ് പന്ത് പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നത്. പാക്കിസ്ഥാന് എതിരായ മത്സരത്തിന് മുൻപ് നടന്ന വാർത്താ സമ്മേളനത്തിൽ ശുഭ്മാൻ ഗിൽ ആണ് പന്തിന് പനി ബാധിച്ച വിവരം അറിയിച്ചത്.
ചാംപ്യൻസ് ട്രോഫിയിൽ കെ.എൽ രാഹുലിനെയാണ് ഇന്ത്യ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. ബംഗ്ലാദേശിന് എതിരെ രാഹുലിനെയാണ് ഇന്ത്യ വിക്കറ്റിന് പിന്നിൽ നിർത്തിയത്. ബംഗ്ലാദേശിന് എതിരെ കോഹ്ലിയും ശ്രേയസും അക്ഷറും വേഗത്തിൽ പുറത്തായപ്പോൾ ഗില്ലിനൊപ്പം ചേർന്ന് കൂടുതൽ അപകടങ്ങളിലേക്ക് വീഴാതെ ഇന്ത്യയെ ജയിപ്പിച്ച് കയറ്റാൻ സഹായിച്ചത് രാഹുലായിരുന്നു.
ബംഗ്ലാദേശിന് എതിരെ 47 പന്തിൽ നിന്നാണ് രാഹുൽ 41 റൺസ് നേടിയത്. പാക്കിസ്ഥാന് എതിരേയും രാഹുൽ തന്നെ വിക്കറ്റിന് പിന്നിൽ വരുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലും രാഹുലിനെയാണ് ഇന്ത്യ മൂന്ന് കളിയിലും വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. അതിൽ ആദ്യ രണ്ട് കളിയിലും രാഹുൽ പരാജയപ്പെട്ടിട്ടും മൂന്നാം ഏകദിനത്തിലും രാഹുലിന് തന്നെ ടീം മാനേജ്മെന്റ് അവസരം നൽകി.
രാഹുലിന്റെ പിഴവിൽ കലിപ്പിച്ച് കോഹ്ലി
ബംഗ്ലാദേശിനെതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ കെ.എൽ.രാഹുലിന്റെ വിക്കറ്റ് കീപ്പിങ്ങിനെ ചോദ്യം ചെയ്തും പ്രതികരണങ്ങൾ ഉയർന്നിരുന്നു. രാഹുലിന്റെ പിഴവുകളിൽ മൈതാനത്ത് വെച്ച് തന്നെ മുൻ ക്യാപ്റ്റൻ കോഹ്ലി പരസ്യമായി അതൃപ്തി വ്യക്തമാക്കിയിരുന്നു.
അതിനിടെ പരിശീലകൻ ഗംഭറും ഋഷഭ് പന്തും തമ്മിലുള്ള ബന്ധം മോശമായി എന്ന നിലയിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്ലേയിങ് ഇലവനിൽ നിന്ന് തുടരെ തഴയപ്പെടുന്നതിൽ ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ അസ്വസ്ഥനാണ് എന്നാണ് റിപ്പോർട്ടുകൾ വന്നത്. വാഹനാപകടത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ വന്ന പന്ത് പിന്നെ ഇതുവരെ രണ്ട് ഏകദിനങ്ങൾ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്.
Read More
- ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ കുതിച്ചുയർന്ന് ബ്രാൻഡ് സിആർ7
- Kerala Blasters: മൂന്ന് സൂപ്പർ താരങ്ങൾ കളിക്കില്ല? ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി
- Women Premier League: ഹർമന്റേയും നാറ്റിന്റേയും വെടിക്കെട്ട്; ആർസിബിയെ വീഴ്ത്തി മുംബൈ
- South Africa Vs Afghanistan: അട്ടിമറി മോഹം വിലപ്പോയില്ല; ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസ് ജയം; ഒറ്റയ്ക്ക് പൊരുതി റഹ്മത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us