/indian-express-malayalam/media/media_files/g7mPW056siPs99Kl2voE.jpg)
Sanju Samson, Rishabh Pant (File Photo)
ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയിൽ ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ലെന്ന് ഇന്ത്യൻ മുൻ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാർ. ഇന്ത്യയുടെ ട്വന്റി20 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനം സഞ്ജു സാംസൺ ഉറപ്പിച്ച് കഴിഞ്ഞു എന്നാണ് ബംഗാർ പറയുന്നത്.
കഴിഞ്ഞ ട്വന്റി20 പരമ്പരയിൽ ലഭിച്ച അവസരം രണ്ട് കയ്യും നീട്ടിയാണ് സഞ്ജു സ്വീകരിച്ചത്. രണ്ട് വിക്കറ്റ് കീപ്പർ ബാറ്റേഴ്സിനെ പ്ലേയിങ് ഉൾപ്പെടുത്താനുള്ള സാധ്യത വിരളമാണ്. ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ ഉൾപ്പെട്ട താരമാണ് പന്ത് എങ്കിലും ഇംഗ്ലണ്ടിനെതിരെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം, സഞ്ജയ് ബംഗാർ പറയുന്നു.
2024ൽ 12 ട്വന്റി20 മത്സരങ്ങളാണ് സഞ്ജു കളിച്ചത്. നേടിയത് 436 റൺസ്. ബാറ്റിങ് ശരാശരി 43.60. സ്ട്രൈക്ക്റേറ്റ് 180. ട്വന്റി20യിലെ സഞ്ജുവിന്റെ മൂന്ന് സെഞ്ചുറിയും വന്നത് 2024ലാണ്.ബംഗ്ലാദേശിനെതിരായ ട്വന്റി20യിൽ 47 പന്തിൽ നിന്ന് സഞ്ജു അടിച്ചെടുത്തത് 111 റൺസ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20യിൽ 50 പന്തിൽ നിന്ന് 107 റൺസ് ആണ് മലയാഴി താരം നേടിയത്. പരമ്പരയിലെ അവസാന ട്വന്റി20യിൽ 56 പന്തിൽ നിന്ന് 109 റൺസും സഞ്ജു നേടി.
കഴിഞ്ഞ വർഷം 10 ട്വന്റി20 ഇന്നിങ്സിൽ നിന്ന് 222 റൺസ് ആണ് പന്ത് നേടിയത്. ബാറ്റിങ് ശരാശരി 27.75. 131 ആണ് പന്തിന്റെ സ്ട്രൈക്ക്റേറ്റ്. ഒരു അർധ ശതകമോ സെഞ്ചുറിയോ കഴിഞ്ഞ വർഷം പന്തിന്റെ ബാറ്റിൽ നിന്ന് വന്നിട്ടില്ല. 49 ആണ് 2024ലെ പന്തിന്റെ ഉയർന്ന സ്കോർ.
പ്ലേയിങ് ഇലവനിൽ ഇല്ലെങ്കിലും പന്തിനെ താനാണ് എങ്കിൽ സ്ക്വാഡിൽ ഉൾപ്പെടുത്തും എന്ന് ഇന്ത്യൻ മുൻ താരം ദീപ്ദാസ് ഗുപ്ത പറഞ്ഞു. ടോപ്പ് 3 അല്ലെങ്കിൽ 4 സ്ഥാനത്ത് ബാറ്റ് ചെയ്യുകയാണ് പന്തിന് കൂടുതൽ അനുയോജ്യം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us