scorecardresearch

'എന്ത് നോക്കിയിരിക്കുകയായിരുന്നു നിങ്ങൾ'? ഗംഭീറിന്റെ തന്ത്രങ്ങൾ ചോദ്യം ചെയ്ത് ഗാവസ്കർ

ബോർഡർ ഗാവസ്കർ ട്രോഫി പത്ത് വർഷത്തിന് ശേഷം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനെ വിമർശിച്ച് സുനിൽ ഗാവസ്കർ. നിങ്ങളുടെ കോച്ചിങ്ങ് സ്റ്റാഫ് ഓസ്ട്രലിയയിൽ എന്ത് ചെയ്യുകയായിരുന്നു എന്നാണ് ഗാവസ്കറിന്റെ ചോദ്യം.

ബോർഡർ ഗാവസ്കർ ട്രോഫി പത്ത് വർഷത്തിന് ശേഷം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനെ വിമർശിച്ച് സുനിൽ ഗാവസ്കർ. നിങ്ങളുടെ കോച്ചിങ്ങ് സ്റ്റാഫ് ഓസ്ട്രലിയയിൽ എന്ത് ചെയ്യുകയായിരുന്നു എന്നാണ് ഗാവസ്കറിന്റെ ചോദ്യം.

author-image
Sports Desk
New Update
Gautam Gambhir new

Gautam Gambhir: (Instagram)

ബോർഡർ ഗാവസ്കർ ട്രോഫി പത്ത് വർഷത്തിന് ശേഷം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനെ വിമർശിച്ച് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. നിങ്ങളുടെ കോച്ചിങ്ങ് സ്റ്റാഫ് ഓസ്ട്രലിയയിൽ എന്ത് ചെയ്യുകയായിരുന്നു എന്നാണ് ഗാവസ്കറിന്റെ ഇന്ത്യൻ പരിശീലകൻ ഗംഭീറിനോടുള്ള ചോദ്യം. 

Advertisment

ഗംഭീർ പരിശീലകനായതിന് ശേഷമാണ് ബാറ്റിങ് കോച്ചായി അഭിഷേക് നായരേയും ഫീൽഡിങ് കോച്ചായി റയാനെയും ബോളിങ് കോച്ചായി മോർക്കലിനേയും നിയമിച്ചത്. 'ന്യൂസിലൻഡിനെതിരെ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോഴെല്ലാം നിങ്ങളുടെ ബാറ്റിങ് കോച്ച് എന്ത് ചെയ്യുകയായിരുന്നു? ബാറ്റിങ്ങിൽ ഒരു പഞ്ചും ഉണ്ടായില്ല. ഓസ്ട്രേലിയയിലും നമ്മുടെ ബാറ്റിങ് ദയനീയമായിരുന്നു. എന്തു ചെയ്യുകയായിരുന്നു നിങ്ങൾ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. എന്തുകൊണ്ടാണ് പ്രശ്നങ്ങൾ പരിഹരിക്കാത്തത്', ഗാവസ്കർ ചോദിക്കുന്നു. 

എതിർ ടീമിന്റെ ബോളിങ് ടോപ് ക്ലാസ് ആയിരുന്നു എങ്കിൽ നമ്മുടെ ബാറ്റേഴ്സിന് പിടിച്ചുനിൽക്കാനായില്ല എന്ന് പറയാം. ലോകോത്തര ബാറ്റേഴ്സിന് പോലും നല്ല ബോളിങ്ങിന് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരാറുണ്ട്. എന്നാൽ എതിർ ടീമിന്റേത് നല്ല ബോളിങ് അല്ല എങ്കിൽ നിങ്ങൾ പറയൂ, എന്താണ് കോച്ചിങ് സ്റ്റാഫ് ചെയ്തുകൊണ്ടിരിക്കുന്നത്? ബാറ്റിങ് ഓർഡറിൽ മാറ്റം വേണമോ എന്നാവാം നിങ്ങളുടെ ചോദ്യം. എന്നാൽ കോച്ചിങ് സ്റ്റാഫിൽ മാറ്റം വേണമോ എന്നാണ് ഞാൻ ചോദിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുൻപ് നമുക്ക് മുൻപിൽ രണ്ട് മൂന്ന് മാസം ഉണ്ട്, ഗാവസ്കർ പറഞ്ഞു. 

Advertisment

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ എന്താണ് കോച്ചിങ് സ്റ്റാഫ് ചെയ്തത്? ത്രോഡൌണുകൾ മാത്രം കൊണ്ട് കാര്യമൊന്നും ഇല്ല. അവരുടെ ടെക്നിക് മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അത് നിങ്ങൾ ചെയ്തില്ല. ഏതെല്ലാം ബാറ്റേഴ്സിന് റൺസ് കണ്ടെത്താനായില്ല എന്ന് ചോദിക്കാം. എന്നാൽ അതിനൊപ്പം കോച്ചിങ് സ്റ്റാഫ് എന്താണ് ചെയ്തത് എന്ന് കൂടി ചോദിക്കണം, ഗാവസ്കർ അഭിപ്രായപ്പെട്ടു. 

ബോർഡർ ഗാവസ്കർ ട്രോഫി 3-1നാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. പെർത്ത് ടെസ്റ്റിൽ ബുമ്രയ്ക്ക് കീഴിൽ ജയം പിടിച്ചതൊഴിച്ചാൽ നിരാശാജനകമായിരുന്നു ഇന്ത്യയുടെ പ്രകടനം. കോഹ്ലിയുടേയും രോഹിത്തിന്റേയും ഫോമില്ലായ്മ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നഷ്ടമായതോടെ കോഹ്ലിയും രോഹിത്തും ടെസ്റ്റ് ടീമിൽ നിന്ന് മാറി നിൽക്കണം എന്ന വാദങ്ങൾ ശക്തമായി. എന്നാൽ ഇക്കാര്യത്തിൽ രോഹിത്തും കോഹ്ലിയും പ്രതികരിച്ചിട്ടില്ല. 

Read More

Gautham Gambhir Indian Cricket Team Virat Kohli sunil gavaskar Indian Cricket Players indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: