/indian-express-malayalam/media/media_files/2025/01/06/nROSv7dewuiiC28T1hq5.jpg)
Vinicius Jr: (Instagram)
പെനാൽറ്റി കിക്കിന്റെ കാര്യത്തിലേക്ക് വരുമ്പോൾ റയൽ മാഡ്രിഡ് നേരിടുന്ന വെല്ലുവിളിക്ക് പരിഹാരമായിട്ടില്ല. അടുത്തിടെയുണ്ടായ പിഴവുകൾ ടീമിനുള്ളിലും ആരാധകർക്കിടയിലും അസ്വസ്ഥത ഉണ്ടാക്കി കഴിഞ്ഞു. വലെൻസിയക്കെതിരെ ബെല്ലിങ്ഹാമും ലിവർപൂളിനും അത്ലറ്റിക് ബിൽബാവോയ്ക്ക് എതിരെ എംബാപ്പെയും പെനാൽറ്റി നഷ്ടപ്പെടുത്തിയതിലെ കലിപ്പ് അൻസലോട്ടി മറച്ചു വെച്ചില്ല. ഈ സാഹചര്യത്തിൽ പെനാൽറ്റി കിക്ക് എന്ന ഉത്തരവാദിത്വം ഏത് താരത്തിന് വിശ്വസിച്ച് നൽകാം എന്ന് തിരയുകയാണ് ആരാധകർ.
നിലവിൽ വിനിഷ്യസും എംബാപ്പെയും ബെല്ലിങ്ഹാമും മാറി മാറിയാണ് റയലിനായി പെനാൽറ്റി കിക്കെടുക്കുന്നത്. എന്നാൽ ഈ പതിവ് റയൽ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. 2024-25ലെ പെനാൽറ്റി കണക്കുകൾ എടുത്താൽ വിനിഷ്യസാണ് മുൻപിൽ.ഇതുവരെ താൻ എടുത്ത എല്ലാ പെനാൽറ്റി കിക്കുകളും വലയിലാക്കാൻ താരത്തിനായി. എന്നാൽ എംബാപ്പെ നിർണായകമായ രണ്ട് മത്സരങ്ങളിൽ പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തി.
റയൽ ബെറ്റിസിനും റയൽ സോസ്യാഡിനും എസ്പ്യാനോളിനും എതിരെ എംബാപ്പെ ലക്ഷ്യം കണ്ടു. ഗെറ്റാഫെയ്ക്ക് എതിരെ ബെല്ലിങ്ഹാം ലക്ഷ്യം കണ്ടെങ്കിലും മെസ്റ്റല്ലക്കും വലെൻസിയക്കും എതിരെ നഷ്ടപ്പെടുത്തി. ഈ സാഹചര്യത്തിൽ പെനാൽറ്റി കിക്കിൽ റയലിന് പൂർണമായും വിശ്വസിക്കാനാവുന്നത് വിനിഷ്യസിനെയാണ്. റയലിലേക്ക് എത്തിയതിന് ശേഷം വിനിഷ്യസ് ഒരു പെനാൽറ്റി കിക്ക് പോലും നഷ്ടപ്പെടുത്തിയിട്ടില്ല.
സമ്മർദ ഘട്ടങ്ങളിൽ പെനാൽറ്റി വലയിലാക്കുന്നതിൽ എംബാപ്പെയ്ക്ക് പിഴയ്ക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ വിനിഷ്യസും ജോസെലുവുമാണ് പെനാൽറ്റി ഡ്യൂട്ടി പങ്കിട്ടത്. അപ്പോഴും വിനിഷ്യസിന് പിഴച്ചിരുന്നില്ല. 2023-24 സീസണിൽ വിനിഷ്യസ് താനെടുത്ത എല്ലാ പെനാൽറ്റി കിക്കും വലയിലാക്കി. ബാഴ്സയ്ക്ക് എതിരായ രണ്ട് പെനാൽറ്റി കിക്കും ചാംപ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേണിനെതിരായ ഒന്നും ഇതിൽ ഉൾപ്പെടുന്നു.
കണക്കുകൾ വെച്ച് നോക്കുമ്പോൾ വിനിഷ്യസിനെ തങ്ങളുടെ പ്രൈമറി പെനാൽറ്റി ടേക്കറായി റയൽ പരിഗണിക്കും. പെനാൽറ്റി സ്പോട്ടിൽ നിന്നുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഇതിലൂടെ റയലിന് ഉറപ്പിക്കാനാവും. നിലവിൽ ലാ ലീഗ സീസണിൽ 19 കളിയിൽ നിന്ന് 13 ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് റയൽ. തോറ്റത് രണ്ട് വട്ടം. വഴങ്ങിയത് രണ്ട് സമനില.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us