scorecardresearch

170 റൺസും കൊണ്ട് ടെസ്റ്റ് ജയിക്കാമെന്ന് കരുതിയോ? ദയനീയ തോൽവിയിൽ ഗാംഗുലി

ഇന്ത്യ ദയനീയമായി തോൽക്കാനുണ്ടായ കാരണം ചൂണ്ടി മുൻ ക്യാപ്റ്റൻ ഗാംഗുലി. 170-180 റൺസ് സ്കോർ ചെയ്താൽ ടെസ്റ്റ് മത്സരം ജയിക്കാനാവില്ല എന്നാണ് മുൻ ബിസിസിഐ തലവൻ കൂടിയായ ഗാംഗുലി പറയുന്നത്.

ഇന്ത്യ ദയനീയമായി തോൽക്കാനുണ്ടായ കാരണം ചൂണ്ടി മുൻ ക്യാപ്റ്റൻ ഗാംഗുലി. 170-180 റൺസ് സ്കോർ ചെയ്താൽ ടെസ്റ്റ് മത്സരം ജയിക്കാനാവില്ല എന്നാണ് മുൻ ബിസിസിഐ തലവൻ കൂടിയായ ഗാംഗുലി പറയുന്നത്.

author-image
Sports Desk
New Update
Virat Kohli, Kohli

ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യ ദയനീയമായി തോൽക്കാനുണ്ടായ കാരണം ചൂണ്ടി മുൻ ക്യാപ്റ്റൻ ഗാംഗുലി.170-180 റൺസ് സ്കോർ ചെയ്താൽ ടെസ്റ്റ് മത്സരം ജയിക്കാനാവില്ല എന്നാണ് മുൻ ബിസിസിഐ തലവൻ കൂടിയായ ഗാംഗുലി പറയുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പര തോൽവിക്ക് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് മേലാണ് ഗാംഗുലി പഴി ചാരുന്നത്. 

Advertisment

ടീം നന്നായി ബാറ്റ് ചെയ്തില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നന്നായി ബാറ്റ് ചെയ്ത് ഭേദപ്പെട്ട സ്കോർ കണ്ടെത്തേണ്ടതുണ്ട്.170 റൺസ് ഒക്കെ സ്കോർ ചെയ്ത് ടെസ്റ്റ് മത്സരം ജയിക്കാനാവില്ല. 350-400 എന്ന സ്കോറിലേക്ക് എങ്കിലും എത്താനാവണം. എങ്കിലെ ടെസ്റ്റ് മത്സരം ജയിക്കാൻ സാധിക്കുകയുള്ളു, ഗാംഗുലി പറയുന്നു. 

വിരാട് കോഹ്ലിക്ക് ഫോമിലേക്ക് മടങ്ങി എത്താൻ സാധിക്കും എന്നും ഗാംഗുലി പറഞ്ഞു. 'പ്രധാനപ്പെട്ട കളിക്കാരനാണ് കോഹ്ലി. എന്നാൽ കോഹ്ലി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും എന്ന് എനിക്ക് ഉറപ്പാണ്. ഇതിൽ നിന്ന് പുറത്തു കടക്കാനുള്ള വഴി കോഹ്ലി കണ്ടെത്തും. ഒന്നോ രണ്ടോ താരങ്ങൾ സ്കോർ ചെയ്തില്ല, അവരുടെ പിഴവാണ് തോൽവിക്ക് കാരണം എന്നല്ല പറയേണ്ടത്. എല്ലാവരും റൺസ് കണ്ടെത്തണം. ടീം ഒന്നിച്ച് പ്രയത്നിക്കണം, ഗാംഗുലി പറഞ്ഞു. 

ഓഫ് സ്റ്റംപിന് പുറത്തായി വന്ന പന്തുകളിൽ പിഴച്ചാണ് കോഹ്ലി കൂടുതലായും വീണത്. ഇങ്ങനെ വിക്കറ്റുകൾ തുടരെ നഷ്ടപ്പെടുമ്പോഴും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല. ബോളണ്ട് കോഹ്ലിക്ക് മേൽ ആധിപത്യം പുലർത്തി കളിക്കുന്നതാണ് ഓസ്ട്രേലിയയിൽ കണ്ടത്. 

Advertisment

ഇന്ത്യക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫി 10 വർഷത്തിന് ശേഷം സ്വന്തമാക്കിയ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സ്ഥാനവും ഉറപ്പിക്കുന്നു.ജൂണിൽ ലോർഡ്സസിൽ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ നേരിടും.  ഇന്ത്യൻ ക്രിക്കറ്റിലേക്ക് വരുമ്പോൾ കോഹ്ലിയുടേയും രോഹിത്തിന്റേയും വിരമിക്കൽ ആണ് പ്രധാൻ ചർച്ചാ വിഷയം. ഇരുവരും സ്വയം വിരമിക്കാൻ തീരുമാനിക്കാത്ത സാഹചര്യത്തിൽ സെലക്ടർമാരുടെ കൈകളിലേക്ക് ആ ഉത്തരവാദിത്വം എത്തുന്നു. 

Read More

Indian Cricket Team Virat Kohli Indian Cricket Players Sourav Ganguly indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: