scorecardresearch

അടിച്ച് കേറി വാ! കൂറ്റൻ റെക്കോർഡിട്ട് പാക്കിസ്ഥാൻ

ഫോളോ ഓൺ ചെയ്യേണ്ടി വന്നിട്ടും തിരികെ കയറി പാക്കിസ്ഥാൻ. ഓപ്പണർമാരായ ഷാൻ മസൂദിന്റേയും ബാബർ അസമിന്റേയും ഡബിൾ സെഞ്ചറി കൂട്ടുകെട്ടിന്റെ ബലത്തിലാണ് പാക്കിസ്ഥാൻ തിരികെ കയറിയത്

ഫോളോ ഓൺ ചെയ്യേണ്ടി വന്നിട്ടും തിരികെ കയറി പാക്കിസ്ഥാൻ. ഓപ്പണർമാരായ ഷാൻ മസൂദിന്റേയും ബാബർ അസമിന്റേയും ഡബിൾ സെഞ്ചറി കൂട്ടുകെട്ടിന്റെ ബലത്തിലാണ് പാക്കിസ്ഥാൻ തിരികെ കയറിയത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
babar azam, masood

Babar Azam, Shaan Masood: (pakistan cricket, Instagram)

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രണ്ടാം ടെസ്റ്റിൽ ഫോളോ ഓൺ ചെയ്യേണ്ടി വന്നിട്ടും തിരികെ കയറി പാക്കിസ്ഥാൻ. ഓപ്പണർമാരായ ഷാൻ മസൂദിന്റേയും ബാബർ അസമിന്റേയും ഡബിൾ സെഞ്ചറി കൂട്ടുകെട്ടിന്റെ ബലത്തിലാണ് പാക്കിസ്ഥാൻ തിരികെ കയറിയത്. ഇരുവരും ചേർന്ന് 205 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്തി. ഈ കൂട്ടുകെട്ടിലൂടെ പല റെക്കോർഡുകളും ഇവർ കടപുഴക്കി. 

Advertisment

കൂറ്റൻ സ്കോർ പിന്തുടർന്ന പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 194 റൺസിന് ഓൾഔട്ടായി. 58 റൺസ് എടുത്ത ബാബറും 46 റൺസ് നേടിയ മുഹമ്മദ റിസ്വാനും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചു നിന്നത്. ബാക്കി പാക്കിസ്ഥാൻ ബാറ്റേഴ്സിനൊന്നും 20ന് മുകളിൽ സ്കോർ കൊണ്ടുവരാൻ സാധിച്ചില്ല. 

ബാബർ അസം സെഞ്ചറിക്ക് അരികെ വീണ് മടങ്ങി. 124 പന്തിൽ നിന്ന് 81 റൺസ് ആണ് ബാബർ നേടിയത്. ക്യാപ്റ്റൻ ഷാൻ മസൂദ് 102 റൺസോടെ പുറത്താവാതെ നിൽക്കുന്നു. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര മുതൽ മോശം ഫോമിന്റെ പേരിൽ മസൂദ് പഴി കേട്ടിരുന്നു. എന്നാൽ നിർണായക സമയത്ത് ടീമിനെ തുണച്ച് ഫോം വീണ്ടെടുക്കാൻ താരത്തിനായി. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ പാക്കിസ്ഥാന് ഇനിയും 208 റൺസ് മറികടക്കണം. 

Advertisment

ഫോളോ ഓൺ ചെയ്യുന്ന ഒരു ടീമിനായി ഓപ്പണിങ് സഖ്യം നേടുന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ബാബറും മസൂദും ചേർന്ന് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിന്റേയും നീൽ മകെൻസിയുടേയും പേരിലായിരുന്നു ഇതുവരെയുള്ള ഈ റെക്കോർഡ്. 204 റൺസ് ആണ് 2008ൽ ഫോളോ ഓൺ ചെയ്യുമ്പോൾ ഇരുവരും ചേർന്ന് ഓപ്പണിങ്ങിൽ കണ്ടെത്തിയത്. 

സെയിം അയൂബിന്റെ അഭാവത്തിലാണ് ബാബർ ഓപ്പണിങ്ങിലേക്ക് എത്തിയത്. ഈ റോളിൽ മികവ് കാണിക്കാനായത് ബാബറിന്റെ ആത്മവിശ്വാസം ഉയർത്തും. കേപ്ടൌൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കാണ് മുൻതൂക്കം എങ്കിലും പൊരുതാതെ കീഴടങ്ങാൻ പാക്കിസ്ഥാൻ തയ്യാറായില്ല. ഒന്നാം ഇന്നിങ്സിൽ 615 റൺസ് എന്ന കൂറ്റൻ സ്കോർ ആണ് ദക്ഷിണാഫ്രിക്ക കണ്ടെത്തിയത്. 

ഓപ്പണർ റയാൻ റികെൽടൺ ഇരട്ട ശതകം നേടിയപ്പോൾ ബവുമയും വിക്കറ്റ് കീപ്പർ കെയ്ലും സഞ്ചുറിയിലേക്ക് എത്തി. 343 പന്തിൽ നിന്നാണ് റികെൽടൺ 259 റൺസ് എടുത്തത്. ക്യാപ്റ്റൻ ബവുമ 179 പന്തിൽ നിന്ന് 106 റൺസ് നേടി. കെയ്ൽ 147 പന്തിൽ നിന്ന് 100 റൺസും. 

പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാനെ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ 211 റൺസിന് ഓൾഔട്ടായ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ ലീഡ് നേടി. രണ്ടാം ഇന്നിങ്സിലും സ്കോർ ഉയർത്താവാതെ വലഞ്ഞ പാക്കിസ്ഥാൻ 237 റൺസിന് പുറത്തായി. എന്നാൽ രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ ബാറ്റേഴ്സിനെ വിറപ്പിക്കാൻ പാക് ബോളർമാർക്കായി. 8 വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക മറികടന്നത്. 

Read More

Pakistan Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: