scorecardresearch

ഗിൽ തമിഴ്‌നാട്ടിൽ നിന്നായിരുന്നെങ്കിലോ? പണ്ടേ തലവെട്ടിയാനെ: ബദ്രിനാഥ്

തമിഴ്‌നാട്ടിൽ നിന്നുള്ള താരമായിരുന്നു ശുഭ്മാൻ ഗിൽ എങ്കിൽ എപ്പോഴെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നു എന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം. എന്താണ് പഞ്ചാബ് താരം ഇന്ത്യൻ ക്രിക്കറ്റിനായി ഇതുവരെ സംഭാവന ചെയ്തത് ?

തമിഴ്‌നാട്ടിൽ നിന്നുള്ള താരമായിരുന്നു ശുഭ്മാൻ ഗിൽ എങ്കിൽ എപ്പോഴെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നു എന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം. എന്താണ് പഞ്ചാബ് താരം ഇന്ത്യൻ ക്രിക്കറ്റിനായി ഇതുവരെ സംഭാവന ചെയ്തത് ?

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇതാ രണ്ടാം വിരാട് കോഹ്‌ലി; ക്രിക്കറ്റ് പണ്ഡിതൻമാരെ അമ്പരപ്പിച്ച് യുവതാരം

Shubman Gill (File Photo)

തമിഴ്‌നാട്ടിൽ നിന്നുള്ള താരമായിരുന്നു ശുഭ്മാൻ ഗിൽ എങ്കിൽ എപ്പോഴെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നു എന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം. എന്താണ് പഞ്ചാബ് താരം ഇന്ത്യൻ ക്രിക്കറ്റിനായി ഇതുവരെ സംഭാവന ചെയ്തത് എന്ന് ചോദ്യം ചെയ്താണ് സുബ്രമണ്യം ബദ്രിനാഥ് എത്തുന്നത്. ബോർഡർ ഗാവസ്കർ ട്രോഫിയിൽ നിരാശപ്പെടുത്തിയ ഇന്ത്യൻ ബാറ്റർമാരുടെ കൂട്ടത്തിൽ ഗില്ലും ഉൾപ്പെടുന്നു. ഇതിന് പിന്നാലെയാണ് ബദ്രിനാഥിന്റെ വിവാദ പരാമർശം. 

Advertisment

തമിഴ്‌നാട്ടിൽ നിന്നുള്ള താരമായിരുന്നു എങ്കിൽ ഗിൽ ടീമിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കപ്പെടുമായിരുന്നു. പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഗില്ലിന് കഴിഞ്ഞിട്ടില്ല. റൺസ് കണ്ടെത്താം, കണ്ടെത്താതിരിക്കാം. പക്ഷേ അതിനുള്ള ആക്രമണോത്സുകതയും ഉദ്ദേശവും തനിക്കുണ്ടെന്ന് പ്രകടമാക്കണം. ബോളർമാരെ ക്ഷീണിതരാക്കുകയാണ് വേണ്ടത്. പന്ത് പഴയതാക്കണം. റൺസ് കണ്ടെത്താനായില്ലെങ്കിലും ഒരു വശത്ത് ഉറച്ച് നിൽക്കുക. 100 പന്തുകൾ നേരിടുക. അതാണ് ടീമിന് നൽകാവുന്ന സംഭാവന, ബദ്രിനാഥ് പറയുന്നു. 

ലാബുഷെയ്നും മക്സ്വീനിയും ഏതാനും മത്സരങ്ങളിൽ അങ്ങനെ ചെയ്തു. ഏതാനും ഡോട്ട് ബോളുകൾ കളിച്ച് അവർ ബുമ്രയെ പരുക്കിലേക്ക് വീഴ്ത്തുകയാണ് ചെയ്തത്, ബദ്രിനാഥ് ചൂണ്ടിക്കാണിക്കുന്നു. ഫീൽഡിങ്ങിലും ഗിൽ മോശമായിരുന്നു എന്നാണ് ബദ്രിനാഥിന്റെ വാക്കുകൾ. 

Advertisment

ഫീൽഡിങ്ങിലും വളരെ മോശമായിരുന്നു ഗിൽ. സ്ലിപ്പിലും പോയിന്റിലും ഫീൽഡ് ചെയ്യാൻ സാധിക്കുന്നുണ്ടായില്ല. എന്താണ് ഗിൽ ടീമിന് നൽകുന്ന സംഭാവന? ബദ്രിനാഥ് ചോദിക്കുന്നു. അഞ്ച് ഇന്നിങ്സിൽ നിന്ന് 93 റൺസ് ആണ് ഗിൽ സ്കോർ ചെയ്തത്. ബോർഡർ ഗാവസ്കർ ട്രോഫിയിലെ ഗില്ലിന്റെ ഉയർന്ന സ്കോർ 31 റൺസ് ആണ്. അഡ്ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിലാണ് ഈ സ്കോർ ഗിൽ കണ്ടെത്തിയത്. 

ടെസ്റ്റ് കരിയറിലേക്ക് വന്നാൽ ഇതുവരെ 32 ടെസ്റ്റുകളാണ് ഗിൽ ഇതുവരെ ഇന്ത്യക്ക് വേണ്ടി കളിച്ചത്. 2020ൽ മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു അരങ്ങേറ്റം. 35 ആണ് ഗില്ലിന്റെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയാണ് ഇനി ഗില്ലിന്റെ മുൻപിലുള്ളത്. ജനുവരി 22നാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം. 

രണ്ട് ടെസ്റ്റുകളാണ് ബദ്രിനാഥ് ഇന്ത്യക്കായി കളിച്ചത്. ഏഴ് ഏകദിനത്തിലും ഒരു ട്വന്റി20യിലും ഇന്ത്യൻ കുപ്പായം അണിഞ്ഞു. ടെസ്റ്റിൽ ഒരു അർധ ശതകമാണ് ബദ്രിനാദിന്റെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആയിരുന്നു ഇത്. 

Read More

Indian Cricket Team Indian Cricket Players Subhmann GIll indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: