scorecardresearch

Rishabh Pant IPL: പന്തിന്റെ 'മാസ്റ്റർ പ്ലാൻ'; കള്ളത്തരം നിർത്തണമെന്ന് ആരാധകർ

Rishabh Pant Lucknow Super Ginats IPL 2025: ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ ബാറ്റിങ്ങിന്റെ താളം നഷ്ടപ്പെടുത്താനായി ഋഷഭ് പന്ത് പരുക്ക് അഭിനയിച്ചിരുന്നു

Rishabh Pant Lucknow Super Ginats IPL 2025: ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ ബാറ്റിങ്ങിന്റെ താളം നഷ്ടപ്പെടുത്താനായി ഋഷഭ് പന്ത് പരുക്ക് അഭിനയിച്ചിരുന്നു

author-image
Sports Desk
New Update
Rishabh Pant Lucknow Super Giants IPL

Rishabh Pant Photograph: (X)

Rishabh Pant Lucknow Super Gianst IPL 2025: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരായ ത്രില്ലറിൽ നാല് റൺസിനായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിന്റെ ജയം. വിജയ തുടർച്ചയിലേക്ക് എത്തിയതിന്റെ ആശ്വാസത്തിലാണ് ലക്നൗ സൂപ്പർ ജയന്റ്സ് എങ്കിലും ക്യാപ്റ്റൻ ഋഷഭ് പന്ത് ആരാധകരുടെ വിമർശനത്തിനും പരിഹാസത്തിനും ഇരയാവുകയാണ്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ ഋഷഭ് പന്ത് പരുക്ക് അഭിനയിച്ച് സമയം നഷ്ടപ്പെടുത്തി എന്നാണ് ആരാധകർ ആരോപിക്കുന്നത്. 

Advertisment

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ ബാറ്റിങ്ങിന്റെ താളം നഷ്ടപ്പെടുത്താനായി ഋഷഭ് പന്ത് പരുക്ക് അഭിനയിച്ചിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ ഋഷഭ് പന്തിന്റെ ഈ തന്ത്രത്തെ പ്രശംസിച്ചു. എന്നാൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരേയും പന്ത് സമാനമായ തന്ത്രം പ്രയോഗിച്ചോ എന്നാണ് ആരാധകരുടെ ചോദ്യം. 

239 റൺസ് വിജയ ലക്ഷ്യമാണ് ലക്നൗ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് മുൻപിൽ വെച്ചത്. ചെയ്സ് ചെയ്ത കൊൽക്കത്തയ്ക്ക് വേണ്ടി രഹാനെയും വെങ്കടേഷ് അയ്യരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എന്ന നിലയിലായിരുന്നു കൊൽക്കത്ത. പിന്നെ 48 പന്തിൽ നിന്ന് കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 90 റൺസ്. 

Advertisment

രഹാനെയും വെങ്കടേഷ് അയ്യരും ദയയില്ലാതെ ബാറ്റ് ചെയ്യുമ്പോൾ ഇതിന് തടയിടാൻ ലക്നൗ ബോളർമാർക്കായില്ല. എന്നാൽ 13ാം ഓവറിന്റെ അവസാനത്തോടെ ഈ കൂട്ടുകെട്ട് പൊളിക്കാൻ ലക്നൗവിനായി. 11 പന്തുകൾ ഷാർദുൽ എറിഞ്ഞ ഓവറിൽ രഹാനെയുടെ വിക്കറ്റും താരം വീഴ്ത്തി. സ്ട്രാറ്റജിക് ടൈംഔട്ടിന്റെ സമയമായപ്പോഴേക്കും കൊൽക്കത്തയ്ക്ക് കൂടുതൽ വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നെ വന്ന മൂന്ന് ഓവറിലും വിക്കറ്റ് വീഴ്ത്താൻ ലക്നൗവിനായി. 

13ാം ഓവറിന്റെ തുടക്കത്തിൽ ഋഷഭ് പന്ത് പരുക്ക് അഭിനയിച്ച് സമയം നഷ്ടപ്പെടുത്തിയതാണ് കൊൽക്കത്ത ബാറ്റർമാരുടെ താളം നഷ്ടപ്പെടുത്തിയത് എന്നും കൊൽക്കത്തയുടെ മൊമന്റം നഷ്ടമായതോടെ വിക്കറ്റ് വീഴ്ത്താൻ ലക്നൗവിന് സാധിക്കുകയായിരുന്നു എന്നുമാണ് ആരാധകർ ആരോപിക്കുന്നത്.

പുറം വേദനയെ തുടർന്ന് ഋഷഭ് പന്ത് ഗ്രൗണ്ടിലേക്ക് ഫിസിയോയെ വിളിക്കുകയായിരുന്നു. ഇതിലൂടെ ഏതാനും സമയം നഷ്ടപ്പെടുത്താൻ ഋഷഭ് പന്തിനായി. പിന്നെ വന്ന ഓവറിൽ കൊൽക്കത്തയുടെ വിക്കറ്റും വീണു. പന്ത് ഇവിടെ പരുക്ക് അഭിനയിക്കുകയായിരുന്നു എന്നാണ് ആരാധകർ വിമർശിക്കുന്നത്. ഇത് മാത്രമല്ല, ബാറ്റിങ് പൊസിഷനിൽ ഋഷഭ് പന്ത് താഴേക്ക് ഇറങ്ങിയതും വിമർശനത്തിന് ഇടയാക്കി. ആത്മവിശ്വാസം ഇല്ലാത്തതിനെ തുടർന്നാണ് പന്ത്  കൊൽക്കത്തക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് എന്നാണ് ആരോപണം. 

Read More

Rishabh Pant Lucknow Super Giants Kolkata Knight Riders IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: