scorecardresearch

Rishabh Pant Injury: ഇന്ത്യക്ക് കനത്ത തിരിച്ചടി; ഋഷഭ് പന്തിന് പരുക്ക്

Rishabh Pant Injury: ഇന്ത്യൻ ടീം നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുമ്പോൾ ഋഷഭ് പന്തിന്റെ ഇടത് കൈക്ക് പരുക്കേൽക്കുകയായിരുന്നു. ഇതോടെ പന്ത് ബാറ്റിങ് പരിശീലനം നിർത്തി

Rishabh Pant Injury: ഇന്ത്യൻ ടീം നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുമ്പോൾ ഋഷഭ് പന്തിന്റെ ഇടത് കൈക്ക് പരുക്കേൽക്കുകയായിരുന്നു. ഇതോടെ പന്ത് ബാറ്റിങ് പരിശീലനം നിർത്തി

author-image
Sports Desk
New Update
Rishabh Pant Injury

Rishabh Pant Photograph: (Rishabh Pant, Instagram)

Rishabh Pant Injury: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യക്ക് ആശങ്കയായി വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ പരുക്ക്. ഞായറാഴ്ച പരിശീലനം നടത്തുന്നതിന് ഇടയിലാണ് ഋഷഭ് പന്തിന്റെ ഇടത് കൈക്ക് പരുക്കേറ്റത്. ജൂൺ 20ന് ആണ് ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. 

Advertisment

ബെക്കെൻഹാമിൽ ഇന്ത്യൻ സംഘം പരിശീലനം നടത്തുമ്പോഴാണ് ഋഷഭ് പന്തിന് പരുക്കേറ്റത്. നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുമ്പോൾ പന്തിന്റെ ഇടത് കൈക്ക് ബോൾ കൊണ്ട് പരുക്കേൽക്കുകയായിരുന്നു. കടുത്ത വേദനയെ തുടർന്ന് ഇന്ത്യൻ ഇന്ത്യൻ ടീമിലെ മെഡിക്കൽ സംഘം പന്തിനെ പരിശോധിച്ചു. 

Read More: ആളും ആരവവും ഇല്ല; ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആരാധകരില്ല

ഐസ് പാക്ക് കയ്യിൽ വെച്ച ഋഷഭ് പന്തിനെയാണ് പിന്നെ കണ്ടത്. ഇതിന് ശേഷം കയ്യിൽ ബാൻഡേജ് ഇട്ടതോടെ പന്ത് പിന്നെ നെറ്റ്സിൽ പരിശീലനത്തിന് എത്തിയില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ഋഷഭ് പന്തിന് നഷ്ടമായാൽ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാവും. 

Advertisment

ഐപിഎല്ലിൽ മോശം ഫോമിലായിരുന്നു ഋഷഭ് പന്തിന്റെ ബാറ്റിങ്. സീസണിലെ ലക്നൗവിന്റെ അവസാന മത്സരത്തിൽ ഒരു സെഞ്ചുറി നേടിയതൊഴിച്ചാൽ മറ്റ് മികച്ച പ്രകടനങ്ങളൊന്നും പന്തിൽ നിന്ന് വന്നില്ല. 27 കോടി രൂപ എന്ന പ്രൈസ് ടാഗിന്റെ ഭാരം പന്തിനെ അലട്ടി എന്നാണ് ഐപിഎൽ സീസൺ അവസാനിക്കുമ്പോൾ വ്യക്തമാവുന്നത്. 

Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

എന്നാൽ റെഡ് ബോൾ ക്രിക്കറ്റിലേക്ക് വരുമ്പോൾ പന്ത് വൈസ് ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റൺസ് കണ്ടെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. രോഹിത് ശർമയും വിരാട് കോഹ്ലിയും ഇല്ലാതെ ഇംഗ്ലണ്ടിലേക്ക് എത്തിയിരിക്കുന്ന ഇന്ത്യക്ക് ഇത്തവണത്തെ ഇംഗ്ലീഷ് പര്യടനം ഏറെ വെല്ലുവിളി നിറഞ്ഞതാണ്.  

Also Read: കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ

ബോർഡർ ഗാവസ്കർ ട്രോഫിയിലും ഋഷഭ് പന്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ലൂസ് ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന പന്തിനെയാണ് ഓസ്ട്രേലിയയിൽ കഴിഞ്ഞ വട്ടം കൂടുതലായും കണ്ടത്. ജൂൺ 13ന് ഇന്ത്യൻ ടീം ഇന്ത്യ എ ആയിട്ട് ഇൻട്രാ സ്ക്വാഡ് മത്സരം കളിക്കുന്നുണ്ട്. ഈ സമയം ആവുമ്പോഴേക്കും പന്തിന് പരുക്കിൽ നിന്ന് തിരികെ വരാനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Read More

Vaibhav Suryavanshi: തൂക്കിയടി തുടർന്ന് വൈഭവ്; ഇംഗ്ലണ്ടിലേക്ക് പറക്കും മുൻപ് വെടിക്കെട്ട് ബാറ്റിങ്

Indian Cricket Team Indian Cricket Players indian cricket india vs england Rishabh Pant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: