scorecardresearch

മോതിരം അണിയിച്ച് റിങ്കു; കണ്ണീരടക്കാനാവാതെ പ്രിയ; ആഘോഷമായി വിവാഹ നിശ്ചയം

Rinku Singh Engagement: പ്രവീൺ കുമാർ, പീയുഷ് ചൗള, ഉത്തർപ്രദേശ് രഞ്ജി ക്യാപ്റ്റൻ ആര്യൻ എന്നിവരാണ് വിവാഹ നിശ്ചയ ചടങ്ങിന് ക്രിക്കറ്റ് ലോകത്ത് നിന്നെത്തിയ പ്രമുഖർ

Rinku Singh Engagement: പ്രവീൺ കുമാർ, പീയുഷ് ചൗള, ഉത്തർപ്രദേശ് രഞ്ജി ക്യാപ്റ്റൻ ആര്യൻ എന്നിവരാണ് വിവാഹ നിശ്ചയ ചടങ്ങിന് ക്രിക്കറ്റ് ലോകത്ത് നിന്നെത്തിയ പ്രമുഖർ

author-image
Sports Desk
New Update
Rinku Singh and Priya Engagement

Rinku Singh and Priya Engagement Photograph: (X)

Rinku Singh Engagement: ഇന്ത്യൻ വൈറ്റ് ബോൾ ക്രിക്കറ്റ് താരം റിങ്കു സിങ്ങും ലോക് സഭാ എംപിയായ പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ലക്നൗവിൽ വലിയ ആഘോഷമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. ലക്നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലായ ദ് സെൻട്രമിൽ നടന്ന ചടങ്ങിൽ കായിക ലോകത്ത് നിന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുത്തു. 

Advertisment

വെള്ള നിറത്തിലെ ഷെർവാണിയാണ് റിങ്കു അണിഞ്ഞത്. പിങ്ക് നിറത്തിലെ ലഹങ്കയാണ് വിവാഹ നിശ്ചയത്തിന് പ്രിയ ധരിച്ചത്.  ഇരുവരും പരസ്പരം മോതിരം അണിയിച്ചു. റിങ്കു സിങ് മോതിരം അണിയിക്കുന്ന സമയം വൈകാരികമായിട്ടായിരുന്നു പ്രിയ സരോജിന്റെ പ്രതികരണം. 

Also Read: '11 കോടി രൂപയ്ക്ക് വാങ്ങിയത് ബെഞ്ചിലിരുത്താനല്ല'; നടരാജനെ ചൂണ്ടി ഡൽഹി കോച്ച്

Advertisment

മുന്നൂറോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങളായ പ്രവീൺ കുമാർ, പീയുഷ് ചൗള, ഉത്തർപ്രദേശ് രഞ്ജി ക്യാപ്റ്റൻ ആര്യൻ എന്നിവരാണ് വിവാഹ നിശ്ചയ ചടങ്ങിന് ക്രിക്കറ്റ് ലോകത്ത് നിന്നെത്തിയ പ്രമുഖർ. 

രാഷ്ട്രീയ മേഖലയിൽ നിന്ന് സമാജ് വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്, എംപി ജയാ ബച്ചൻ, ഡിംപിൾ യാദവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ലയും ചടങ്ങിനെത്തിയിരുന്നു. 

Also Read: Vaibhav Suryavanshi: തൂക്കിയടി തുടർന്ന് വൈഭവ്; ഇംഗ്ലണ്ടിലേക്ക് പറക്കും മുൻപ് വെടിക്കെട്ട് ബാറ്റിങ്

ഉത്തർപ്രദേശിലെ മച്ഛ്ലീശഹറിൽ നിന്നുള്ള എംപിയാണ് 26കാരിയായ പ്രിയ. നിലവിൽ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിലൊരാളാണ്. നിയമ ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെ രാഷ്ട്രിയത്തിലേക്ക് കടക്കുകയായിരുന്നു പ്രിയ. പ്രിയയുടെ സുഹൃത്തുക്കളിൽ ഒരാൾ ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഈ സുഹൃത്ത് വഴിയാണ് റിങ്കു സിങ്ങിനെ പ്രിയ പരിചയപ്പെട്ടത്. 

Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

33 ട്വന്റി20 മത്സരങ്ങളാണ് റിങ്കു സിങ് ഇന്ത്യക്കായി ഇതുവരെ കളിച്ചത്. നേടിയത് 546 റൺസ്. 42 ആണ് ശരാശരി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരമായ റിങ്കു 51 ഐപിഎൽ ഇന്നിങ്സിൽ നിന്ന് 1099 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 30 ആണ് ഐപിഎല്ലിലെ റിങ്കു സിങ്ങിന്റെ ബാറ്റിങ് ശരാശരി. 

Read More

കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ

Rinku Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: